twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകിലെ ശിവാനിക്കും നസീര്‍ സംക്രാന്തിക്കും പുരസ്കാരം,സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

    |

    28ാമത് സംസ്ഥാന ടെലവിഷൻ പുരസ്കാര പ്രഖ്യാപിച്ചു. മന്ത്രി എകെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുപാൽ, ഓകെ ജോണി, എ സഹദേവൻ എന്നിവർ ജൂറികളായ സമിതയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മധുപാൽ കഥാ വിഭാഗം ജൂറി ചെയർമാനായി, കഥേതര വിഭാഗം ഓകെ ജോണി,, രചനാ വിഭാഗം സഹദേവൻ എന്നിവർങ്ങനെയായിരുന്ന പുരസ്കാര സമിതി. ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല എന്നതാണ് പ്രത്യേകത. "മികച്ച ടെലിസീരിയൽ ആയി തെരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നല്കേണ്ടതില്ല" എന്നാണ് ജൂറി തീരുമാനം.

    tv award 2019

    മികച്ച കോമഡി പരിപാടി-മറിമായം, മികച്ച ഹാസ്യാഭിനേതാവ് -നസീര്‍ സംക്രാന്തി, തട്ടീം മുട്ടീം, കോമഡി മാസ്‌റ്റേഴ്‌സ്, സംവിധായകന്‍- സുജിത് സഹദേവ്- സൈഡ് ഇഫക്ട്, കലാസംവിധായകന്‍ ഷിബുകുമാര്‍- മഹാഗുരു, പ്രത്യേക ജൂറി പരാമര്‍ശം ഐശ്വര്യ അനില്‍കുമാര്‍), ബാലതാരം- ബേബി ശിവാനി( ഉപ്പും മുളകും)

    മികച്ച ടെലി ഫിലിമായി സാവന്നയിലെ മരുപ്പച്ചകള്‍ തെരഞ്ഞെടുത്തു. മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കൂടുതല്‍)വിഭാഗത്തില്‍ സൈഡ് എഫക്ടിനാണ് പുരസ്‌കാരം. മികച്ച കഥാകൃത്ത്(ടെലിഫിലിം) സുജിത് സഹദേവ്. സൈഡ് ഇഫക്ടാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കൈരളി ടിവിക്കും രണ്ട് പുരസ്കാരങ്ങൾലഭിച്ചിട്ടുണ്ട്.
    മികച്ച വിദ്യാഭ്യാസ പരിപാടി, പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരങ്ങളാണ് കൈരളിക്ക് ലഭിച്ചത്.

    പുരസ്കാരങ്ങൾ ലഭിച്ചവർ

    മികച്ച ഗ്രന്ഥം- പ്രൈം ടൈം ടെലിവിഷൻ കാഴ്ചകൾ (ഡോ. രാജൻ പെരുന്ന)

    മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെയുള്ളത്)- സാവന്നയിലെ മണൽപച്ചകൾ (സംവിധാനം നൗഷാദ്)

    മികച്ച ടെലിഫിലിം (20 മിനിറ്റിൽ കൂടുതലുള്ളത്)- സൈഡ് എഫക്റ്റ്സ് (സുജിത്ത് സഹദേവ്)

    മികച്ച കഥാകൃത്ത്- സുജിത്ത് സഹദേവ് (സൈഡ് എഫക്റ്റ്സ്)

    മികച്ച ടിവി ഷോ- ബിഗ് സല്യൂട്ട് (മഴവിൽ മനോരമ)

    മികച്ച കോമഡി പ്രോഗ്രാം- മറിമായം (മഴവിൽ മനോരമ)

    മികച്ച ഹാസ്യാഭിനേതാവ്- നസീർ സംക്രാന്തി (മഴവിൽ മനോരമയിലെ തട്ടീം മുട്ടീം, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്നിവയിലെ അഭിനയത്തിന്)

    മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺവിഭാഗം) - ശങ്കർലാൽ

    മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺവിഭാഗം) - രോഹിണി എ പിള്ളൈ

    മികച്ച അവതാരകൻ (വാർത്തേതര വിഭാഗം)- വാവ സുരേഷ് (സ്നേക്ക് മാസ്റ്റർ- കൗമുദി ടിവി)

    മികച്ച ഡോക്യുമെന്ററി ‐ ദ തണ്ടർ ലൈറ്റനിങ്‌ ആൻഡ്‌ ദ റെയ്‌ൻ

    മികച്ച ഡോക്യുമെന്ററി ക്യാമറാമാൻ ‐ ജിബിൻ ജോസ്‌

    Read more about: tv
    English summary
    Kerala State Television Award 2020: Uppum mulakum Fame Shivani Won Best Child Actress award,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X