ഉപ്പും മുളകില്‍ പൊരിഞ്ഞ അടി! തല്ലിയിട്ടും കലിപ്പടങ്ങാതെ ബാലു! നിലവിളിയുമായി കേശുവും! വീഡിയോ കാണൂ!
ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരിപാടികളിലൊന്നായിരുന്നു ഉപ്പും മുളകും. അടുക്കളയിലെ അവിഭാജ്യ ഘടകം ഇപ്പോള്‍ ടെലിവിഷനിലെ സുപ്രധാന ഐറ്റമായി മാറിയിരിക്കുകയാണ്. സീരിയലുകളെ വിമര്‍ശിക്കുന്നവര്‍ പോലും കുത്തിയിരുന്ന് കാണുന്ന പരിപാടികളിലൊന്നാണിത്. ബാലചന്ദ്രന്‍ തമ്പിയും കുടുംബവും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളെക്കുറിച്ചുമറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അറുനൂറ് എപ്പിസോഡ് പിന്നിട്ട് വിജയക്കുതിപ്പ് തുടരുകയാണ്. പരമ്പരയ്ക്ക് പിന്നിലെ രസകരമായ സംഭവങ്ങളുമായെത്തുന്ന പരിപാടിയും അടുത്തിടെ പ്രക്ഷേപണം ചെയ്തിരുന്നു. വീട്ടില്‍ എങ്ങനെയാണോ പെരുമാറുന്നത് അത് പോലെ തന്നെ ചെയ്താല്‍ മതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതെന്ന് ബാലതാരങ്ങള്‍ പറഞ്ഞിരുന്നു.
ഇടവേളയ്ക്ക് ശേഷം സുരേഷ് ബാബുവും ശ്രീകുമാറും തിരിച്ചെത്തിയതോടെ പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുകയാണ് പരമ്പര. മുന്‍പില്ലാത്ത വിധത്തിലുള്ള കാര്യങ്ങളാണ് അടുത്തിടെയായി അരങ്ങേറുന്നത്. കോളേജിലെത്തിയ ലച്ചുവിന് പൂവാല ശല്യം നേരിടേണ്ടി വന്നതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. അതിന് പിന്നാലെയായാണ് പുതിയ പ്രമോ പുറത്തുവന്നത്. ക്ഷണനേരം കൊണ്ടാണ് പരിപാടിയുടെ പ്രമോ വൈറലായി മാറുന്നത്. കേശുവിന്റെ കുസൃതിയാണ് ഇത്തവണത്തെ വിഷയം.

പഠിക്കാനിരുന്ന ശിവയെ കേശു ശല്യപ്പെടുത്തിയിരുന്നു. ഇരുവരും അന്യോന്യം വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ശങ്കരപ്പൂപ്പന്‍ വീണത്. എല്ലാത്തിലും പിന്നില്‍ കേശുവാണെന്ന് മനസ്സിലായപ്പോള്‍ തന്നെ ബാലു വടിയെടുത്തിരുന്നു. അതിനിടയിലാണ് ലച്ചുവിന്റെ നിലവിളി ഉയര്‍ന്നത്. തലയില്‍ മുഴുവന്‍ പൗഡറുമായി നില്‍ക്കുന്ന ലച്ചുവിനെക്കണ്ട ബാലു ഓടിപ്പോവുകയായിരുന്നു. പിന്നീടാണ് വടിയെടുത്ത് കേശുവിന് അടി കൊടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണൂ.


Click it and Unblock the Notifications