അമ്മ പോയിട്ട് ഒരുവര്‍ഷമായി; ആ കുറവ് നികത്താന്‍ ആര്‍ക്കും കഴിയില്ല, അമ്മയെക്കുറിച്ച് പ്രതീക്ഷ പ്രദീപ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രതീക്ഷ പ്രദീപ്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സീ കേരളത്തിലെ നീയും ഞാനും എന്നീ പരമ്പരകളിലാണ് അഭിനയിക്കുന്നത്. വില്ലത്തി ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും പ്രതീക്ഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രതീക്ഷ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം അതിവേഗം വൈറല്‍ ആവാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് അമ്മയെ കുറിച്ചുള്ള പ്രതീക്ഷയുടെ കുറിപ്പാണ്. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വാചാലയായത്. അമ്മയായ ഓര്‍മയായിട്ട് ഒരു വര്‍ഷയായിരിക്കുകയാണ്. ആ കുറവ് നികത്താന്‍ ആര്‍ക്കും കഴിയില്ല. പ്രതീക്ഷയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. നടിയെ ആശ്വസിപ്പിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്

പ്രതീക്ഷയുടെ വാക്കുകള്‍

പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെ...'' അമ്മ വിട പറഞ്ഞിട്ട് ഒരു വര്‍ഷമായി. അതൊരു വലിയ നഷ്ടമാണ്. ആര്‍ക്കും അമ്മയ്ക്കു പകരമാവാനാകില്ല. അമ്മയുടെ ജീവിച്ചത് ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഒരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാന്‍ അമ്മ എന്ന പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ജീവിതം അമ്മയുടെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കുന്ന രീതിയില്‍ മുന്നോട്ടു നയിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വര്‍ഗത്തിലിരുന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം'' അമ്മ ഗിരിജയ്ക്കും സഹോദരന്‍ പ്രണവിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രതീക്ഷ കുറിച്ചു.

അമ്മയെ കുറിച്ച്

നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയുടെ വിയോഗത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ''2021 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ വര്‍ഷമാണ്. അമ്മയുടെ വിയോഗം മനസിനെ വല്ലാതെ തളര്‍ത്തി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അമ്മയുടെ വിയാഗം. ആ വേദനയില്‍ നിന്ന് പതിയെ ജീവിതത്തിലേക്ക് തിരികെ വരികയാണ്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. അച്ഛന്‍ പ്രദീപ്, അമ്മ ഗിരിജ. ചേട്ടന്‍ പ്രണവ് എന്‍ജിനീയറാണ്.

 അമ്മ ലോകത്തോട് വിട  പറഞ്ഞു

കൊറോണ കാലം എല്ലാവര്‍ക്കും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നല്‍കി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം അമ്മയുടെ രോഗത്തിന്റെ വ്യാകുലതകള്‍ പേരി, മനസിനുള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ ചിരിക്കാനും അഭിനയിക്കാനും ശ്രമിച്ച് കൊണ്ടേ ഇരുന്നു. ഒടുവില്‍ ഈ വര്‍ഷം ആദ്യം അമ്മ ലോകത്തോട് വിട പറഞ്ഞപ്പോള്‍ പെട്ടെന്ന് താന്‍ ഒറ്റയ്ക്ക് ആയത് പോലെ തോന്നിയതായി പ്രതീക്ഷ പറഞ്ഞു.

  ക്യാന്‍സര്‍

ക്യാന്‍സറായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയും ശുശ്രൂഷയുമൊക്കെ ആയി വീട്ടില്‍ തന്നെയായിരുന്നു ഞാന്‍. എന്റെ കൂടെ എപ്പോഴും ഷൂട്ടിങ്ങ് സെറ്റില്‍ വന്ന് കൊണ്ടിരുന്നത് അമ്മയാണ്. ഇന്‍ഡസ്ട്രിയില്‍ അമ്മയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ കൊറോണയുടെ ആരംഭം മുതല്‍ വീടുകളില്‍ തന്നെ സമയം ചെലഴിക്കുകയായിരുന്നു. ഷൂട്ടിങ് നിര്‍ത്തി വച്ച സമയം ആയത് കൊണ്ട് അമ്മയ്ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കാനായി. പക്ഷേ ഈ വര്‍ഷം ആദ്യം അമ്മ ഞങ്ങളെ വിട്ട് പോയി.

  അമ്മയുടെ സ്വപ്നം

ഒത്തിരി സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും അടിച്ച് പൊളിക്കണമെന്നും ഒക്കെ ഉണ്ടായിരുന്നു. ആ സ്വപ്നം ഇന്നും ബാക്കിയാണ്. അമ്മയുടെ ആരോഗ്യം വഷളായതോടെ അമ്മയെയും കൂട്ടി എവിടേക്കും യാത്ര പോകാന്‍ സാധിച്ചില്ല; പ്രതീക്ഷ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more about: actor നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X