twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാധനങ്ങൾ മണ്ണിനടിയിൽ!! പാതി തകർന്ന ഇരുമ്പ് ഗേറ്റ്, പ്രളയം തകർത്ത ചില ജീവിതച്ചിത്രവുമായി അഞ്ജലി

    അവിടെ ചില വീടുകൾ ഉണ്ടായിരുന്നതിന് തെളിവ് കോൺക്രീറ്റ് ചെയ്ത് വെച്ച പാതി തകർന്ന ഇരുമ്പ് ഗെയ്റ്റ് മാത്രമാണ്

    By Ankitha
    |

    Recommended Video

    പ്രളയം തകര്‍ത്ത ചില ജീവിതച്ചിത്രവുമായി അഞ്ജലി | FilmiBeat Malayalam

    പ്രളയവും മഴയും നൽകിയ ഭീതിപ്പെടുത്തുന്ന ഓർമകളിൽ നിന്ന് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകുകയാണ്. ഒരിക്കലും മാറക്കാൻ സാധിക്കാത്ത വലിയൊരു സാഹചര്യത്തിലൂടെയായിരുന്നു മലയാളികൾ ഓരോർത്തരം കടന്നു പോയത്. അന്ന് ജീവന് വേണ്ടി കരഞ്ഞെങ്കിൽ ഇന്ന് ജീവിതത്തിന് വേണ്ടി കരുകയാണ്. ഒരു ആയുസ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സകലതും പ്രളയ ജലം കൊണ്ടു പോകുകയായിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് താങ്ങായി ലോക ജനത തന്നെ ഒറ്റക്കെട്ടായി നിന്നിരുന്നു. പലരും തങ്ങളെ കൊണ്ട് നൽകാൻ പറ്റുന്ന പരമാവതി സഹായം ഇവർക്കായി നൽകുകയായിരുന്നു.

    പ്രളയം ഏറ്റവും ദുരിതം വിതച്ച ഒരു നാടായിരുന്നു വയനാട്. കഴിഞ്ഞ ദിവസം ജില്ലയിൽ ദുരിതം അനുഭവിച്ച ജനങ്ങൾക്ക് സഹായവുമായി നടി അഞ്ജലി അമീറും സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച ദയനീയമായിരുന്നത്രേ. അഞ്ജലി അത് ഫേസ്ബുക്കിൽ കുറിയ്ക്കുകയും ചെയ്തിരുന്നു. വയനാട്ടിൽ പനമരത്തിനടുത്ത് ഒരുൾ ഗ്രാമത്തിൽ റിലീഫ് പ്രവർത്തനങ്ങളുമായി ഇവർ എത്തിയത്.

    കുളിക്കാനും കിടക്കാനും സ്ഥലമില്ല!! ലക്ഷ്വറി ടാസ്ക്ക് പണിയായി!! ബിഗ് ബോസിൽ വീണ്ടും അടിയോടടികുളിക്കാനും കിടക്കാനും സ്ഥലമില്ല!! ലക്ഷ്വറി ടാസ്ക്ക് പണിയായി!! ബിഗ് ബോസിൽ വീണ്ടും അടിയോടടി

    xbiggboss

    നാടിനെ കുറിച്ചും അവിടത്തെ ജനങ്ങളെ കുറിച്ചും താരം പറയുന്നത് ഇങ്ങനെ....വയനാട്ടിൽ പനമരത്തിനടുത്ത് ഒരുൾ ഗ്രാമത്തിൽ റിലീഫ് പ്രവർത്തനങ്ങളുമായി എത്തിയപ്പോൾ .വളരെ ദയനീയമാണ് അവിടത്തെ സ്ഥിതി. അവിടെ ചില വീടുകൾ ഉണ്ടായിരുന്നതിന് തെളിവ് കോൺക്രീറ്റ് ചെയ്ത് വെച്ച പാതി തകർന്ന ഇരുമ്പ് ഗെയ്റ്റ് മാത്രമാണ്. സ്വന്തം വീടും സാധന സാമഗ്രികകളും മണ്ണിനടിയിൽ മൺവെട്ടിവെച്ച് തേടിക്കൊണ്ടിരിക്കുമ്പോഴും ഞങ്ങൾക്ക് ചായ തരാനുള്ള അവരുടെ വ്യഗ്രതയും സ്നേഹവും എന്റെ കൈ പിടിച്ച് കുറെ ചേച്ചിമാർ കണ്ണീരൊഴുക്കിയപ്പോൾ അവരെ ആശ്വസിപ്പിക്കാൻ ഞാൻ പാട് പെടുകയായിരുന്നു. നിങ്ങൾ വിഷമിക്കണ്ട സഹോദരങ്ങളെ പെട്ടന്ന് തന്നെ എല്ലാം ശെരിയാവും ഒരു ജനതയുടെ മൊത്തം പ്രാർത്ഥനയും സഹായവും ഉണ്ട് നിങ്ങൾക്ക്

    English summary
    kerala flood anjali ammer says about wayanad people
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X