നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് ദര്‍ശന! ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍! ചിത്രം വൈറല്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദര്‍ശന ദാസ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചും ഈ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമംഗലീ ഭവ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു താരം.
അതിനിടയിലായിരുന്നു വിവാഹം. വിവാഹ ശേഷം പുതിയ പരമ്പരയിലായിരുന്നു താരത്തെ കണ്ടത്. മൗനരാഗത്തില്‍ വില്ലത്തിയായാണ് ദര്‍ശന എത്തിക്കൊണ്ടിരിക്കുന്നത്. ദര്‍ശനയുടെ പുതിയ പോസ്റ്റ് കണ്ട് സംശയങ്ങളുമായെത്തിയിരിക്കുകയാണ് ആരാധകര്‍.

നിങ്ങളുടെ കുഞ്ഞാണോ
ഇത് നിങ്ങളുടെ കുഞ്ഞാണോ, കണ്‍ഗ്രാറ്റ്‌സ്, ഹാപ്പി ന്യൂസാണല്ലോയെന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍. ദര്‍ശനയെ മാത്രമല്ല ഭര്‍ത്താവായ അനൂപിനെ ടാഗ് ചെയ്തും ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതാരുടെ കുഞ്ഞാണെന്നാണ് എല്ലാവരും ചോദിച്ചിട്ടുള്ളത്. താരത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.ഡിസംബര്‍ 5നായിരുന്നു താരത്തിന്റെ വിവാഹം. ജനുവരിയിലായിരുന്നു വിവാഹ സത്ക്കാരം നടത്തിയത്. സുമംഗലി ഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയെ വിവാഹം ചെയ്തത്.

ദര്‍ശനയും അനൂപും
സുമംഗലി ഭവ എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ദര്‍ശനയും അനൂപും കണ്ടുമുട്ടിയത്. അനൂപ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ആദ്യ രണ്ടു മൂന്നു മാസം ഇരുവരും സംസാരിച്ചിരുന്നില്ല. അല്‍പം റിസേർവ്ഡ് ടൈപ്പായിരുന്നു ദര്‍ശന. പിന്നെ എങ്ങനെയോ ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങൾക്ക് നല്ല പങ്കാളികൾ കൂടിയാകാൻ കഴിയും എന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്നായിരുന്നു നേരത്തെ ദര്‍ശന പറഞ്ഞത്.

ഇടവേള
വര്‍ഷങ്ങളായുള്ള പ്രണയത്തിന് ശേഷമായാണ് തങ്ങള്‍ ഇരുവരും വിവാഹിതരായതെന്ന് ദര്‍ശന പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമായാണ് താരം സുമംഗലി ഭവയില്‍ നിന്നും പിന്‍വാങ്ങിയത്. ഇടവേളയെടുക്കാനായി ആഗ്രഹിച്ചിരുന്നുവെന്നും അതാണ് മാറി നിന്നതെന്നും താരം പറഞ്ഞിരുന്നു.
Recommended Video

മികച്ച തീരുമാനങ്ങളിൽ
ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. പരസ്പരം മനസിലാക്കുന്ന, എന്തും തുറന്നു പറയാനും തെറ്റുകൾ തിരുത്താനും സ്വാതന്ത്ര്യം നൽകുന്ന, അതോടൊപ്പം വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. അതിനാൽ തന്നെ വിവാഹജീവിതത്തിൽ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അതുതന്നെയാണെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications











