സെറ്റിൽ തിരിച്ചെത്തിയത് സന്തോഷമാണ്! എന്നാൽ ഏറെ മിസ് ചെയ്യുന്നത് ഇതിനെ, കസ്തൂരിമാനിലെ ജീവ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീറാം രാമചന്ദ്രൻ. ശ്രീറാം എന്ന പേരിനെക്കാലും ജീവ എന്ന പേരിലാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് കാവ്യയുടെ കണ്ണേട്ടനായി കസ്തൂരിമാനിലൂടെ ശ്രീറാം കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കസ്തൂരിമാൻ. ലോക്ക് ഡൗണിന് ശേഷം ഇപ്പോൾ വീണ്ടും പരമ്പര ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴിത കൊറോണ കാലത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നവയെ കുറിച്ച് ശ്രീറാം.ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൂടാതെ ലോക്ക് ഡൗണിന് ശേഷമുള്ള കസ്തൂരിമാൻ സെറ്റിലെ മാറ്റങ്ങളെ കുറിച്ചും ശ്രീറാം പറയുന്നുണ്ട്.

 ഏറ്റവും   കൂടുതൽ മിസ്  ചെയ്യുന്നത്

കൊവിഡ് കാലത്ത് താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് തിയേറ്ററുകളെയാണെന്ന് ശ്രീറാം പറഞ്ഞു. തിയേറ്ററിൽ പോയി സിനിമ കാണുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സിനിമകൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തന്നെ മുടങ്ങാതെ കണ്ടിരുന്ന ആളായിരുന്നു താൻ. ആ ഒരു വൈബ് മറ്റൊന്നിനും പകരമാകില്ല. എല്ലാവരേയും പോലെ താനും ഒ ടിടി പ്ലാറ്റ്ഫോമിൽ സിനിമ കാണാറുണ്ട്.. എന്നാൽ അതിന് ആ തിയേറ്റർ എക്സ്പീരിയൻസ് തരാ കഴിയില്ലല്ലോ. എല്ലാ വേഗം ശരിയാകുമെന്ന് പ്രതീക്ഷിക്കാം ശ്രീറാം പറയുന്നു.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
 വീണ്ടും മിനിസ്ക്രീനിൽ

ലോക്ക് ഡൗണിന് ശേഷം സീരിയലുകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ സന്തോഷവും താരം പങ്കുവെയ്ക്കുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ചപ്പോൾ ആദ്യം ടെൻഷനായിരുന്നു. വീട്ടിൽ നിന്ന് ലൊക്കേഷനിൽ പോയി വരുക എന്നതായിരുന്നു പ്രധാന ആശങ്ക . സീരിയലിൽ നിന്ന് ഞാൻ മാറി നിൽക്കുന്നത് കൂടെയുള്ള ഒരുപാട് പേരെ ബാധിക്കും. കുറെ ആളുകളുട അന്നമാണ് സീരിയൽ. ഈ സമയത്താണ് നമ്മൾ ഓരേ മനസോടെ നിൽക്കണമെന്നും ശ്രീറാം പറയുന്നു.

  സീരിയിൽ സെറ്റിലെ മാറ്റം

ലോക്ക് ഡൗണിന് ശേഷമുള്ള സെറ്റിലെ മാറ്റത്തെ കുറിച്ചും ശ്രീറാം അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് ആവശ്യമുളള എല്ലാ സാധനങ്ങളുമായിട്ടാണ് ലെക്കേഷനിൽ എത്തുന്നത്. തന്റെ ഉപയോഗത്തിനുള്ള പ്ലേറ്റും ,ബെഡ്ഷീറ്റുമെല്ലാം ഞാൻ കൈയ്യിൽ കരുതാറുണ്ട്. ഇപ്പോൾ മക്ക താരങ്ങളും സ്വന്തമായി തന്നെയാണ് മേക്കപ്പ് ചെയ്യുന്നത്. മികച്ച സുരക്ഷയാണ് ടീം നമുക്ക് വേണ്ടി ഒരുക്കുന്നത്. എന്നും ടെമ്പറേച്ചർ ചെക്ക്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, ഇതെല്ലം സെറ്റിൽ ഉണ്ട്. അത്രയും നന്നായിട്ടാണ് അവർ ഞങ്ങളുടെ സുരക്ഷ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നത്. ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയാലും കുറച്ചു ദിവസങ്ങൾക്ക് ശേഷം മാത്രമേ വീട്ടുകാരുമായി അടുത്ത് ഇടപഴകാറുള്ളു,

 പ്രേക്ഷകരുടെ  പ്രിയപ്പെട്ട  കണ്ണേട്ടൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടജോഡികളാണ് ജീവയും-കാവ്യയും .പരമ്പരയ്ക്ക് മികച്ച പ്രേക്ഷകരെ സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. കാവ്യയായി എത്തുന്നത് റെബേക്കയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ മാത്രമല്ലബിഗ്സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയതാരമാണ് ശ്രീറാം ചുരക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

More from Filmibeat

Read more about: kasthooriman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X