കസ്തൂരിമാന് ശേഷം ജീവയും കാവ്യയും വീണ്ടും, വൈറല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

കസ്തൂരിമാന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവരാണ് റെബേക്ക സന്തോഷും ശ്രീറാം രാമചന്ദ്രനും. ജനപ്രിയ പരമ്പരയില്‍ കാവ്യ-ജീവ ജോഡിയായി ഇരുവരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെക്കാലം മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പരയായിരുന്നു കസ്തൂരിമാന്‍. എഷ്യാനെറ്റ് പരമ്പരകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കസ്തൂരിമാന് ലഭിച്ചത്. കാവ്യയും ജീവയും ഒന്നിക്കുന്നതും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നിടത്തുമാണ് പരമ്പര അവസാനിച്ചത്.

സാക്ഷി മാലിക്കിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം

സീരിയലുകള്‍ക്ക് പുറമെ സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയ താരമാണ് ശ്രീറാം. റെബേക്ക സന്തോഷ് അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള ഇരുവരും എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതേസമയം ഒരിടവേളയ്ക്ക് ശേഷം കാവ്യയും ജീവയും ഒരുമിച്ച് എത്തിയ ലൈവ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

കസ്തൂരിമാന്‍ ഓര്‍മ്മകള്‍ ഇരുവരും ലൈവിലൂടെ

കസ്തൂരിമാന്‍ ഓര്‍മ്മകള്‍ ഇരുവരും ലൈവിലൂടെ പങ്കുവെച്ചു. 'കസ്തൂരിമാന്‍ കഴിഞ്ഞിട്ട് മൂന്ന് മാസമായെന്നും ഇപ്പോള്‍ അതിലെ എല്ലാവരെയും മിസ് ചെയ്യുന്നതായും ഇരുവരും പറയുന്നു. ഞങ്ങള്‍ ശരിക്കും ഒരു ഫാമിലി പോലെയായിരുന്നു. പതിനഞ്ച് ദിവസം അവിടെയും ബാക്കി പതിനഞ്ച് ദിവസം വീട്ടിലുമാണ്. സ്വന്തം ഫാമിലി പോലെ തന്നെയായിരുന്നു സെറ്റിലും'.

മൂന്നര വര്‍ഷം പോയതേ

മൂന്നര വര്‍ഷം പോയതേ അറിഞ്ഞില്ലെന്നും എന്തൊരു സ്പീഡിലാണ് പോയതെന്നും ശ്രീറാം പറഞ്ഞു. 'മൂന്നര വര്‍ഷത്തിനുളളില്‍ കാവ്യ ജീവ എന്നിവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്. ആരാധക ഗ്രൂപ്പുകളില്‍ കസ്തൂരിമാന്‌റെ വീഡിയോസ് കണ്ടിരുന്നു. അതില് ആദ്യം മുതല്‍ അവസാനം വരെയുളള രംഗങ്ങള്‍ ഏന്ത് രസമായിട്ടാണ് അവര് എഡിറ്റ് ചെയ്തിരിക്കുന്നത്'.

അങ്ങനെ ഒറ്റയടിക്ക് വീഡിയോസ് കാണുമ്പോള്‍

'അങ്ങനെ ഒറ്റയടിക്ക് വീഡിയോസ് കാണുമ്പോള്‍ ഭയങ്കര മിസിംഗ് തോന്നും, നടന്‍ പറഞ്ഞു. '900 എപ്പിസോഡുകള്‍ക്ക് മുകളില്‍ കസ്തൂരിമാന്‍ പോയിട്ടുണ്ട്. പല വീഡിയോസ് കാണുമ്പോഴും നമ്മള് അഭിനയിച്ച സീന്‍ തന്നെ ആയിരുന്നോ ഇതെന്ന് ചിന്തിക്കാറുണ്ടെന്ന് റെബേക ശ്രീരാമിനോട് പറഞ്ഞു. കാരണം കസ്തൂരിമാനില്‍ അഭിനയിച്ച ചില സീനുകളെല്ലാം മറന്നുപോയിട്ടുണ്ട്'.

എന്നാല്‍ ആരാധകര്‍ ഇപ്പോഴും അതെല്ലാം

എന്നാല്‍ ആരാധകര്‍ ഇപ്പോഴും അതെല്ലാം ഓര്‍ത്തിരിക്കുന്നു. ഫാന്‍സ് ഗ്രൂപ്പില്‍ വരുന്ന ചില വീഡിയോസ് കാണുമ്പോഴാണ് കസ്തൂരിമാനിലെ ചില രംഗങ്ങളെല്ലാം വീണ്ടും ഓര്‍മ്മ വരിക, നടി പറഞ്ഞു. കസ്തൂരിമാന് ശേഷം ഒരുമിച്ചുളള ആദ്യത്തെ ലൈവാണ് ഇതെന്നും ഇരുവരും പറഞ്ഞു. ശ്രീറാം താടിയും മുടിയും നീട്ടിയതിനെ കുറിച്ചും റെബേക്ക ചോദിച്ചു.

Recommended Video

കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat
ഇപ്പോള്‍ ബാര്‍ബര്‍ ഷോപ്പൊക്കെ ഓപ്പണാണ്

താടിയും മുടിയും ഒകെ നീട്ടിയല്ലോ, ഇപ്പോള്‍ ബാര്‍ബര്‍ ഷോപ്പൊക്കെ ഓപ്പണാണ് എന്നാണ് റെബേക്ക ഓര്‍മ്മിപ്പിച്ചത്. അയ്യോ ഞാന്‍ അറിഞ്ഞില്ല എന്നാണ് ഇതിന് ചിരിച്ചുകൊണ്ട് ശ്രീറാം മറുപടി കൊടുത്തത്. എന്തുക്കൊണ്ടാ പോവാത്തത് എന്ന് റെബേക്ക ചോദിച്ചപ്പോള്‍
നിന്നെ കാണാത്തതുകൊണ്ട് ആ ഒരു വിഷമം വിരഹകാമുകനായി തീര്‍ക്കുകയാണ് എന്ന് ചിരിയോടെ ശ്രീറാം പറഞ്ഞു.

More from Filmibeat

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X