ബഷീര്‍ ബഷിയ്‌ക്കൊപ്പമാണ് ഞാന്‍; പുതിയ സന്തോഷം പങ്കുവെച്ച് സീരിയല്‍ നടി പ്രേമി; പിന്തുണയുമായി ആരാധകരും

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന് ഹിറ്റ് സീരിയലിലെ നായികയായിട്ടെത്തിയാണ് പ്രേമി കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. നടിയുടെ നിറവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. മലയാളത്തില്‍ നിന്ന് മാറി തെലുങ്കും തമിഴുമചടക്കം അന്യഭാഷ സീരിയലുകളിലാണ് പ്രേമിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഇതിനിടെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രേമി പങ്കുവെച്ചൊരു ചിത്രങ്ങളും വീഡിയോസുമാണ് തരംഗമാവുന്നത്. ബിഗ് ബോസ് താരം ബഷീര്‍ ബഷിയ്‌ക്കൊപ്പം ചിരിച്ച് സംസാരിച്ച് നില്‍ക്കുന്നൊരു വീഡിയോ ആണ് ഏറ്റവുമൊടുവില്‍ പ്രേമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ ബഷീര്‍ ബഷിയ്‌ക്കൊപ്പമാണെന്ന് സൂചിപ്പിച്ച നടി പുതിയ സിനിമയുടെ ലൊക്കേഷനിലാണെന്നും ക്യാപ്ഷനില്‍ പറയുന്നു.

premi-vishwanath

ഇരുവരും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയാണെന്ന വിവരം ഇതോടെ വൈറലായി. തെലുങ്കില്‍ നിന്നുള്ള ആരാധകരാണ് പ്രേമിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പുതിയ ദൃശ്യങ്ങളില്‍ കാണാന്‍ ഭംഗിയുണ്ടെന്നും കൂടെ ഉള്ളത് ആരാണെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുയാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയ പ്രേമിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കറുത്ത മുത്ത് എന്ന സീരിയലിലെ കാര്‍ത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി മിനിസ്‌ക്രീനിലേക്ക് പ്രവേശിക്കുന്നത്. ആദ്യ വേഷം തന്നെ ജനപ്രീതി നേടിയതോടെ പ്രേമിയുടെ കരിയറും മാറി. 2017 മുതലാണ് തെലുങ്കിലെ സീരിയലുകളില്‍ പ്രേമി അഭിനയിച്ച് തുടങ്ങിയത്. ഇപ്പോള്‍ അവിടുത്തെ മികച്ച ടെലിവിഷന്‍ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ്.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

വീഡിയോ കാണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X