കാവ്യ ലാല്‍ജോസിന്റെ ഇമേജ് രക്ഷിച്ചു; എങ്ങനെയൊന്നോ

By Aswathi

സംഭവം നടക്കുന്നത് ഒന്ന് രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ നടന്‍ വിജയ് ബാബുവിന്റെ പിറന്നാള്‍ ദിനത്തില്‍. എന്നാല്‍ ഇക്കാര്യം പുറത്തുവരുന്നത് കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ ടേക്ക് ഇറ്റ് ഈസി എന്ന പരിപാടി ടെലികാസ്റ്റ് ചെയ്തതിന് ശേഷമാണ്.

ആളുകളെ പറ്റിക്കുന്നപരിപാടിയാണ് മഴവില്‍ മനോരമയിലെ ടേക്ക് ഇറ്റ് ഈസി. ഈ പണി കഴിഞ്ഞ ആഴ്ച കിട്ടിയത് നിര്‍മാതാവും നടനുമായ വിജയ് ബാബുവിനും. എല്ലാ പിറന്നാളിനും സാന്ദ്ര തോമസ് (വിജയ് ബാബുവിന്റെ ബിസ്‌നസ് പാര്‍ട്‌നറും നടിയും) വിജയ്ക്ക് ഒരു സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കാറുണ്ട്. എല്ലാവര്‍ഷവും ഇത് പതിവായതുകൊണ്ട് വിജയ് ബാബുവിന് അത് വലിയ സര്‍പ്രൈസ് അല്ല.

lal-jose-kavya

അതുകൊണ്ട് തന്നെ ഇത്തവണ പാര്‍ട്ടി സര്‍പ്രൈസ് ഒന്നും ആക്കേണ്ടെന്നും വളരെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് ചെറിയൊരു പാര്‍ട്ടി നടത്താമെന്നും വിജയ് ബാബു പറഞ്ഞു. ആരൊക്കെ വേണമെന്ന് ചോദിച്ചപ്പോള്‍ നീനയുടെ ടീമും ആകാശവാണിയുടെ ടീമും മതിയെന്ന തീരുമാനത്തിലെത്തി. പാര്‍ട്ടിയില്‍ ലാല്‍ ജോസ്, ദീപ്തി സതി, കാവ്യ മാധവന്‍, മൈഥിലി, ആന്‍ അഗസ്റ്റിന്‍ അങ്ങനെ താരങ്ങളെയൊക്കെ ക്ഷണിച്ചു.

എന്നാല്‍ ഈ പാര്‍ട്ടി പരിപാടിയില്‍ സാന്ദ്ര ഒരു സര്‍പ്രൈസ് ഒരുക്കി. ടേക്ക് ഇറ്റ് ഈസി പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് വിജയ് ബാബുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുക. കാവ്യ മാധവന്‍ പൊതുവെ പൊതു പരിപാടികളിലൊന്നും താത്പര്യമില്ലെന്ന് ആദ്യമേ പറഞ്ഞതുകൊണ്ട് പരിപാടിയുടെ സീക്രട്ട് ആദ്യമേ നടിയോട് പറഞ്ഞു. ബേര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ഒരു ശല്യക്കാരന്‍ വരുന്നതാണ് സക്രിപ്റ്റ്. കഥയറിയാത്ത വിജയ് ബാബു അവരോട് എങ്ങിനെ പെരുമാറുന്നു എന്നത് ഷൂട്ട് ചെയ്ത് പ്രേക്ഷകരെ കാണിക്കുക.

അപ്പോള്‍ കാവ്യ മാധവന്‍ പറഞ്ഞു, ലാല്‍ ജോസ് സര്‍ വരുന്നുണ്ടെങ്കില്‍ ഇക്കാര്യം അദ്ദേഹത്തോട് നേരത്തെ പറയണം. അല്ലെങ്കില്‍ അങ്ങനെ ഒരു ശല്യക്കാരന്‍ വരുമ്പോള്‍ ആദ്യം അയാളെ കയറി കയ്യേറ്റം ചെയ്യുന്നത് ലാലുച്ചേട്ടനായിരിക്കും. വിജയ് ബാബുവിനെ ഉദ്ദേശിച്ചാണ് കെണി വച്ചതെങ്കിലും കുടങ്ങുന്നത് അദ്ദേഹമായിരിക്കും. അത് അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കും എന്ന്. അങ്ങനെ സാന്ദ്ര അക്കാര്യം ലാല്‍ ജോസിനെ കൂടെ അറിയിച്ചു.

പരിപാടി ടെലികാസ്റ്റ് ചെയ്തതിന് ശേഷം ലാല്‍ ജോസ് തന്നെയാണ് പറഞ്ഞത് കാവ്യ എന്റെ ഇമേജ് കാത്തു എന്ന്. അല്ലെങ്കില്‍ ആ വിഷയത്തില്‍ ആദ്യം കയറി ഇടപെടുന്നത് ഞാനായിരിക്കും. കാവ്യയ്ക്ക് എന്നോട് ഇത്രയും സ്‌നേഹമുണ്ടെന്ന് മനസ്സിലായതും അപ്പോഴാണെന്നും ലാല്‍ ജോസ് പറഞ്ഞു.

Watch Mazha Manorama tonight at 9.30 PM. Don't miss the fun

Posted by Vijay Babu on Saturday, May 23, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X