പരസ്പരത്തിലെ സൂരജേട്ടന്‍ ബിഗ് ബോസിലേക്കോ? നടന്റെ പ്രതികരണം കാണാം
പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിവേക് ഗോപന്‍. ജനപ്രിയ പരമ്പരയിലെ സൂരജ് എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വര്‍ഷങ്ങളോളം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ ദീപ്തി-സൂരജ് ദമ്പതികള്‍ ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടവരാണ്. ഗായത്രി അരുണാണ് പരമ്പരയില്‍ വിവേക് ഗോപന്റെ ഭാര്യയായി എത്തിയത്. പരസ്പരത്തിന് പിന്നാലെ കാര്‍ത്തിക ദീപം സീരിയലിലൂടെയാണ് വിവേക് ഗോപന്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്നത്.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ അരുണ്‍ എന്ന കഥാപാത്രമായി താരം എത്തുന്നു. വിവേക് ഗോപനൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്ന പരമ്പരയാണ് കാര്‍ത്തിക ദീപം. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറുന്നത്.

അതേസമയം അഭിനയ തിരക്കുകള്‍ക്കിടെ ബിഗ് ബോസ് മൂന്നാം സീസണില്‍ വിവേക് ഗോപനും പങ്കെടുക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തങ്ങളുടെ പ്രിയപ്പെട്ടവരായ താരങ്ങള്‍ ഇത്തവണ ബിഗ് ബോസില്‍ എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് 3യുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ടിരുന്നു. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയുടെ പ്രൊമോ വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ദി ഷോ മാസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് ബിഗ് ബോസ് പുതിയ സീസണ്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

അതേസമയം ബിഗ് ബോസില്‍ ഇത്തവണ വിവേക് ഗോപനും എത്തുമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ഇതില്‍ വിശദീകരണവുമായി നടനും തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ എത്തി. താന്‍ ബിഗ് ബോസിലുണ്ടാവുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയത്. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് വിവേക് ഗോപന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്.

വിവേക് ഗോപനൊപ്പം നോബി മാര്‍ക്കോസ്, ഹേമന്ദ് മേനോന്‍ എന്നീ താരങ്ങളുടെ ചിത്രങ്ങളും ഈ സ്‌ക്രീന്‍ ഷോട്ടില്‍ കാണാം. അതേസമയം സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും തിളങ്ങിയ താരമാണ് വിവേക് ഗോപന്‍. ഒരു മരുഭൂമികഥ എന്ന ചിത്രത്തിലൂടെയായിരുന്നു താരം എത്തിയത്. തുടര്‍ന്ന് പത്തിലധികം മലയാള സിനിമകളില്‍ വിവേക് ഗോപന്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമെ നിരവധി പരിപാടികളില്‍ അതിഥിയായും വിവേക് ഗോപന്‍ പങ്കെടുത്തിരുന്നു. ഫ്‌ളവേഴ്‌സിലെ ടമാര്‍ പഠാറിലും മുന്‍പ് അതിഥിയായി നടന്‍ എത്തി.


Click it and Unblock the Notifications











