കേരളാ വിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഇനി മുതല്‍ സണ്‍ ഡയറക്ടിലും!!

By Midhun

മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍നിര ചാനലുകളിലൊന്നായ കേരള വിഷന്‍ ഇനി മുതല്‍ സണ്‍ ഡയറക്ടിലും. ആഗസ്റ്റ് രണ്ടു മുതലാണ് കേരളവിഷന്‍റെ സാറ്റലൈറ്റ് ചാനല്‍ സണ്‍ ഡയറക്ടിലും ലഭ്യമായി തുടങ്ങിയിരിക്കുന്നത്.ചാനല്‍ നമ്പര്‍ 219ലാണ് കേരളവിഷന്‍ ഇനി മുതല്‍ സണ്‍ഡയറക്ടില്‍ ലഭ്യമാവുക. കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേഴ്‌സ് അസോസിയേഷന്റെ പ്രഥമ സംരഭമാണ് കേരള വിഷന്‍.

ഇക്കഴിഞ്ഞ എപ്രില്‍ 28നായിരുന്നു കേരളവിഷന്റെ ഉപഗ്രഹ ചാനല്‍ സംപ്രേക്ഷണം തുടങ്ങിയിരുന്നത്. അങ്കമാലിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉപഗ്രഹം സംപ്രേക്ഷണം ഉദ്ഘാടനം ചെയ്തിരുന്നത്. വന്‍കിട ചാനലുകള്‍ അരങ്ങുവാഴുന്ന സമയത്തായിരുന്നു കേരളവിഷന്‍ ചാനലിന്റെ സംപ്രേക്ഷണവും ആരംഭിച്ചിരുന്നത്.

kerala vision

നാല്പതിലേറെ ചാനലുകളുളള മത്സര മേഖലയിലേക്കായിരുന്നു കേരള വിഷന്‍ കടന്നുവന്നിരുന്നത്. ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലായാണ് കേരളവിഷന്‍ പ്രേക്ഷകരിലേക്ക് എത്താറുളളത്. സിനിമ,സീരിയല്‍,റിയാലിറ്റി ഷോ,മറ്റു വിനോദ പരിപാടികള്‍ തുടങ്ങിയവയാണ് ചാനലില്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യാറുളളത്. നൂറുകണക്കിന് പ്രാദേശിക ചാനലുകളുടെ പിന്തുണയോടെയാണ് കേരള വിഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഐഎസ് 17 ഉപഗ്രഹത്തിലൂടെ 52 രാജ്യങ്ങളില്‍ ചാനല്‍ ലഭ്യമാക്കുമെന്ന് സാറ്റലെെറ്റ് ചാനല്‍ തുടങ്ങിയ വേളയില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. 2006ലായിരുന്നു കേരള വിഷന്‍ ചാനല്‍ ഔദ്യോഗികമായി മലയാളി പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X