കല്യാണം കഴിഞ്ഞ് ആദ്യ ദിവസം റെബേക്കയ്ക്ക് കിട്ടിയ പണി , നടിയ്ക്ക് ഉപദേശവുമായി എലീന

മലയാളി മിനിസ്ക്രീൻപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക സന്തോഷ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സീരിയൽ അവസാനിച്ചിട്ടും ഇന്നും കാവ്യ എന്ന പേരിലാണ് റെബേക്കയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കുടുംബ പ്രേക്ഷകർക്ക് ഇടയിൽ മാത്രമല്ല യൂത്തിന് ഇടയിലും നടിയ്ക്ക് ആരാധകരുണ്ട്.

നവംബർ 1 ന് ആയിരുന്നു റെബേക്കയുടേയും സംവിധായകൻ ശ്രീജിത്ത് വിജയന്റേയും വിവാഹം. മാര്‍ഗം കളി, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ശ്രീജിത്ത് ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. റെബേക്ക- ശ്രീജിത്ത് വിവാഹത്തിന് സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ എത്തിയിരുന്നു. വിവാഹം ഗംഭീര ആഘോഷമാക്കുകയായിരുന്നു.

റബേക്കയും ശ്രീജിത്തും

സോഷ്യൽ മീഡിയയിൽ സജീവമാണ് റെബേക്ക. തന്റെ സീരിയൽ വിശേഷങ്ങൾക്കൊപ്പം റിയൽ ലൈഫ് സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടേയും ശ്രീജിത്തിന്റേയും വവാഹനിശ്ചയം. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ വൈറലായിരുന്നു. ശ്രീജിത്തിനോടൊപ്പമുള്ള രസകരമായ വീഡിയോകളും ചിത്രങ്ങളും റെബേക്ക സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കാറുമുണ്ടായിരുന്നു.

വിവാഹശേഷമുള്ള  ആദ്യ  ദിവസം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിവാഹത്തിന് ശേഷമുള്ള റെബേക്കയുടെ ആദ്യ ദിവസമാണ്. ശ്രീജിത്ത് ആയിരുന്നു വീഡിയോ പങ്കുവെച്ചത്. വിവാഹ സങ്കല്‍പ്പം വേര്‍ഷന്‍ 2 എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീജിത്ത് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നില്‍ നില്‍ക്കണം, അതാണ് കേരളീയ സംസ്‌കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദമാണ് വീഡിയോയിൽ കേൾക്കുന്നത്. എഴുന്നേല്‍ക്കാന്‍ മടിച്ച് കട്ടിലിൽ കിടക്കുന്ന റെബേക്കയേയുമാണ് പുതിയ വീഡിയോയില്‍ കാണുന്നത്. താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എലീനയുടെ കമന്റ്

നമിഷനേരം കൊണ്ട് റെബേക്കയുടെ വീഡിയോ വൈറലാവുകയായിരുന്നു. ആരാധകർ മാത്രമല്ല താരങ്ങളും റെബേക്കയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. പാവം എന്നായിരുന്നു ബിഗ് ബോസ് സീസൺ 2 താരവും അവതാരകയുമായ എലീന പടിക്കലിന്റെ കമന്റ്. പണി കിട്ടി ചേച്ചിയെന്നായിരുന്നു റെബേക്കയുടെ മറുപടി. സാരമില്ല, ഇനിയങ്ങോട്ട് ഫ്രഷായിട്ട് തുടങ്ങിക്കോ എന്നും എലീന പറയുന്നു. മാസങ്ങൾക്ക് മുൻപ് ആയിരുന്നു എലീനയുടേയും രോഹുത്തിന്റേയും വിവാഹം നടക്കുന്നത്. റെബേക്കയുടേയും ശ്രീജിത്തിന്റേയും വിവാഹത്തിന് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. നിരവധി പേർ ഇവരുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. .

ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ സജീവമായ റെബേക്ക വിവാഹത്തിലെ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്. ''വര്‍ഷങ്ങളായുള്ള ബന്ധമായിരുന്നു വിവാഹത്തിലേക്ക് എത്തിയത്. കരിയറില്‍ ഇനിയും ഒരുപാട് ദൂരം പോവാനുണ്ടെന്നും വീട്ടുകാരും തങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് റെബേക്ക വ്യക്തമാക്കിയിരുന്നു. കസ്തൂരിമാനിലെ കാവ്യയെ പോലെ അല്ല റിയൽ ലൈഫിൽ എന്നും മറ്റൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. ''പപ്പയുടേയും അമ്മയുടേയും ചെറിയ കുഞ്ഞ് എന്ന് പറഞ്ഞ് തന്നെ കളിയാക്കാറുണ്ട്. എല്ലാത്തിനേയും പോസിറ്റീവായി കാണുന്ന, ചിരിക്കാനേറെ ഇഷ്ടമുള്ളയാളാണ് താനെന്നായിരുന്നു'' റെബേക്ക പറഞ്ഞത്.

വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X