For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവൾ വില്ലത്തിയല്ല!! ജീവിതത്തിൽ യഥാർഥ താരം, പ്രളയ ബാധിതരർക്കായി ബിഗ് ബോസ്ഹൗസിലെ ഈ താരം ചെയ്തത്

  By Ankitha
  |
  പ്രളയബാധിതർക്കായി അർച്ചനയുടെ സഹോദരിയും ദീപൻ മുരളിയും

  പ്രകൃതിയുടെ കോപത്തിനു മുന്നിൽ നോക്കി നിൽക്കാൻ മാത്രമാണ് നമ്മൾ സാധാരണകാർക്ക് കഴിഞ്ഞത്. പ്രകൃതി താണ്ഡവമാടുമ്പോൾ കയ്യിൽ കിട്ടിയ ജീവൻ മാത്രം മുറുകെ പിടിച്ചു കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്ന. ഒരു ആയുഷ്കാലം ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയ സമ്പാദ്യവും വസ്തുവകകളുമെല്ലാം ഭൂമിയ്ക്ക് തന്നെ വിട്ട് കൊടുത്തിട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കണ്ടു വന്നിരുന്നത്.

  ജീവനു കൊണ്ട് ഓടുന്നതിനിടെ വീഴുന്നവർക്ക് ഒരു കൈ താങ്ങാനാകാൻ ഒരു കൂട്ടം മനുഷ്യർ എത്തിയതോടെ ഭൂമിയുടെ കലി ശമിപ്പിക്കാനുള്ള ഒരു ഊർജ്ജം മനുഷ്യന് ലഭിക്കുകയായിരുന്നു . എന്തും വന്നോട്ടേ എന്തിനും കൂട്ടായി ഞങ്ങളുണ്ടെന്ന് സ്വയം പ്രഖ്യാപിച്ച് ജാതിമതവർഗഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങുകയായിരുന്നു. പ്രളബാധിതർക്കൊപ്പം കൈ താങ്ങായി നടൻദീപൻ മുരളിയുടേയും സീരിയൽ താരവും ബിഗ് ബോസ് മത്സരാർഥിയുമായ അർച്ചനയുടയുടെ സഹോദരി കൽപ്പനയും എത്തിയിരിക്കുകയാണ്.

  ഒന്നുമറിതായെ മത്സരാർഥികൾ

  ഒന്നുമറിതായെ മത്സരാർഥികൾ

  സമൂഹവുമയി യാതൊരുവിധ ബന്ധവുമില്ലാതെ ബിഗ്ബോസ് ഹൗസിൽ ജീവിക്കുന്ന മത്സരാർഥികൾക്ക് ആഴ്ചകളിൽ മോഹൻലാൽ എത്തുമ്പോൾ മാത്രമാണ് ചുറ്റിനും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്നത്. കഴിഞ്ഞ ഓരാഴ്ചക്കാലമായി കേരളത്തിൽ ഒറ്റപ്പെട്ടതും ഞെട്ടിപ്പിക്കുന്നതുമായ സംഭവങ്ങളായിരുന്നു നടന്നിരുന്നത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയപ്പോഴാണ് ഈ വിവരം മത്സരാർഥികൾ അറിഞ്ഞത്.

  വീട്ടുകാർ സുരക്ഷിതർ

  വീട്ടുകാർ സുരക്ഷിതർ

  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർഥികളാണ് ബിഗ് ബോസ് ഹൗസിൽ ഉള്ളത്. എന്നാൽ മത്സരാർഥികളുടെ വീട്ടുകാരും മറ്റും സുരക്ഷിതരാണെന്ന് ലാലേട്ടൻ അറിയിച്ചു. കൂടാതെ മത്സരാർഥികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരവും ബിഗ് ബോസ് ഒരുക്കി കൊടുത്തിരുന്നു.

  സഹായവുമായി ജനങ്ങൾ

  സഹായവുമായി ജനങ്ങൾ

  പ്രളയബാധിതരായ ജനങ്ങൾക്ക് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അതിൽ സിനിമ സീരിയൽ മേഖലയിലുളള പലരും രംഗത്തെത്തിയിരുന്നു.ചില താരങ്ങൾ രൂപ നൽകി സഹായിച്ചപ്പോൾ മറ്റു ചിലർ സാധനങ്ങളും സോവനങ്ങളും നൽകിയിരുന്നു. മലയാളികളല്ലാത്തവർ പോലും കേരളീയർക്ക് നേരെ സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.

   മലയാളികൾക്ക് സഹായവുമായി  മിനിസ്ക്രീൻ വില്ലത്തി

  മലയാളികൾക്ക് സഹായവുമായി മിനിസ്ക്രീൻ വില്ലത്തി

  മിനി സ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തി ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന പേര് അർച്ചനയുടേതായിരുന്നു. ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത മാനസ്സപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥപാത്രത്തെ അത്രവേഗം മലയാളി പ്രേക്ഷകർ മറക്കാൻ സാധ്യതയില്ല. ഇപ്പോൾ ജനങ്ങൾക്ക് സഹായവുമായി അർച്ചനയുടെ സഹോദരി കൽപ്പന രംഗത്തെത്തിയിരിക്കുകയാണ്. കൂടെ സുഹൃത്തും സീരിയൽ നടനുമായ ദീപൻ മുരളിയും കൂടെയുണ്ട്.

   ഭക്ഷണം മുതൽ നാപ്കിനുകൾ വരെ

  ഭക്ഷണം മുതൽ നാപ്കിനുകൾ വരെ

  തിരുവനന്തപുരത്തെ ദുരിതാശ്വാസക്യാമ്പുകളില്‍ നേരിട്ട് എത്തിയാണ് സഹായം നൽകിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ട വസ്ത്രങ്ങളും ഭക്ഷണപദാര്‍ഥങ്ങളും സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുമായാണ് ഇരുവരും എത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  English summary
  kerala flood relief biggboss contestant archana help kerala people
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X