മിനിസ്ക്രീനിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം ഇതാണ്, മടങ്ങി വരവിനെ കുറിച്ച് കിഷോർ സത്യ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കിഷോർ സത്യ. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരത്തിന്റെ മിക്ക കഥപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന പരമ്പരയിലെ ഡോ ബാലചന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. കറുത്ത മുത്തിന് ശേഷം പിന്നെ കിഷോർ സത്യയെ മിനിസ്ക്രീനിൽ കണ്ടിട്ടില്ല.

ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടൻ വീണ്ടും മിനിസ്ക്രീനിലേയ്ക്ക് മടങ്ങി എത്തുകയാണ്. സ്വന്തം സുജാത എന്ന പുതിയ പരമ്പരയിലൂടെയാണ് കിഷോർ വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചു വരുന്നത്. നടന്റെ തിരിച്ചു വരവ് പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിത മിനിസ്ക്രീനിൽ നിന്ന് ചെറിയ ഇടവേള എടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിരിയൽ വിടാനുള്ള കാരണം

മലയാള പരമ്പരകളിൽ കൂടുതലും സ്ത്രീപക്ഷ കഥകൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. അതിനാൽ തന്നെ പുരുഷ കഥാപാത്രങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ഇല്ല. മുഖ്യ സ്ത്രീ കഥാപാത്രത്തിന്റെകൂടെ വെറുതെ നിൽക്കുന്ന ഒരു കാമ്പില്ലാത്ത റോൾ ചെയ്യാൻ തനിക്ക് താൽപര്യമില്ല. അതുകൊണ്ടാണ് സീരിയലുകളിൽ നിന്ന് അൽപം ഇടവേള എടുത്തത്.

 മടങ്ങി വരവ്

ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേയ്ക്ക് മടങ്ങി എത്തുകയാണ് താരം.വീണ്ടും പരമ്പര ചെയ്യാനുള്ള കാരണവും കിഷോർ വെളിപ്പെടുത്തുന്നു. തന്റെ പുതിയ സിനിമ ഇറങ്ങിയ ഉടൻ തീയേറ്ററുകൾ അടക്കുകയും പ്രദർശനം നിർത്തുകയും ചെയ്തു. സിനിമ രംഗത്ത് വല്ലാത്ത അനിശ്ചിതത്വമായിരുന്നു. ഇപ്പോഴും അത് മാറിയിട്ടില്ല, എന്ന് മാറും എന്ന് ആർക്കും പറയാനും കഴിയില്ല. അതുകൊണ്ടാണ് സ്വന്തം സുജാതയിൽ നിന്ന് ഓഫർ വന്നപ്പോൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നും കിഷോർ പറഞ്ഞു.

പുതിയ പരമ്പര

ഏറെ നാളുകൾക്ക് ശേഷമാണ് കിഷോർ സത്യ മിനിസ്ക്രീനിലേയ്ക്ക് മടങ്ങി എത്തുന്നത്. പ്രകാശൻ എന്ന കഥാപാത്രത്തെയാണ് നടൻ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഒരു സാധാരണക്കാരനായ വ്യക്തിയാണ് പ്രകാശൻ എന്നാണ് കഥാപാത്രത്തെ കുറിച്ച് കിഷോർ സത്യ പറയുന്നത്. ലോക്ക് ഡൗൺ വന്നപ്പോഴുളള തട്ടിക്കൂട്ട് ബിസിനസ്സുകൾ പൊട്ടിപ്പോയ ഒരു സാധാരണക്കാരൻ. ആ പ്രകാശന്റെ വേഷം ചെയ്യുവാൻ ഞാൻ ഏകദേശം 5 കിലോ ശരീര ഭാരം കുറച്ചിരുന്നു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
 റിയലിസ്റ്റിക് ആയ കഥ

വളരെ റിയലിസ്റ്റിക് ആയ ഒരു കഥയാണ് പരമ്പരയിലേതെന്നും കിഷോർ പറയുന്നു. സാധാരണ സീരിയലുകളിലെപ്പോലെ അടിമുടി അണിഞ്ഞൊരുങ്ങിയ നായികയെ നിങ്ങൾക്ക് ഇവിടെ കാണാൻ പറ്റില്ല. നൈറ്റി ധരിക്കുന്ന സുജാതയും ലുങ്കിയും ബനിയനും ഇടുന്ന പ്രകാശനമാണ്കഥാപാത്രങ്ങൾ. ഇപ്പോഴത്തെ സീരിയലുകളുടെ പൊടിപ്പും തൊങ്ങലും മസാലയും ഒന്നുമില്ലാത്ത പരമ്പരയാണിത്. അതൊരു പരീക്ഷണം തന്നെയാണെന്നാണ് ശുഭാപ്തി വിശ്വാസത്തോടെ നടൻ പറഞ്ഞു.

More from Filmibeat

Read more about: kishor sathya serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X