ഉപ്പും മുളകും സംവിധായകന് കിട്ടിയത് ഉഗ്രൻ പണി!! വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഉപ്പും മുളകും സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ വനിത കമ്മീഷൻ സ്വമേധയാൽ കേസെടുത്തു.
നടി നിഷാ സാരംഗിനോട് മോശമായി പൊരുമാറിയതിനെ തുടർന്ന് ഉപ്പും മുളകും സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു. സംവിധായകനെ കുറിച്ചുള്ള നിഷയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

തന്നോടും പല അവസരത്തിവും മോശമായി പെരുമാറിയിട്ടുണ്ടെന്നും അതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് മാനസികമായി പീഡിപ്പിച്ചെന്നും നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഒരു കാരണമില്ലാതെ സീരിയലിൽ നിന്ന് തന്നെ പുറത്താക്കിയെന്നും താരം കൂട്ടിച്ചേർത്തു. നടിയുടെ വെളിപ്പെടുത്തൽ വൻ പ്രതിഷേധത്തിനാണ് കാരണമായിരുന്നു.
നിഷയെ പിന്തുണച്ച് ഫ്ളവേഴ്സ് ടിവിയും, സിനിമ സംഘടനയായ എഎംഎംഎയും സിരിയൽ അഭിനേതാക്കളുടെ സംഘടനയായ അത്മയും രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സംവിധയകനെതിരെ വൻ പ്രതിഷേധമായിരുന്നു ഉയർന്നത്. ഇനിയും ഉപ്പും മുളകും പരമ്പരയിൽ നിഷ തുടർന്നും നീലുവായി എത്തുമെന്ന് ചാനൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഉപ്പും മുളകും


Click it and Unblock the Notifications