കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് അമൃത വര്‍ണ്ണന്‍. പുനര്‍ജനി, വേളാങ്കണ്ണി മാതാവ്, കാര്‍ത്തികദീപം തുടങ്ങിയ പരമ്പരകളിലൂടെയായി ശ്രദ്ധ നേടുകയായിരുന്നു താരം. സീരിയലിന് പുറമെ ഹാസ്യ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് താരം. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മലയാളിത്തമുള്ള അഭിനേത്രിയായാണ് അമൃതയെ വിശേഷിപ്പിക്കാറുള്ളത്.
ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം കാര്‍ത്തികദീപത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. പവിത്രയെന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം അറിയിച്ചായിരുന്നു അടുത്തിടെ നടി എത്തിയത്. വിവാഹം ജനുവരി 17നാണെന്ന് നടി പറഞ്ഞിരുന്നു. താരത്തിന്റെ സേവ് ദ ഡേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറാണ് അമൃതയെ ജീവിതസഖിയാക്കിയത്.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച അമൃതയ്ക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് ്‌സ്‌നിഷ. കാര്‍ത്തികദീപമെന്ന പരമ്പരയില്‍ പ്രധാന വേഷത്തില്‍ സ്‌നിഷയും എത്തുന്നുണ്ട്. നീലക്കുയില്‍ സീരിയല്‍ അവസാനിച്ചതിന് ശേഷമായാണ് സ്‌നിഷ കാര്‍ത്തികദീപത്തിലേക്ക് എത്തിയത്. അമൃതയുടേയും പ്രശാന്തിന്റേയും ചിത്രം പങ്കുവെച്ചായിരുന്നു സ്‌നിഷ ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അമ്മുക്കുട്ടിക്ക് വിവാഹശാംസകള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു സ്‌നിഷ ആശംസ പോസ്റ്റ് ചെയ്തത്. സ്‌നിഷയുടെ പോസ്റ്റിന് കീഴിലായി കമന്റുമായി രശ്മി സോമന്‍ എത്തിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്. വിവാഹ ശേഷം അമൃത അഭിനയ രംഗത്തുണ്ടാവില്ലേയെന്നുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിട്ടുണ്ട്. പ്രിയനായികയുടെ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











