കിച്ചു സമ്മതിച്ചു 'സുധിലയം' ബോർഡ് നീക്കം ചെയ്ത് ഫിറോസ്, കമ്പനിയെ അപകീർത്തിപ്പെടുത്തിയതിന് നിയമപരമായി നീങ്ങും!
കൊല്ലം സുധിയുടെ മരണശേഷം ഫേസ്ബുക്ക് കൂട്ടായ്മയായ കെഎച്ച്ഡിഇസിയാണ് കോട്ടയത്ത് നടന്റെ മക്കൾക്കായി വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കെഎച്ച്ഡിഇസി നൽകിയ വീടിനെ വിമർശിച്ചാണ് സുധിയുടെ ഭാര്യ രേണുവും പിതാവ് തങ്കച്ചനും അഭിമുഖങ്ങളിൽ സംസാരിച്ചത്. നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം പോലും തികയാത്ത വീടിന് ചോർച്ച സംഭവിച്ചുവെന്നും തേപ്പ് ഇളകിയെന്നതും അടക്കമുള്ള ആരോപണങ്ങളാണ് രേണുവും പിതാവും ഉന്നയിച്ചത്.
കെഎച്ച്ഡിഇസി എന്ന സംഘടനയേയും അതിന്റെ ഭാരവാഹിയായ ഫിറോസിനേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സംസാരവും രേണുവിൽ നിന്നും പിതാവിൽ നിന്നും ഉണ്ടായി. മാത്രമല്ല സുധിലയം ഗിഫ്റ്റഡ് ബൈ കെഎച്ച്ഡി-കെഎച്ച്ഡിഇസി എന്ന നെയിം ബോർഡ് വീടിന് മുന്നിൽ സ്ഥാപിച്ചതും വിമർശിക്കപ്പെടുന്നുണ്ട്.

ഇപ്പോഴിതാ 'സുധിലയം' എന്ന് എഴുതിയ ബോർഡ് നീക്കം ചെയ്തിരിക്കുകയാണ് ഫിറോസ്. ബോർഡ് മാറ്റാനായി തന്റെ വർക്കേഴ്സിനെ ഫിറോസ് അയച്ചപ്പോൾ രേണുവിന്റെ പിതാവ് എതിർത്തു. ഏറെനേരം വാശിപിടിക്കുകയും ചെയ്തു. അവസാനം ഫിറോസ് സുധിയുടെ മൂത്തമകൻ കിച്ചുവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതം വാങ്ങിയശേഷമാണ് ബോർഡ് നീക്കം ചെയ്തത്.
ഇതേ കുറിച്ച് ഫിറോസ് വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പ് അതുൽ വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്ത് വന്നു. ആ വീട്ടിൽ ഞങ്ങൾ ഒരു ബോർഡ് വെച്ചിരുന്നു 'സുധിലയം ഗിഫ്റ്റഡ് ബൈ കെഎച്ച്ഡി-കെഎച്ച്ഡിഇസി' എന്നാണ് അതിൽ എഴുതിയിരുന്നത്. രേണുവിന്റെ നിർബന്ധപ്രകാരമാണ് അന്ന് ഞങ്ങൾ അങ്ങനൊരു ബോർഡ് വെച്ചത്.
നിങ്ങളുടെ ഒരു കയ്യൊപ്പ് വേണം എന്നൊക്കെ പറഞ്ഞപ്പോഴാണ് അങ്ങനെ വെച്ചത്. പക്ഷെ ഇപ്പോൾ സോഷ്യൽമീഡിയയിൽ അങ്ങനൊരു ബോർഡ് ഞങ്ങൾ പ്രശസ്തിക്ക് വേണ്ടി വെച്ചു എന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾ അത് റിമൂവ് ചെയ്യാൻ തീരുമാനിച്ചു. അതിനായി വർക്കേഴ്സിനെ പറഞ്ഞ് അയച്ചപ്പോൾ രേണുവിന്റെ പിതാവ് സമ്മതിച്ചില്ല. കിച്ചു സമ്മതിച്ചാൽ റിമൂവ് ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ഞാൻ കിച്ചുവിനെ വിളിച്ച് സംസാരിച്ചു.
ആ ബോർഡ് ചർച്ച വിഷയമാകുന്നുണ്ട്. അതിനാൽ അത് നീക്കം ചെയ്ത് സുധിലയം എന്ന് മാത്രം എഴുതിയ ബോർഡ് വെച്ച് തരാമെന്ന് പറഞ്ഞപ്പോൾ കിച്ചു സമ്മതിച്ചു. അതുപോലെ രേണുവിനും കുടുംബത്തിനും എതിരെ ഞാൻ നിയമ നടപടി സ്വീകരിക്കുന്നുണ്ട്. എന്റെ കമ്പനിയെ അപകീർത്തിപ്പെടുത്തിയതിന് എതിരെയുള്ള നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബിഷപ്പ് നോബിൾ ഫിലിപ്പും അവർക്ക് എതിരെ മാനനഷ്ടത്തിന് നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും ഫിറോസ് പറഞ്ഞു. സുധിലയത്തിൽ രേണുവും മാതാപിതാക്കളും മകനുമാണ് താമസം. മൂത്തമകൻ കിച്ചു സുധിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് താമസം. നിർമ്മിച്ച് ഒരു വർഷം പോലും പൂർത്തിയാകാത്ത വീടിന് ചോർച്ചയുണ്ടെന്ന് രേണുവാണ് ആദ്യം മീഡിയോയോട് വെളിപ്പെടുത്തിയത്.
വീട്ടിൽ സ്ഥാപിച്ചിരുന്ന ഫാൻ തകർന്ന് വീണുവെന്നും വാഷിങ് ബെയ്സൺ ഇളകി വീണുവെന്നും തേപ്പും പെയിന്റും ഇളകിയെന്നും രേണുവും കുടുംബവും ആരോപിച്ചിരുന്നു. അത് പിന്നീട് ഫിറോസ് തന്നെ പണിക്കാരെ അയച്ച് പരിഹരിച്ച് കൊടുത്തു. എന്നാൽ രേണുവും കുടുംബവും പറഞ്ഞ വാക്കുകൾ ഫിറോസിന്റെ കമ്പനിയുടെ വിശ്വാസ്യതയെ ബാധിച്ചു.
അതിനാലാണ് ഫിറോസ് നിയമപരമായി നീങ്ങാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. 25 ലക്ഷത്തിന് അടുത്ത് പണം ചിലവാക്കിയാണ് സുധിലയം കെഎച്ച്ഡിസി സംഘടന നിർമ്മിച്ചത്. ബിഷപ്പ് നോബിൾ ഫിലിപ്പാണ് വീട് നിർമ്മിക്കാനുള്ള സ്ഥലം ദാനമായി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖങ്ങളിൽ രേണു ബിഷപ്പിനേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചത്.


Click it and Unblock the Notifications











