വിവാഹത്തിന് തയ്യാറായി കസ്തൂരിമാൻ താരം റെബേക്ക സന്തോഷ് , ഹൽദി ചിത്രങ്ങൾ വൈറൽ
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്കാ സന്തോഷ്, സ്വന്തം പേര് റെബേക്കാ എന്നാണെങ്കിലും ജീവയുടെ കാവ്യയായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അത്രത്തോളം പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്കും നടിയുടെ കഥാപാത്രത്തിനും കഴിഞ്ഞിരുന്നു. പരമ്പരയിൽ ജീവയുടെ കാവ്യയാണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ശ്രീജിത്തിന്റെതാകാൻ പോകുകയാണ്.

യുവ സംവിധായകൻ ശ്രീജിത്ത് വിജയനും റെബേക്കയും തമ്മിലുള്ള പ്രണയം മലയാളി പ്രേക്ഷകരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്. ഇപ്പോഴിത ഇരുവരും വിവാഹിതരാകാൻ പോകുകയാണ്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകാൻ പോകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഹൽദി ആഘോഷ വീഡിയോണ്. താരം തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. റെബേക്കയ്ക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞത് .വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളും റെബേക്ക തന്നെയാണ് തന്റെ ആരാധകരോട് പങ്കുവെച്ചത്. ഒടുവിൽ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് കുറിച്ച് കൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. മുൻപും ശ്രീജിത്തിനോടൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക് സോഷ്യൽ മീഡിയയിൽ പേസ്റ്റ് ചെയ്തിരുന്നു.
കസ്തൂരിമാൻ സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. കാവ്യയും ജീവയും ഒരുമിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കാവ്യയായി റെബേക്ക എത്തുമ്പോൾ ജീവയാകുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീറാം രാമചന്ദ്രൻ ആണ്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകരുടെ ഇടയിൽചർച്ചാ വിഷയമാണ്.


Click it and Unblock the Notifications