പ്രതീക്ഷകൾ അസ്തമിച്ചു! കൂടുതൽ വേദന അനുഭവിക്കേണ്ടെന്ന് ​കരുതി കാണും! സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു!

ഏറെ ആഗ്രഹിച്ച് അഭിനയ രംഗത്ത് എത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കസ്തൂരിമാൻ എന്ന സീരിയലിൽ സിദ്ധാർഥ് ചെയ്ത സിദ്ധു കഥാപാത്രം അത്രത്തോളം ജനപ്രിയമായ ഒന്നായിരുന്നു. തൃശൂർ സ്വദേശിയായ നടൻ ഏറെ കാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. നടി സീമ ജി നായരാണ് മരണ വാർത്ത പുറം ലോകത്തെ അറിയിച്ചത്.

സീരിയൽ പ്രേമികളെല്ലാം പ്രിയ നടന്റെ അകാല വിയോ​ഗം അറിഞ്ഞതിന്റെ ഞെട്ടലിലാണ്. സീമയായിരുന്നു സിദ്ധാർഥിന്റെ ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നതും നടന്റെ കുടുംബത്തിന് താങ്ങായി നിന്നതും. പ്രതീക്ഷകൾ അസ്തമിച്ചു. പ്രശസ്ത സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.

Serial Actor Siddharth Venugopal

കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി. മനസും ശരീരവും തളർന്നപ്പോഴും നിന്റെ ജീവൻ തിരിച്ച് പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു ഇന്ന് ഈശ്വരൻ തീരുമാനിച്ചു... നീ കൂടുതൽ വേദനിക്കണ്ടായെന്ന്. വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു എന്നാണ് ഹൃദയം തകരുന്ന വേദനയോടെ സീമ സോഷ്യൽമീഡിയയിൽ കുറിച്ചത്. അന്തരിച്ച നടി ശരണ്യയെപോലെ തന്നെയായിരുന്നു സീമയ്ക്ക് സിദ്ധാർഥും.

ഇന്ന് രാവിലെ പങ്കുവെച്ച പോസ്റ്റിലും എന്തോ ഒരു വേദന മനസിനെ അലട്ടുന്നതായി സീമ സൂചിപ്പിച്ചിരുന്നു. അത് സിദ്ധാർഥിന്റെ അവസ്ഥ കാരണമാണെന്ന് ഇപ്പോൾ പ്രേക്ഷകരും മനസിലാക്കുന്നു. കുറേ ദിവസങ്ങളായി എനിക്കത്ര ശുഭദിനം അല്ല. ശരണ്യയെ പോലെ നന്ദൂനെപോലെ സുരേഷിനെപോലെ അഥീനയെപോലെ എന്റെ നെഞ്ചോട് ചേർത്ത് നിർത്തിയ ഒരാളുടെ ജീവന് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വർഷമായി ആരെയും അറിയിക്കാതെ ആയിരുന്നു ആ പോരാട്ടം. പക്ഷെ പ്രതീക്ഷകൾ അസ്തമിക്കുന്ന പോലെ അറിയിപ്പുകൾ വരുന്നു. അതുൾകൊണ്ട് തുടങ്ങണമെന്ന് ഡോക്ടർമാർ പറയുമ്പോഴും ഉൾകൊള്ളാൻ ആവാതെ ഞാനും അവന്റെ അമ്മയും സഹോദരനും നിൽക്കുന്നു. വിധി എങ്ങനെ വരും എന്നറിയാതെ എന്നായിരുന്നു രാവിലെ നടി പങ്കുവെച്ച കുറിപ്പ്. അച്ഛനെ സിദ്ധാർഥിന് നേരത്തെ നഷ്ടപ്പെട്ടിരുന്നു. അമ്മയും സഹോദരനും മാത്രമാണുള്ളത്.

മരണവാർത്ത അറിഞ്ഞതോടെ സീരിയൽ പ്രേമികളെല്ലാം ഷോക്കിലാണ്. കസ്തൂരിമാനിലെ വേഷത്തിലൂടെ വളരെ പെട്ടന്ന് സിദ്ധാർഥ് ശ്രദ്ധ നേടുകയായിരുന്നു. പിന്നീട് ഇതേ സീരിയലിൽ നിന്നും ന‍ടൻ പിന്മാറിയതും ആരാധകരെ വേ​ദനിപ്പിച്ചിരുന്നു. നടൻ‌ കിഷോർ സത്യയും സിദ്ധാർത്ഥിനെ കുറിച്ചുള്ള ഓർമകൾ പങ്കിട്ടു.

Serial Actor Siddharth Venugopal

ഒരു കലാകാരൻ കൂടെ അകാലത്തിൽ പൊലിഞ്ഞു. ടെലിവിഷൻ പാരമ്പരകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതനായിരുന്ന സിദ്ധാർഥ് വേണുഗോപാൽ. കുറച്ചുകാലമായി അദ്ദേഹം കാർസർ രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി നായർ ആയിരുന്നു സിദ്ധാർത്ഥന്റെ ആരോഗ്യപരിപാലനമൊക്കെ നിർവഹിച്ചിരുന്നത്. അന്തരിച്ചുപോയ ശരണ്യ ഉൾപ്പെടെ നിരവധി ആൾക്കാരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സീമ എപ്പോഴും കൂടെയുണ്ടായിരുന്നു.

സിദ്ധാർഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒപ്പം സീമ ജി നായരുടെ നന്മ നിറഞ്ഞ മനസിന് മുമ്പിൽ ശിരസ് കുനിച്ച് നന്ദി അർപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു കിഷോറിന്റെ വാക്കുകൾ. കസ്തൂരിമാനിൽ മാത്രമല്ല ഭാ​​ഗ്യജാതകം അടക്കമുള്ള സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

നടനായി മാത്രമല്ല അവതാരകനും മോഡലുമായും സിദ്ധാർഥ് സജീവമായിരുന്നു. പഠിക്കുന്ന കാലത്ത് നാടകങ്ങളിൽ സജീവമായിരുന്നു. കോളജിൽ പഠിക്കുമ്പോൾ പ്രഫഷണൽ നാടകങ്ങളിൽ സജീവമായി. അതിനിടയ്ക്ക് ആങ്കറിങ് മോഹം തലയ്ക്ക് പിടിച്ചു. ഒരു സ്വകാര്യ ചാനലിൽ അവതാരകനായി പ്രവർത്തിച്ചു. സീരിയൽ, സിനിമ നിർമാതാവായ അരുൺ ഘോഷാണ് സീരിയലിൽ നടന് അവസരം നൽകിയത്.

Read more about: malayalam serials seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X