ടൈമിംഗ് തെറ്റിയതോടെ നടിയുടെ അടി കവിളത്ത് കൊണ്ടു; അതൊരു ഒന്നൊന്നര അടിയായി പോയെന്ന് നടി ഡെല്ല ജോര്‍ജ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഡെല്ല ജോര്‍ജ്. ഈ പേരിനെക്കാളും കസ്തൂരിമാനിലെ കീര്‍ത്തി എന്ന് പറഞ്ഞാലാണ് ഏവരും തിരിച്ചറിയുക. തൊടുപുഴക്കാരിയായ നടി വളരെ ചെറിയ കാലം കൊണ്ടാണ് മലയാളത്തിലെ അറിയപ്പെടുന്ന നടിയായി മാറിയത്. റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഡെല്ലയെ കസ്തൂരിമാനിലേക്ക് വിളിക്കുന്നത്. ആദ്യം അഭിനയിച്ച സീരിയലിലൂടെ തന്നെ ജനപ്രീതി നേടി എടുത്തതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അച്ഛനും അമ്മയും ചേട്ടനും അനിയനും അടങ്ങുന്ന കുടുംബത്തില്‍ നിന്നുമാണ് ഡെല്ല അഭിനയത്തിലേക്ക് എത്തുന്നത്. പ്രേക്ഷകര്‍ തന്നെ തിരിച്ചറിയുന്നതിന്റെ സന്തോഷമാണ് ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെ ഡെല്ല പറയുന്നത്.
'കസ്തൂരിമാനിലെ കീര്‍ത്തി എന്ന പേരിലാണ് താനിപ്പോഴും അറിയപ്പെടുന്നത്. ഡെല്ല എന്ന് പേര് പറഞ്ഞാല്‍ പോലും പലര്‍ക്കും അറിയില്ല. അടുത്ത് അറിയുന്നവര്‍ മാത്രമേ ഡെല്ല എന്ന് വിളിക്കാറുള്ളതെന്നും നടി പറയുന്നത്. കസ്തൂരിമാനിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു. മുന്‍പൊക്കെ നമ്മുടെ നാട്ടില്‍ ഉള്ളവര്‍ക്കും കോളേജില്‍ ഉള്ളവര്‍ക്കും മാത്രമേ എന്നെ അറിയുമായിരുന്നുള്ളു. ഇപ്പോള്‍ മാസ്ക് വെച്ച് പുറത്ത് ഇറങ്ങിയാല്‍ പോലും ആളുകള്‍ക്ക് എന്നെ മനസിലാവും. അതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണ്. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഡെല്ല പറയുന്നു.

ഡിഗ്രി പൂര്‍ത്തിയാക്കി ഇരിക്കുകയാണ്. അന്നും ഇന്നും ആഗ്രഹം എംഎസ്ഡബ്ല്യൂ ചെയ്യണമെന്നാണ്. അത് നടക്കുമെന്നാണ് കരുതുന്നതെന്നും നടി സൂചിപ്പിച്ചു. സീരിയലില്‍ നിന്നും അടി കിട്ടിയ കഥയെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. 'ഇന്ദുലേഖ എന്ന സീരിയലില്‍ ഞാന്‍ നെഗറ്റീവ് റോള്‍ ചെയ്തിരുന്നു. അതിലെ ഒരു സീനില്‍ ടൈമിംഗ് തെറ്റിയതാണെന്ന് തോന്നുന്നു. എന്റെ ഓപ്പോസിറ്റ് നിന്ന നായികയാണ് അടിക്കുന്നത്. ഷോട്ട് റെഡിയായി ഇനി അടിച്ചോളൂ എന്ന് പറഞ്ഞതൊക്കെ കേട്ടു. പക്ഷേ അവളുടെ കൈ വന്നത് മാത്രം ഞാന്‍ അറിഞ്ഞില്ല. എല്ലാം ടൈമിംഗ് ആണല്ലോ. എനിക്ക് മുഖമൊന്ന് മാറ്റാനുള്ള സമയം കിട്ടിയില്ല. അതൊരു ഒന്നൊന്നര അടിയായി പോയെന്ന് ചിരിച്ചോണ്ട് ഡെല്ല പറയുന്നു.
സീരിയലിലെ താരത്തിന്റെ പേരിനൊപ്പം ഇഷ്ടം പോലെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതൊന്നും ഒരു പ്രശ്നവുമല്ല. ഇനി ഒരുപാട് സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ വേറെയും താരങ്ങളുടെ കൂടെ അഭിനയിക്കണം. ഒന്നിച്ചഭിനയിച്ച നടനൊപ്പം പ്രണയത്തിലാണെന്ന് അന്നേരവും വാര്‍ത്തകള്‍ വരും. ആദ്യമൊക്കെ ഇതിനെ പറ്റി അറിയില്ലാത്തത് കൊണ്ട് ഭയങ്കര സങ്കടമുണ്ടായിരുന്നു. ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ മുന്നോട്ട് എന്താവുമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അതൊരു വിഷയമില്ല. പറയുന്നവര്‍ എന്ത് വേണമെങ്കിലും പറയട്ടേ എന്നേ വിചാരിക്കുന്നുള്ളു.
ഓഫ് സ്ക്രീനില്‍ ആരോടും ഇതുവരെ ക്രഷ് തോന്നിയിട്ടില്ല. എത്ര നിങ്ങള്‍ ചോദിച്ചാലും ആരുമില്ലെന്ന് തന്നെ പറയും. ഇനിയങ്ങനെ ഒരു ക്രഷ് ഉണ്ടായാല്‍ അങ്ങോട്ടും ഇങ്ങോട്ടും അണ്ടര്സ്റ്റാന്ഡിങ് ആവണം. അതാണ് പ്രധാന കാര്യം. അതുണ്ടെങ്കില്‍ പിന്നെ എല്ലാം അഡ്ജറ്റ് ചെയ്ത് പോകാന്‍ പറ്റും. എന്ത് കാര്യം ഉണ്ടെങ്കിലും അത് പരസ്പരം പറയണം. അവള് അറിയുമ്പോള്‍ വിഷമമാവുമെന്ന് കരുതി മറച്ച് വെക്കാതെ പറയുന്ന ആളായിരിക്കണം. എപ്പോഴും വിളിച്ചോണ്ട് ഇരുന്ന് വര്‍ത്തമാനം പറയണമെന്ന ആഗ്രഹമൊന്നും എനിക്കില്ല.


Click it and Unblock the Notifications











