പരാതി പറയുന്ന ഭാര്യയല്ല താന്‍; എല്ലാവരും ചോദിക്കാറുണ്ട്... പുതിയ ജീവിതത്തെ കുറിച്ച് റെബേക്ക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക സന്തോഷ്. ബാലതാരമായിട്ടാണ് റെബേക്ക മിനിസ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് മിഴി രണ്ടിലും, നീര്‍മാതളം കസ്തൂരിമാന്‍ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാനാണ് നടിയുടെ കരിയര്‍ മാറ്റിയത്. കാവ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്നും കാവ്യ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.

നിലവില്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. നിതിന്‍ ആണ് നായകന്‍. പൂജ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് നിതിന്‍ അവതരിപ്പിക്കുന്നത്. കാവ്യ- ജീവ ജോഡികളെ പോലെ പൂജയേയും അര്‍ജുനും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

റെബേക്ക സന്തോഷ്

മാസങ്ങള്‍ക്ക് മുമ്പായിരുന്നു റെബേക്കയുടെ വിവാഹം. സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് നടിയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കല്യാണത്തിന് ശേഷവും റെബേക്ക അഭിനയത്തില്‍ സജീവമാണ്. കളിവീട് വിവാഹത്തിന് ശേഷം നടി കമിറ്റ് ചെയ്ത പരമ്പരയാണ്. ഇപ്പോഴിത വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റെബേക്ക. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് വിവാഹത്തിന് ശേഷം പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്നാണ് നടി പറയുന്നത്.

റെബേക്കയുടെ വാക്കുകള്‍ ഇങ്ങനെ

റെബേക്കയുടെ വാക്കുകള്‍ ഇങ്ങനെ... എല്ലാവരും ചോദിക്കാറുണ്ട് വിവാഹം കഴിഞ്ഞുളള ജീവിതത്തെ കുറിച്ച്. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് ഞങ്ങള്‍ വിവാഹിതരാണ് എന്ന്'. എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു, ഞാന്‍ എന്റെ ജോലി ആസ്വദിക്കുകയാണ്, ആദ്ദേഹം തന്റെ സിനിമാ പ്രൊജക്റ്റുകളില്‍ തിരക്കിലാണ്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് ചേരുന്ന നിമിഷങ്ങള്‍ അത് വിലമതിക്കാനാവാത്തതാണ്. ഞങ്ങളുടെ ചെറിയ ലോകം വലിയ സന്തോഷം തരുന്നുണ്ട്.

വിവാഹത്തിന് ശേഷം

ഓരേ മേഖലയില്‍ നിന്ന് തന്നെ പങ്കാളിയെ കണ്ടെത്തിയതിനെല കുറിച്ചും റെബേക്ക പറയുന്നു. ഒരു സംവിധായകന്‍ ആയതിനാല്‍ അദ്ദേഹത്തിന് ഒരു അഭിനേത്രിയുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ നന്നായി അറിയാം. അതില്‍ ഒരിക്കല്‍ പോലും പരാതി പറയില്ല. അതുപോലെ തന്നെ ഒരു സംവിധായകന്റെ സമ്മര്‍ദ്ദം തനിക്കും മനസ്സിലാവും. താന്‍ ഒരിക്കല്‍ പോലും വിളിക്കാത്തതിനോ മെസേജ് ചെയ്യാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല. ജോലിയോടുള്ള തങ്ങളുടെ താല്‍പര്യത്തെ പരസ്പരം ബഹുമാനിക്കുരയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും റെബേക്ക സന്തോഷ് പറയുന്നു.

കളിവീട്

ഇതേ അഭിമുഖത്തില്‍ തന്നെ കളിവീടിലെ നിതിനുമായുള്ള കോമ്പോയോ കുറിച്ചും റെബേക്ക പറഞ്ഞിരുന്നു. പൂജ- അര്‍ജുന്‍ ജോഡി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതില്‍ പേടിയുണ്ടായിരുന്നു എന്നാണ് നടി പറഞ്ഞത്.റെബേക്കയുടെ വാക്കുകള്‍ ഇങ്ങനെ...'' പൂജയേയും അര്‍ജുനേയും ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇത് ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യം കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ ഞങ്ങളുടെ കെമിസ്ട്രിയെ പുകഴ്ത്തുന്നുണ്ട്. ജീവ്യ ആരാധകര്‍ ഇപ്പോള്‍ അര്‍ജയുടെ, അര്‍ജുനും പൂജക്കും അവര്‍ നല്‍കിയിരിക്കുന്ന പേര് , വീഡിയോകള്‍ ഉണ്ടാക്കുന്ന തിരക്കിലാണെന്നും താരം പറഞ്ഞു.കൂടാതെ ഏറ്റവും സ്പെഷ്യല്‍ ജീവ്യ തന്നെ ആയിരിക്കുമെന്നും റെബേക്ക കൂട്ടിച്ചേര്‍ത്തു.തമിഴ് പരമ്പര റോജയുടെ മലയാളം പതിപ്പാണ് കളിവീട്

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X