ആരാണ് ഇത് ഉണ്ടാക്കിയതെങ്കിലും പണി വരുന്നുണ്ട് അവറാച്ചാ! വ്യാജന്മാര്‍ക്കെതിരെ ശ്രീറാം
കസ്തൂരിമാന്‍ പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ശ്രീറാം രാമചന്ദ്രന്‍. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. കസ്തൂരിമാനില്‍ ജീവ എന്ന കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. ഒരു സൂപ്പര്‍ സ്റ്റാറിന്റെ ജീവിത ഘട്ടങ്ങളിലൂടെയാണ് കസ്തൂരിമാന്റെ കഥ പറയുന്നത്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും തിളങ്ങിയ താരമാണ് ശ്രീറാം.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, ആര്‍ട്ടിസ്റ്റ് , ഉയരെ തുടങ്ങിയ സിനിമകളിലെല്ലാം നടന്‍ അഭിനയിച്ചിരുന്നു. തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും എത്താറുണ്ട് ശ്രീറാം.
അതേസമയം ശ്രീറാം രാമചന്ദ്രന്റെതായി വന്ന പുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ശ്രീറാം എന്ന വ്യാജേന ഒരാള്‍ പല ആളുകള്‍ക്കായി വാട്‌സ്അപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചതിനൊപ്പമാണ് ശ്രീറാമിന്റെ പുതിയ പോസ്റ്റ് വന്നത്.
ശ്രീറാമിന്‌റെ വാക്കുകളിലേക്ക്; എനിക്ക് എന്റെ ചില സുഹൃത്തുക്കള്‍ അയച്ചുതന്ന സ്‌ക്രീന്‍ ഷോട്ട് ആണിത്. ഞാന്‍ ആണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്ന ആരോ ആണ്. എല്ലാവരോടുമായി ഒന്ന് പറഞ്ഞോട്ടെ. ഞാന്‍ ആര്‍ക്കും എന്റെ പേഴ്‌സണല്‍ നമ്പര്‍ കൊടുക്കാറില്ല. ഞാന്‍ ആണെന്ന് കരുതി ദയവ് ചെയ്ത് ഇങ്ങനെ ചാറ്റ് ചെയ്യാതിരിക്കുക.
ആരാണ് ഈ ഫേക്ക് ഐഡി ഉണ്ടാക്കിയതെങ്കിലും പണി വരുന്നുണ്ട് അവറാച്ചാ. ശ്രീറാം രാമചന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക്ക് ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുളള താരമാണ് ശ്രീറാം. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കോഴിക്കോട് സ്വദേശിയാണ് കസ്തൂരിമാനിലൂടെ ശ്രദ്ധേയനായ ശ്രീരാം രാമചന്ദ്രന്‍.


Click it and Unblock the Notifications











