തമിഴിലെ വിവാദ നായിക ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍! സര്‍പ്രൈസ് എന്‍ട്രി നടത്തി നടി! കാണൂ
ബിഗ് ബോസിന്റെതായി സംപ്രേക്ഷണം ചെയ്യാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മറ്റു ഭാഷകളില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലും തുടങ്ങിയിരുന്നത്. മലയാളം പതിപ്പിന് ശേഷം ബിഗ് ബോസിന്റെ തമിഴ് പതിപ്പാണ് വീണ്ടും ആരംഭിച്ചിരുന്നത്. സംഭവ ബഹുലമായ കാര്യങ്ങളാണ് പരിപാടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകള്‍ വിജയമായതിന് ശേഷമാണ് മൂന്നാം സീസണും തമിഴില്‍ ആരംഭിച്ചിരുന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന പരിപാടി മികച്ച റേറ്റിങ്ങോടെയാണ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. 16 മല്‍സരാര്‍ത്ഥികളുമായിട്ടാണ് തമിഴ് ബിഗ് ബോസിന്റെ സീസണ്‍ 3 ആരംഭിച്ചിരുന്നത്.

വിവിധ മേഖലകളില്‍ നിന്നായുളള സെലിബ്രിറ്റികളുടെ പങ്കാളിത്തം റിയാലിറ്റി ഷോയുടെ ഗ്ലാമര്‍ കൂട്ടിയിരുന്നു. തമിഴ് ബിഗ് ബോസ് തുടങ്ങി ഒരാഴ്ചക്കുളളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് ഷോയില്‍ നടന്നിരുന്നത്. മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും അടിപിടിയുമെല്ലാം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

നിലവില്‍ ഏട്ടാമത്തെ ആഴ്ചയിലേക്കാണ് തമിഴ് ബിഗ് ബോസ് എത്തിയിരിക്കുന്നത്. പരിപാടി തുടങ്ങി ഒരോ ആഴ്ചയിലും മല്‍സരാര്‍ത്ഥികള്‍ എലിമിനേറ്റായി പുറത്തുപോയിരുന്നു. നടി ഫാത്തിമ ബാബു, വനിത വിജകുമാര്‍,മോഹന്‍ വൈദ്യ, മീര മിഥുന്‍,രേഷ്മ പസുപുലേട്ടി, ശരവണന്‍ തുടങ്ങിയവരാണ് ഇതുവരെ പുറത്തുപോയത്.

ഈ ആഴ്ച സാക്ഷി അഗര്‍വാള്‍,അഭിരാമി വെങ്കിടാചലം, ലോസ്ലിയ തുടങ്ങിയവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ നടി കസ്തുരി ഇത്തവണ തമിഴ് ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുക്കുന്നുണ്ട്. ഷോയില്‍ കസ്തൂരി പങ്കെടുക്കുന്നുണ്ടെന്ന് മുന്‍പേ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

എന്നാല്‍ ബിഗ് ബോസിന്റെതായി വിജയ് ടിവി പുറത്തുവിട്ട പുതിയ പ്രൊമോയില്‍ കസ്തുരിയെ കാണിച്ചതോടെയാണ് എല്ലാവര്‍ക്കും വിശ്വാസമായത്. തമിഴ് ബിഗ് ബോസില്‍ 46ാമത്തെ ദിവസമാണ് കസ്തുരി എത്തുന്നത്. ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ച ശേഷം കസ്തുരി എല്ലാവരോടുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതേസമയം തന്നെ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ സാന്‍ഡി കസ്തുരിയുടെ വരവ് പ്രതീക്ഷിച്ചതാണെന്നും എല്ലാവരോടുമായി പറയുന്നുമുണ്ട്.


Click it and Unblock the Notifications











