കേശു പഴയ ആളല്ല! പിറന്നാളാഘോഷിച്ചതിന് പിന്നാലെയുള്ള ആവശ്യം കേട്ട് നീലു ഞെട്ടി! ശിവാനിക്ക് സങ്കടമാണ്!
ബാലു-നീലു ദമ്പതികളുടെ മൂന്നാമത്തെ മകനാണ് കേശു. എല്ലായ്‌പ്പോഴും ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നതിനാല്‍ തീറ്റപ്രാന്തനായാണ് എല്ലാവരും കേശുവിനെ വിശേഷിപ്പിക്കാറുള്ളത്. ശിവാനിയും കേശുവും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരേയും തെറ്റിപ്പിക്കാനായി മുടിയനും ലച്ചുവും ശ്രമിക്കാറുണ്ട്. എന്ത് സംഭവിച്ചാലും കേശുവിനൊപ്പം എന്നതാണ് ശിവാനിയുടെ നിലപാട്. പഠനകാര്യങ്ങളിലും മറ്റ് വിഷയങ്ങളിലും ഇവരൊരുമിച്ചാണ് ഉണ്ടാവാറുള്ളതും. ഇരുവരും തെറ്റുന്നത് ഒരേയൊരു കാര്യം വരുമ്പോളാണ്. കേശുവിന് അലീന ഫ്രാന്‍സിസിനെ ഇഷ്ടമാണ്. ശിവാനിയുടെ ക്ലാസിലാണ് അലീന. ശിവാനിക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ല. ശിവയെ വെട്ടിച്ചാണ് കേശു കാര്യങ്ങള്‍ ചെയ്യുന്നത്.
കേശുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരേയും കൂട്ടാതെയായിരുന്നു കേശു അമ്പലത്തില്‍ പോയത്. പിറന്നാള്‍ ദിനത്തില്‍ അലീനയെ വിളിക്കാനായി ചില്ലറ പെടാപ്പാടല്ല കേസു പെട്ടത്. വീട്ടില്‍ ആഘോഷമൊന്നും കാണാത്തതിനെത്തുടര്‍ന്ന് നിരാശനായി കരഞ്ഞ കേശുവിനോട് നീലുവായിരുന്നു സര്‍പ്പൈസിനെക്കുറിച്ച് പറഞ്ഞത്. ലുലു മാളില്‍ പോയി മട്ടണ്‍ ബിരിയാണി കഴിക്കാനും സിനിമ കാണാനും അത് കഴിഞ്ഞ് അലീന ഫ്രാന്‍സിസിന്റെ വീട്ടില്‍ ചോക്ലേറ്റ് കൊണ്ടുകോടുക്കുകയും ചെയ്തതിന് ശേഷം വീട്ടിലേക്ക് മടക്കം, ഇങ്ങനെയായിരുന്നു പ്ലാനിംഗ്. ഈ പ്ലാനിനെക്കുറിച്ച് ശിവാനിക്കും അറിയില്ലായിരുന്നു. പിറന്നാള്‍ കഴിഞ്ഞതിന് പിന്നാലെയുള്ള കേശുവിന്റെ ഭാവമാറ്റത്തില്‍ പകച്ചിരിക്കുകയാണ് ശിവാനി.

അലീനയെ വിളിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനിടയിലാണ് മേലില്‍ തന്നോട് ഇത്തരത്തിലുള്ള ചോദ്യം ചോദിക്കരുതെന്ന് കേശു ശിവാനിയോട് പറഞ്ഞത്. ഇത് കഴിഞ്ഞതിന് പിന്നാലെയായാണ് തനിക്ക് സെപ്പറേറ്റ് വീട് വേണമെന്നും സ്വാതന്ത്ര്യം വേണമെന്നും സ്വന്തമായി വ്യക്തിത്വം വേണമെന്നും കേശു പറഞ്ഞത്. ശിവയുടേയും കേശുവിന്റേയും വഴക്കാണ് വെള്ളിയാഴ്ചത്തെ എപ്പിസോഡിലെ പ്രധാന വിഷയം.


Click it and Unblock the Notifications











