For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയാണെന്ന് ദര്‍ശന ദാസ്, കുഞ്ഞുവയര്‍ ചിത്രം പങ്കുവെച്ച് താരം, ഇതിലും മനോഹരമായ അനുഭവമില്ല

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ദര്‍ശന ദാസ്. മൗനരാഗമെന്ന പരമ്പരയില്‍ സരയുവെന്ന വില്ലത്തിയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് സീരിയല്‍. സുമംഗലി ഭവയെന്ന സീരിയലില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് ദര്‍ശന മൗനരാഗത്തിലേക്ക് എത്തിയത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദര്‍ശന.

  സോഷ്യല്‍ മീഡിയയിലൂടെ ദര്‍ശനയുടെ സന്തോഷനിമിഷം വൈറലായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുവയറില്‍ തലോടിയുള്ള ചിത്രത്തിനൊപ്പമായാണ് താരം വിശേഷം പങ്കുവെച്ചത്. താരം ഗര്‍ഭിണിയാണോയെന്നായിരുന്നു അടുത്തിടെ ആരാധകര്‍ ചോദിച്ചത്. ഒരു കുഞ്ഞിന്റെ കൈയ്യുടെ ചിത്രവുമായി താരമെത്തിയിരുന്നു. എനിക്ക് ഇനിയും നിന്നെ കാത്തിരിക്കാനാവില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. ദര്‍ശനയുടെ പുതിയ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഗര്‍ഭിണിയാണ്

  ഗര്‍ഭിണിയാണ്

  കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ദര്‍ശനയും അനൂപും. ഇന്‍സ്റ്റഗ്രാമിലൂടെ ദര്‍ശന തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. കുഞ്ഞുവയറില്‍ കൈവെച്ച് സെല്‍ഫി എടുക്കുന്ന ദര്‍ശനയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഉള്ളിലെ ജീവിത ചലനത്തേക്കാൾ മികച്ച ഒരു വികാരമില്ലെന്നായിരുന്നു താരം കുറിച്ചത്.

  സന്തോഷമെന്ന് ആരാധകര്‍

  സന്തോഷമെന്ന് ആരാധകര്‍

  ദര്‍ശനയുടെ സന്തോഷത്തെക്കുറിച്ച് അറിഞ്ഞതില്‍ ആരാധകരും സന്തോഷത്തിലാണ്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണോ താരമെന്നുള്ള ചോദ്യം ഉന്നയിച്ച് നേരത്തെ ആരാധകര്‍ എത്തിയിരുന്നു. നിനക്കായി ഇനിയും കാത്തിരിക്കാനാവില്ല, നിന്നോട് അത്രയുമേറെ ഇഷ്ടമുണ്ടെന്നുമായിരുന്നു നേരത്തെ ദര്‍ശന കുറിച്ചത്. കുഞ്ഞിന്‍റെ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. ഇത് നിങ്ങളുടെ കുഞ്ഞാണോയെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.

   പ്രണയവിവാഹം

  പ്രണയവിവാഹം

  ഡിസംബര്‍ 5നായിരുന്നു ദര്‍ശനയും അനൂപും വിവാഹിതരായത്. സുമംഗലി ഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അനൂപ് കൃഷ്ണന്‍. ഈ സീരിയലില്‍ ദര്‍ശനയും അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷമായി താരം സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഈ സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ദര്‍ശനയും അനൂപും കണ്ടുമുട്ടിയത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

  വിവാഹ ശേഷമുള്ള ഇടവേള

  വിവാഹ ശേഷമുള്ള ഇടവേള

  ആദ്യ രണ്ടു മൂന്നു മാസം ഇരുവരും സംസാരിച്ചിരുന്നില്ല. അല്‍പം റിസേർവ്ഡ് ടൈപ്പായിരുന്നു ദര്‍ശന. പിന്നെ ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങൾക്ക് നല്ല പങ്കാളികൾ കൂടിയാകാൻ കഴിയും എന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്നായിരുന്നു നേരത്തെ ദര്‍ശന പറഞ്ഞത്. വിവാഹ ശേഷം ഇടവേളയെടുക്കാനായി തീരുമാനിച്ചിരുന്നുവെന്നും അതാണ് മാറി നിന്നതെന്നും താരം പറഞ്ഞിരുന്നു.

  സന്തുഷ്ട ജീവിതം

  സന്തുഷ്ട ജീവിതം

  ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. പരസ്പരം മനസിലാക്കുന്ന, എന്തും തുറന്നു പറയാനും തെറ്റുകൾ തിരുത്താനും സ്വാതന്ത്ര്യം നൽകുന്ന, അതോടൊപ്പം വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. അതിനാൽ തന്നെ വിവാഹജീവിതത്തിൽ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അതുതന്നെയാണെന്നുമായിരുന്നു താരം പറഞ്ഞത്.

  Pooja Jayaram Interview | FilmiBeat Malayalam
  പ്രണയം ചാലിച്ച ആശംസ

  പ്രണയം ചാലിച്ച ആശംസ

  ഭര്‍ത്താവിന്‍റെ പിറന്നാള്‍ ദിനത്തില്‍ ദര്‍ശന പോസ്റ്റ്ചെയ്ത ആശംസയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നിന്നെ കണ്ട നിമിഷം മുതല്‍ എനിക്ക് അറിയാമായിരുന്നു. ഞാന്‍ നിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത് എന്ന്. നീ എന്റെ ജീവിതത്തില്‍ ഉള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. നിങ്ങള്‍ വളരെയധികം സ്‌നേഹിക്കുന്നവനും കരുതലുള്ള മനുഷ്യനുമാണ്. എല്ലായ്പ്പോഴും നിങ്ങള്‍ എനിക്ക് വേണ്ടി തന്നെയുണ്ട്. നിങ്ങളില്ലാതെ ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. നിങ്ങളാണ് എന്റെ ജീവിതത്തിലെ പ്രണയവും എന്റെ നല്ല സുഹൃത്തുമെന്നുമായിരുന്നു ദര്‍ശന കുറിച്ചത്.

  Read more about: television serial
  English summary
  Karutha muthu serial fame Darshana Das announces her pregnancy with a cute photo, fans pouring love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X