For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്! തിരിച്ച് വരവിനെ കുറിച്ച് മനസ് തുറന്ന് നടി കീര്‍ത്തി ഗോപിനാഥ്

  |

  ഒരു കാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ പല നടിമാരും വിവാഹത്തോടെ കരിയര്‍ അവസാനിപ്പിച്ചിരുന്നു. ചിലര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തന്നെ തിരികെ വന്നിരുന്നു. നടി രശ്മി സോമന്‍ അടക്കമുള്ള നടിമാരെല്ലാം അതിന് ഉദ്ദാഹരണമാണ്. കൂട്ടത്തില്‍ നടി കീര്‍ത്തി ഗോപിനാഥുമുണ്ട്.

  സീരിയല്‍ നടന്‍ രാഹുലുമായിട്ടുള്ള വിവാഹശേഷമാണ് കീര്‍ത്തിയെ അഭിനയ രംഗത്ത് നിന്നും കാണാതെയാവുന്നത്. സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് കൊണ്ടിരുന്ന കീര്‍ത്തി രണ്ടാം വരവിലാണിപ്പോള്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മ അറിയാതെ എന്ന ഹിറ്റ് പരമ്പരയിലാണ് നടിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

  മലയാള സിനിമയെ ഒരിക്കലും മറന്നിരുന്നില്ല. മാറി നിന്നത് കൊണ്ട് എല്ലാം കാണുന്നുണ്ടായിരുന്നു. ഓരോരുത്തരും തിരിച്ചെത്തിയപ്പോള്‍ ഏറെ സന്തേഷിച്ചു. അപ്പോഴും എന്റെ വരവിനെ കുറിച്ച് ഓര്‍ത്തിരുന്നില്ല എന്നതാണ് സത്യം. അവസരങ്ങള്‍ പലപ്പോഴായി വന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറഞ്ഞു, മക്കളുടെ പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര... അങ്ങനെ മനപ്പൂര്‍വമായി കണ്ടെത്തിയ ഓരോ കാരണങ്ങളുണ്ടായിരുന്നു. പിന്നെ എല്ലാം ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നത്. ബ്രേക്കും ഈ മടങ്ങിവരവുമെല്ലാം നിയോഗമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

   keerthy-gopinath

  സീരിയലിലൂടെയാണ് മടങ്ങി വരവെങ്കിലും സിനിമയെ ഇന്നും ഹൃദയത്തില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. നല്ലാരു വേഷം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. അമിത പ്രതീക്ഷകളൊന്നുമില്ലാതെയാണ് തുടക്കം. അതും ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു. അഭിനയം എന്ന ഇഷ്ടം ഒരിറ്റുപോലും മായാതെ ഇന്നും കൂടെയുണ്ട്. ഈ വരവ് ഒരിക്കലും സ്വപ്നം കണ്ടിരുന്നതായിരുന്നില്ല. എനിക്ക് പോലും അത്ഭുതമാണിത്. തിരിച്ചുവരവില്‍ സന്തോഷത്തേക്കാള്‍ ഏറെ ഉത്കണ്ഠയായിരുന്നു. ശരിയാകുമോ എന്ന ഭയം. പക്ഷേ എല്ലാം നന്നായി തന്നെ സംഭവിക്കുന്നു.

  എന്റെ കുറച്ച് കാലത്തെ അഭിനയ ജീവിതത്തില്‍ ഞാന്‍ സംതൃപ്തയായിരുന്നു. മാറി നിന്ന കാലത്തും ആ സ്‌നേഹം എിക്ക് പ്രേക്ഷകരില്‍ നിന്നും തിരിച്ചറിയാന്‍ പറ്റിയിട്ടുണ്ട്. അഭിനേത്രിയായത് കൊണ്ട് മാത്രം കിട്ടുന്ന അംഗീകാരങ്ങളാണ് അതൊക്കെ. തിരുവനന്തപുരത്ത് പേയാടാണ് താമസം. ഭര്‍ത്താവ് രാഹുല്‍ മോഹന്‍, നടനാണ്. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. 'നീലവസന്തം' സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. രണ്ട് മക്കളാണ്, ഭരതും ആര്യനും. മൂത്തയാള്‍ ബാംഗ്ലൂരില്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നു, രണ്ടാമത്തെയാള്‍ ആറാം ക്ലാസിലും.

  English summary
  Keerthy Gopinath About Her Comeback To Serial Amma Ariyathe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X