സീരിയസ് ആയി പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ...കസ്തൂരിമാനിലെ സിദ്ധു പറയുന്നു

മിനിസ്ത്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കസ്തൂരിമാൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച ആരാധകരാണുള്ളത്. ജീവയും കാവ്യയുമെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. കസ്തൂരിമൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സിദ്ധാർഥ് വേണു ഗോപാൽ. കീർത്തനയുടെ സിദ്ധുവായി എത്തിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സിദ്ധാർഥ്. പമ്പരയിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് ചുവട്വെച്ചിരിക്കുകയാണ് താരം.

siddharth venugopal

സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. താരത്തിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നവർക്ക് വേണ്ടിയുള്ള രസകരമയ പോസ്റ്റാണിത്. നടൻരെ വാക്കുകൾ ഇങ്ങനെ....എല്ലാരും ചോദിക്കുന്നു ചേട്ടൻ സിംഗിൾ അല്ലെയെന്ന്. ഞാൻ സിംഗിൾ ആണുട്ടോ. ക്രോണിക് ബാച്ചിലർ.ആർക്കെങ്കിലും സീരിയസ് ആയി പ്രൊപ്പോസ് ചെയ്യാൻ ഇത്ര ആഗ്രഹമുണ്ടെങ്കിൽ പ്രൊപോസൽസ് വന്നോട്ടെ ..പോന്നോട്ടെ" എന്നാണ് സിദ്ധാർഥ് വേണുഗോപാൽ കുറിച്ചിരിക്കുന്നത്.

തന്റെ ഒരു ഉഗ്രൻ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ലുക്ക് പൊളിയായിട്ടുമ്ട്. സൂപ്പർ , നല്ലൊരു ആളെ നിങ്ങൾ ക്ക് ലഭിക്കും എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. കൂടെ കല്യാണത്തിന് വിളിക്കണേ എന്നുളള രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

മുൻപൊരിക്കൽ തന്റെ വിവാഹത്തെ ഖുറിച്ച് നടൻ വ്യക്തമാക്കിയിരുന്നു. വിവാഹം ഉടനെയില്ലെന്നായിരുന്നു താരം അന്ന് പറഞ്ഞത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് പഠിക്കുന്ന കാലം മുതലെ അഭിനയത്തോട് താൽപര്യമുണ്ടായിരുന്നെന്നും സമയത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. . പ്രഫഷണൽ നടകങ്ങളിൽ സജീവമായ സിദ്ധാർഥ്. സിനിമ നിർമാതാവും നടനുമായ അരുൺ ഘോഷാണ് സിദ്ധാർത്ഥിനെ മിനി സ്ക്രീനിലേക്ക് എത്തിക്കുന്നത്. തനിക്ക് ഏറ്റവും ഭാഗ്യം കൊണ്ടുവന്ന സീരിയലാണ് കസ്തൂരിമാനെന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കസ്തൂരിമാനിലെ കഥാപാത്രത്തിന് തന്റെ യാതാർത്ഥ പേരുമായി സാമ്യത വന്നത് അതിശയമായി തോന്നിയിട്ടുണ്ടെന്നും, സത്യത്തിൽ യത്ഥാർഥ പേര് വിനീഷ് കുമാർ ആണെന്നും സിദ്ധാർഥ് അറിയിച്ചു. ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ടെന്നും, അതിന് ശേഷമാണ് സിദ്ധാർഥ് എന്ന പേര് പോപ്പുലർ ആകുന്നതെന്നും താരം വ്യക്തമാക്കിരുന്നു.

സിദ്ധാർഥ് ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X