കസ്തൂരിമാനിലെ കാവ്യയുടെ യഥാര്‍ത്ഥ പ്രണയം അഞ്ചാം വര്‍ഷത്തിലേക്ക്! കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയതാണ് റെബേക്ക സന്തോഷ്. കസ്തൂരിമാനിലെ കാവ്യയെ അറിയാത്ത സീരിയല്‍ പ്രേക്ഷകര്‍ വിരളമാണ്. അഭിനയത്തിന് പുറമെ ഇടയ്ക്ക് അവതരണത്തിലും സജീവമായിരുന്നു റെബേക്ക. സീ കേരളത്തിലെ പ്രധാന റിയാലിറ്റി ഷോകളിലൊന്നായ സരിഗമപയില്‍ ജീ ജോസഫിനൊപ്പം റെബേക്കയും എത്തിയിരുന്നു. മികച്ച പിന്തുണയായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കസ്തൂരിമാന്‍ പരമ്പര ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുകയാണ്.
സിനിമാനടനായ ജീവയുടെ ജീവിതത്തിലേക്ക് കാവ്യയെന്ന വക്കീല്‍ എത്തുന്നതും ഇവരുടെ ജീവിതത്തിലെ അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളിലൂടെയുമൊക്കെയായാണ് സീരിയല്‍ മുന്നേറുന്നത്. കാവ്യയും ജീവയും ആരാധകരുടെ ജീവ്യയാണ്. സീരിയലുമായി ബന്ധപ്പെട്ട് ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമെല്ലാം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക കഴിഞ്ഞ ദിവസം പങ്കുവെച്ച വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റെബേക്കയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

റെബേക്കയുടെ പ്രണയം
സ്‌ക്രീനില്‍ കാവ്യയെ നെഞ്ചിലേറ്റി നടക്കുന്നത ജീവയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ റെബേക്കയുടെ ഹൃദയം കീഴടക്കിയത് ശ്രീജിത്ത് വിജയനെന്ന സംവിധായകനാണ്. താന്‍ പ്രണയത്തിലാണെന്നും കാമുകനൊപ്പമുള്ള ചിത്രങ്ങളുമായി താരം ഇടയ്ക്കിടയ്ക്ക് എത്താറുമുണ്ട്. പ്രിയതമന്റെ പിറന്നാള്‍ ദിനത്തിലും പ്രണയം പറഞ്ഞതിന്റെ വാര്‍ഷികത്തെക്കുറിച്ചുമെല്ലാം മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു. നിങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് തന്നെ നയിക്കുന്നതും, തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തി ഇതാണെന്നും റെബേക്ക മുന്‍പ് കുറിച്ചിരുന്നു.
Recommended Video

അഞ്ചാം വര്‍ഷത്തിലേക്ക്
തങ്ങള്‍ ഇരുവരും പ്രണയത്തിലായിട്ട് 4 വര്‍ഷം പൂര്‍ത്തിയായെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീ എനിക്ക് മികച്ചതാണെന്ന് മനസ്സിലാക്കി ആദ്യം ഞാന്‍ നിന്നെ പ്രണയിച്ചു. എന്നാല്‍ നീ അത്ര മികച്ചതല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ നിന്നെ കൂടുതല്‍ സ്‌നേഹിക്കുകയായിരുന്നുവെന്ന കുറിപ്പോടെയായിരുന്നു റെബേക്ക ശ്രീജിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് റെബേക്കയ്ക്കും ശ്രീജിത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്.

വിവാഹം എന്നാണ്
പ്രണയത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായി റെബേക്കയോട് എന്നാണ് വിവാഹമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. മിഴിരണ്ടിലും എന്ന പരമ്പരയ്ക്കിടയിലായിരുന്നു ശ്രീജിത്തും റെബേക്കയും പരിചയപ്പെട്ടത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയം തുറന്നുപറയുകയായിരുന്നു. സീരിയയലില്‍ നിന്നും സിനിമയിലേക്ക് ചേക്കേറുകയായിരുന്നു ശ്രീജിത്ത്. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായി അരങ്ങേറിയത്.

ചിത്രങ്ങള്‍ വൈറല്‍
സ്‌ക്രീനിലെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. മിനിസ്‌ക്രീനിലെ കാവ്യയുടെ യഥാര്‍ത്ഥ പ്രണയത്തെക്കുറിച്ചും കാമുകനൊപ്പമുള്ള ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ നേരത്തെയുമുണ്ടായിരുന്നു. കാവ്യയെപ്പോലെ തന്നെ റെബേക്കയും റൊമാന്റിക്കാണല്ലോയെന്നായിരുന്നു മുന്‍പ് ആരാധകര്‍ പറഞ്ഞത്. ശ്രീജിത്തിനോടുള്ള പ്രണയം പറയുന്ന ചിത്രങ്ങളാണ് റെബേക്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications