സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് കവിതാ നായര്‍! നന്ദി പറയാനുളളത് ഒരാളോട് മാത്രം
സിനിമാ-സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് കവിതാ നായര്‍. അഭിനയത്തിന് പുറമെ അവതാരകയായും നടി മലയാളത്തില്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് കവിതാ നായരാണ്. അമൃത ടിവിയിലെ തോന്ന്യാക്ഷരങ്ങള്‍ എന്ന പരമ്പരയിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. ആന്‍സി വര്‍ഗീസ് എന്ന കഥാപാത്രത്തെയായിരുന്നു സീരിയലില്‍ കവിത അവതരിപ്പിച്ചത്.

15000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരമാണ് കവിതാ നായര്‍ക്ക് ലഭിച്ചത്. അതേസമയം സംസ്ഥാന അവാര്‍ഡ് ലഭിച്ചതിലുളള സന്തോഷം കവിതാ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞുനില്‍ക്കുന്ന ഈ നാളുകളില്‍ ഈ വാര്‍ത്ത ഒത്തിരി സന്തോഷം തരുന്നു എന്ന് നടി കുറിച്ചു.
കവിതാ നായരുടെ വാക്കുകളിലേക്ക്; ഇന്നലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടി എന്ന വലിയ അംഗീകാരം തോന്ന്യാക്ഷരങ്ങള്‍ എന്ന എനിക്കേറ്റവും പ്രിയപ്പെട്ട പരമ്പരകളിലൊന്ന് നേടിത്തന്നു. എന്നത്തെയും പോലെ ഇന്നലെയും കടന്ന് പോയി, സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞുനില്‍ക്കുന്ന ഈ നാളുകളില്‍ ഈ വാര്‍ത്ത ഒത്തിരി സന്തോഷം തരുന്നു. എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും.
Recommended Video
ഒരാളോട് മാത്രം നന്ദി പറയട്ടെ. എന്നെ വിശ്വസിച്ചു ആന്‍സി വര്‍ഗീസ് എന്ന കഥാപാത്രത്തെ ശരിയായ ദിശകളിലേക്ക് വഴികാട്ടി തന്ന എന്റെ പ്രിയപ്പെട്ട സംവിധായകന്‍ കെകെ രാജീവ് സാറിനോട്. പിന്നെ നല്ല വാക്കുകളും നിറയെ സ്‌നേഹവും ഒകെയായി കൂടെ കൂട്ടായും തുണയായും നില്‍ക്കുന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നിങ്ങള്‍ക്കും സ്‌നേഹം. കവിതാ നായര്‍ കുറിച്ചു.
2019ലെ പുരസ്‌കാരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ മികച്ച ടിവി പരമ്പരയ്ക്കുളള പുരസ്‌കാരങ്ങള്‍ ഇല്ല എന്നതാണ് പ്രത്യേകത. മികച്ച നടനായി മധു വിഭാകറാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഹാസ്യ താരമായി നസീര്‍ സംക്രാന്തിയും, ഹാസ്യ നടിയായി രശ്മി അനിലും പുരസ്‌കാരങ്ങള്‍ നേടി. മികച്ച കോമഡി പ്രോഗ്രാമിനുളള പുരസ്‌കാരം മഴവില്‍ മനോരമയിലെ മറിമായത്തിനാണ് ലഭിച്ചത്. ഇതേ ചാനലിലെ ബിഗ് സല്യൂട്ട് എന്ന പരിപാടി മികച്ച ടിവി ഷോ ആയും തിരഞ്ഞെടുക്കപ്പെട്ടു.


Click it and Unblock the Notifications











