റെബേക്കയുടെ വിവാഹത്തിന് പൂളില്‍ വീണ സംഭവം, സത്യാവസ്ഥ വെളിപ്പെടുത്തി ഹരിത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹരിത. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് ഹരിത പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഉണ്ണിമായ എന്ന പരമ്പരയിലൂടയൊണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോള്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍കലമാനിലാണ് അഭിനയിക്കുന്നത്. കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.റേയ്ജനാണ് നായകനായി എത്തുന്നത്. നട രാഹുല്‍ കീര്‍ത്തി ജോഡി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഹരിതയുടെ പുതിയ അഭിമുഖമാണ്. റെബേക്ക സന്തോഷിന്റെ വിവാഹത്തിന് പൂളില്‍ വീണ സംഭവത്തെ കുറിച്ചാണ് നടി പറയുന്നത്. നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹരിത പൂളില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നു. ഇപ്പോഴിത അന്ന് നടന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. റെബേക്കയും ഹരിതയും അടുത്ത സിഹൃത്തുക്കളാണ്.

സുഹൃത്തുത്ത്

കസ്തൂരിമാന്‍ എന്ന സീരിയല്‍ മുതലുള്ള ബന്ധമാണ് ഹരിതയും റെബേക്ക സന്തോഷും തമ്മില്‍. ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍. റെബേക്കയുടെ കല്യാണ ആഘോഷം തുടങ്ങിയത് മുതല്‍ എല്ലാവരും പോകുന്നത് വരെയും ഹരിതയും മറ്റ് അടുത്ത സുഹൃത്തുക്കളും കൂടെ തന്നെ ഉണ്ടായിരുന്നു. അത്രയും അടുത്ത മിത്രങ്ങള്‍ ആയത് കാരണമാണ് അന്ന് ആ സംഭവം നടന്നത്.

 പൂളിലേക്ക് വീണു

അന്ന് എന്നെ പൂളിലേക്ക് തള്ളിയിടണം എന്ന് അവര്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നോട് പറഞ്ഞത്. പൂളിലേക്ക് വീഴുന്നത് പോലയുള്ള കുറച്ച് ഫോട്ടോസ് എടുക്കാം എന്നാണ്. അതുകൊണ്ട് ഫോണ്‍ എല്ലാം ഞന്‍ അടുത്തുള്ള ആളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പോസ് കൊടുക്കുന്നതിന് മുന്‍പേ തന്നെ എല്ലാം സംഭവിച്ചു. അവര്‍ എന്നെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. അത് അപ്പോഴത്തെ ഒരു തമാശ മാത്രമായിരുന്നു എന്ന് ഹരിത പറഞ്ഞു.

വിവാഹത്തെ കുറിച്ചും ആനന്ദ്

ഹരിതയുടെ വിവാഹത്തെ കുറിച്ചും ആനന്ദ് ചോദിക്കുന്നുണ്ട്. പ്രണയം ഒന്നും ഇല്ലെന്നും എന്നാല്‍ ഉടനെ വിവാഹം കാണുമെന്നും ഹരിത പറയുന്നത്. വീട്ടില്‍ നല്ല പ്രഷര്‍ ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.''ചേട്ടന്റെയും, തന്നെക്കാള്‍ ഇളയ കസിന്‍ സിസ്റ്റേഴ്സിന്റെയും എല്ലാം കല്യാണം കഴിഞ്ഞു. ഇനി കുടുംബത്തില്‍ കെട്ടാന്‍ ബാക്കിയുള്ള ഒരേ ഒരാള്‍ ഹരിത മാത്രമാണുളളതെന്ന് നടിയെ ട്രോളി കൊണ്ട് റേയ്ജാന്‍ പറഞ്ഞു. നടനും ഹരിതയോടൊപ്പം അഭിമുഖത്തില്‍ എത്തിയിരുന്നു.''വീട്ടില്‍ നിന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഭയങ്കര പ്രഷര്‍ ഉണ്ട്. മിക്കവാറും അടുത്ത് തന്നെ പിടിച്ച് കെട്ടിക്കും എന്നാണ് ഹരിത'' പറയുന്നത്.

പ്രണയc

റേയ്ജനും തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്ന് നടന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. സുഹൃത്താണ് പ്രണയിനിയെന്നും പേര് വെളിപ്പെടുത്താതെ പറയുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പ്രണയകഥയും താരം റേയ്ജാന്‍ പറയുന്നുണ്ട്. സഹോദരനും സഹോദരിയും ആണ് നടന്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ടുണ്ട്. താരങ്ങളുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നല്ല പ്രതികരണാണ് ലഭിക്കുന്നത്. സീരിയലില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇവര്‍ മാറ്റവുമില്ലല്ലോ. രണ്ടും ഭയങ്കര പൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുലിനേയും കീര്‍ത്തിയേയും ഒരുപാട് ഇഷ്ടമാണ്. സീരിയല്‍ മുടങ്ങാതെ കാണാറുണ്ട്, മൂന്ന് പേരുടേയും സംസാരം സൂപ്പറായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.

More from Filmibeat

Read more about: kasthooriman ഹരിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X