twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാബുരാജിന്റെ കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം എത്തി! തുക കൈമാറി മന്ത്രി ഏകെ ബാലന്‍

    By Prashant V R
    |

    മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ മരണം സഹപ്രവര്‍ത്തകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവേയയായിരുന്നു താരം വിടവാങ്ങിയത്. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2വിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു ഷാബുരാജ്. കോമഡി സ്റ്റാര്‍സില്‍ സൈക്കോ ചിറ്റപ്പന്‍ എന്ന കഥാപാത്രമായിട്ടാണ് താരം കൂടുതല്‍ തിളങ്ങിയിരുന്നത്.

    ഷാബുരാജിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അസ്ഥയെക്കുറിച്ച് എല്ലാവരും അറിഞ്ഞുതുടങ്ങിയത്. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബമാണ് ഷാബുവിന്റെത്. നിര്‍ദ്ധന കുടുംബത്തില്‍ നിന്നുളള ഷാബുരാജിന്റെ ചികില്‍സയ്ക്കായി പണം കണ്ടെത്താനുളള ഓട്ടത്തിലായിരുന്നു സുഹൃത്തുക്കള്‍.

    അടിയന്തിരമായി

    അടിയന്തിരമായി രണ്ട് ശസ്ത്ര ക്രിയകള്‍ കൂടി നടത്തി അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുളള ശ്രമങ്ങളിലായിരുന്നു ഇവര്‍. ഇതിനിടെയാണ് താരം മരണത്തിന് കീഴടങ്ങിയത്. ഷാബുരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും താരങ്ങളുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാബുവിന്റെ കുടുബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി ഏകെ ബാലന്‍ അറിയിച്ചിരുന്നത്.

    ഷാബുരാജിന്റെ

    ഷാബുരാജിന്റെ കുടുംബത്തിന് സഹായം അനുവദിച്ചതായി ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി അറിയിച്ചിരുന്നത്. സംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നാണ് ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചത്. ഷാബുവിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.

    അച്ഛന്‍ മലയാളി,അമ്മ നേപ്പാളി, ഞാന്‍ എരപ്പാളി! സ്വയം ട്രോളി അര്‍ച്ചന സുശീലന്‍അച്ഛന്‍ മലയാളി,അമ്മ നേപ്പാളി, ഞാന്‍ എരപ്പാളി! സ്വയം ട്രോളി അര്‍ച്ചന സുശീലന്‍

    ധനസഹായം

    ധനസഹായം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷാബുവിന്റെ കല്ലമ്പലത്തെ വീട്ടിലെത്തി ഭാര്യ ചന്ദ്രികയ്ക്ക് മന്ത്രി കൈമാറി. വാത രോഗത്താല്‍ ഒരാളുടെ സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കഴിയുന്ന ചന്ദ്രികയുടെ ചികില്‍സയ്ക്ക് സഹായം അനുവദിക്കണമെന്ന അപേക്ഷ ബി സത്യന്‍ എംഎല്‍എ മന്ത്രിക്ക് കൈമാറി. ഷാബുരാജിന്റെ മക്കളെ പ്രീമെട്രിക്ക് ഹോസ്റ്റലില്‍ ചേര്‍ക്കാനും സമീപത്തെ സ്‌കൂളില്‍ പഠിക്കാനുമുളള സൗകര്യം ഒരുക്കും.

    രവിക്ക് ലഭിച്ച മികച്ച വേഷമായിരുന്നു ആ ചിത്രത്തില്‍! ഓര്‍മ്മകള്‍ പങ്കുവെച്ച് സിബി മലയില്‍രവിക്ക് ലഭിച്ച മികച്ച വേഷമായിരുന്നു ആ ചിത്രത്തില്‍! ഓര്‍മ്മകള്‍ പങ്കുവെച്ച് സിബി മലയില്‍

    വീടിന്റെ അവശേഷിക്കുന്ന

    വീടിന്റെ അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന് സ്വകാര്യ ചാനലിലെ ഹാസ്യ പരിപാടിയുടെ പിന്നണി പ്രവര്‍ത്തകരും അറിയിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലായിരുന്നു ഷാബുരാജിന്റെ താമസം. ഭാര്യ ചന്ദ്രിക ആറുവര്‍ഷമായി ചികില്‍സയിലാണ്. പരസഹായമില്ലാതെ ചന്ദ്രികയ്ക്ക് എഴുന്നേറ്റിരിക്കാന്‍ പോലുമാവില്ല. കലാപരിപാടികളില്ലാത്ത സമയത്തെല്ലാം മരപ്പണിയുള്‍പ്പെടെയുളള കൂലിപ്പണികള്‍ക്ക് പോയിട്ടാണ് ഷാബു കുടുംബം നോക്കിയിരുന്നത്. നിര്‍ദ്ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നുവന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് സജീവമായത്. കോമഡി സ്റ്റാര്‍സില്‍ എത്തിയ ശേഷമാണ് സാബുരാജ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതനായത്. അദ്ദേഹത്തിന്റെ കോമഡി വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

    വാവച്ചിക്കൊപ്പമുളള ചിത്രവുമായി പേളി! ഡാഡിയും മമ്മിയും പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് നടിവാവച്ചിക്കൊപ്പമുളള ചിത്രവുമായി പേളി! ഡാഡിയും മമ്മിയും പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് നടി

    Read more about: television
    English summary
    Kerala Govt Gives Financial Help To Shaburaj's Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X