ഇത് ഞങ്ങളുടെ നാലാം വർഷം!! കസ്തൂരിമാൻ സീരിയൽ താരം റബേക്കയുടെ മനം കവർന്നത് ഈ യുവ സംവിധായകൻ
സിനമയെക്കാലും വളരെ പെട്ടെന്ന് തന്നെ സീരിയൽ താരങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിക്കാറുണ്ട്. നെഗറ്റീവ് കഥാപാത്രമാണെങ്കിൽ പോലും തങ്ങളുടെ അടുത്ത വീട്ടിലെ കുട്ടി അല്ലെങ്കിൽ വർഷങ്ങളായി അടുത്തറിയാവുന്ന ആൾ ഈ ഒരു നിലയിലാകും കാണുക. എഷ്യനെറ്റം സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദങ്ങൾ കടന്നു കൂടിയ താരം മാണ് റബേക്കാ സന്തോഷ്. റബേക്ക എന്നതിലെക്കാലും അഡ്വക്കേറ്റ് കാവ്യ എന്ന പേരായിരിക്കും പ്രേക്ഷകർക്ക് സുപരിചിതം.
വളരെ പെട്ടെന്ന് തന്നെ കസ്തൂരിമാൻ എന്ന പരമ്പര റബേക്കയ്ക്ക് നിരവധി ആരാധകരെ നൽകി. ഏറ്റവും കുടുതൽ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഒരു പരമ്പര കൂടിയാണിത്. ഈ പരമ്പരയിലെ കാവ്യ- ജീവ ജോഡികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താര ജോഡികളാണ്. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ക്യാമറയ്ക്ക് പിന്നിലുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റബേക്ക. യുവ സംവിധായകനാണ് മിനിസ്ക്രീൻ റാണിയുടെ മനസ് കീഴ്പെടുത്തിയത്. മാത്യഭൂമി ഡോട്കോമിനോടാണ് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ജീവിതത്തിലെ നായകൻ യുവ സംവിധായകൻ
റബേക്ക തന്നെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. യുവ സിനിമ സംവിധായകൻ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസ്സു കവർന്ന നായകൻ. തന്റെ സഹോദരിയുടെ മകന്റെ മാമോദീസ ചടങ്ങിനിടെ ശ്രീജിത്തിനോടൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം പ്രണയം പ്രേക്ഷകരുമായി പങ്കുവെച്ചത്. അമ്മയോടും ശ്രീജിത്തിനോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. '' ഒരാൾ എനിക്ക് ജീവൻ നൽകി. മറ്റൊരാൾ എന്നെ ഞാൻ ആക്കി മാറ്റി. ഇതിൽ കൂടുതൽ എന്താണ് ഞാൻ ദൈവത്തിനോട് ചോദിക്കേണ്ടത്. എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകർ ഏറ്റെ
ടുത്തിട്ടുണ്ട്.

നാലു വർഷമായി തുടങ്ങിയ പ്രണയം
കഴിഞ്ഞ നാലു വർഷമായി തങ്ങൾ പ്രണയത്തിലാണെന്ന് മാത്യഭൂമി ഡോട്കോമിന് നൽകി അഭിമുഖത്തിൽ പറഞ്ഞു. മിഴിരണ്ടിലും എന്ന സീരിയിലിൽ അഭിനയിക്കുന്നതിനിടെയാണ് തങ്ങൾ പരിചയപ്പെടുന്നതും തുടർന്ന് പ്രണയത്തിലാവുന്നതെന്നും റബേക്ക അഭിമുഖത്തിൽ പറഞ്ഞു. ശ്രീജിത്ത് പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നും തനിക്കും സിരിയലിന്റെ തിരക്ക് ഉള്ളതിനാൽ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും റബേക്ക പറയുന്നുണ്ട്.

ശ്രീജിത്ത് വിജയൻ എന്ന സംവിധായകൻ
കുഞ്ചക്കോ ബോബൻ അതിഥി രവി, ശാന്തി കൃഷ്ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടനാടൻ മാർപാപ്പയുടെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ. ബിബിൻ ജോർജ് നമിത പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മാർഗം കളിയാണ് ശ്രീജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റബേക്ക.


Click it and Unblock the Notifications











