മൃദുലയുമായുളള വഴക്ക് മാറിയോ? റെബേക്കയോട് ആരാധകന്‍, നടിയുടെ മറുപടി
കസ്തൂരിമാന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി റെബേക്ക സന്തോഷ്. ജനപ്രിയ പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമാണ് നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. അടുത്തിടെയാണ് സംവിധായകന്‍ ശ്രീജിത്ത് വിജയുമായുളള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. റെബേക്കയുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. കസ്തൂരിമാന്‍ അവസാനിച്ച ശേഷവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരം.

നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു റെബേക്ക. ഇതിനിടെ ഒരാള്‍ ചോദിച്ച ചോദ്യവും റെബേക്ക നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയിയുമായുളള വഴക്ക് മാറിയോ എന്നായിരുന്നു ചോദ്യോത്തര വേളയില്‍ ഒരാള്‍ റെബേക്കയോട് ചോദിച്ചത്. ഈ ചോദ്യത്തിന് അല്‍പ്പം ഞെട്ടലോടെയാണ് റെബേക്ക മറുപടി നല്‍കിയത്.
താന്‍ ഇപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നായിരുന്നു നടിയുടെ മറുപടി. പിന്നാലെ ഇത് മൃദുല വിജയും തന്‌റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ഞാനും ബാക്കി ഉളളവര്‍ പറഞ്ഞപ്പോഴാ അറിയുന്നേ റെബേക്ക എന്നാണ് ചിരിച്ചുകൊണ്ട് മൃദുല പറഞ്ഞത്. റെബേക്കയ്ക്ക് പുറമെ മിനിസ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് മൃദുല വിജയ്.
ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം
Recommended Video
ജനപ്രിയ പരമ്പരകളിലൂടെ ഇരുവരും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ബാലതാരമായാണ് റെബേക്ക സന്തോഷിന്റെ തുടക്കം. സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളിലും വേഷമിട്ടിരുന്നു താരം. അതേസമയം അഭിനയത്തിന് പുറമെ അവതാരകയായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു റെബേക്ക. കൂടാതെ നിരവധി ടെലിവിഷന്‍ ഷോകളില്‍ ഭാഗമായി റെബേക്ക സന്തോഷ് എത്തി.


Click it and Unblock the Notifications