നടി ഖുശ്ബുവും പ്രതാപ് പോത്തനും പ്രണയിച്ചിരുന്നോ? അഭിമുഖത്തിനിടെ ചില വെളിപ്പെടുത്തലുകളുമായി നടി
എത്രയോ വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഖുശ്ബു. മുംബൈയിലെ മുസ്ലിം കുടുംബത്തില്‍ ജനിച്ച നടി ഹിന്ദി സിനിമയില്‍ നിന്നും തമിഴിലേക്ക് എത്തുകയായിരുന്നു. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടി വര്‍ഷങ്ങളോളം സൂപ്പര്‍ നായികയായിരുന്നു. മലയാളത്തിലും ഒരുപാട് ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ താന്‍ കടന്ന് വന്ന വഴികള്‍ അത്ര സുഖകരമല്ലെന്ന് നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ അതേ അഭിമുഖത്തിലെ ചില വീഡിയോസ് പ്രചരിക്കുകയാണ്. നടന്‍ പ്രതാപ് പോത്തനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്.

പരിപാടിയില്‍ ഖുശ്ബുവിന് സര്‍പ്രൈസ് ആയിട്ടാണ് പ്രതാപ് പോത്തനെ അതിഥിയായി കൊണ്ട് വരുന്നത്. ആയിരം ഉമ്മകള്‍ നിനക്ക് തരികയാണെന്ന് പറഞ്ഞാണ് താരം സംസാരിച്ച് തുടങ്ങിയത്. ഖുശ്ബിനൊപ്പം അഭിനയിച്ച സിനിമകളിലെ ഓര്‍മ്മകളായിരുന്നു പ്രതാപ് പോത്തന്‍ പറഞ്ഞത്. ചില സത്യങ്ങള്‍ വിളിച്ച് പറയുന്നതിന്റെ പേരില്‍ നീ വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. പക്ഷേ അതൊന്നും നീ കാര്യമാക്കിയില്ല. തുടങ്ങി ഖുശ്ബുവിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു. ഒപ്പം നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. അദ്ദേഹം എന്തൊരു ക്യൂട്ട് ആയിട്ടാണ് സംസാരിക്കുന്നതെന്നാണ് ഇതിന് മറുപടിയായി ഖുശ്ബു പറഞ്ഞത്.

ശരിക്കും അദ്ദേഹം സ്‌നേഹിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എപ്പോഴെങ്കിലും പ്രതാപ് പോത്തന്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു നടിയുടെ ഉത്തരം. എന്നാല്‍ അദ്ദേഹം തനിക്ക് സഹോദരനെ പോലെ ആണെന്നും ഖുശ്ബുവിനോട് ഇഷ്ടം തോന്നിയ സമയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതും അവതാരകന്‍ സൂചിപ്പിച്ചു. ഖുശ്ബുവിനോട് ഇഷ്ടമാണെന്ന് പറയാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അവര് നടന്ന് വരുന്നത് കാണുമ്പോള്‍ എനിക്ക് വിറയ്ക്കുന്നത് പോലെ ഉണ്ടാകുമെന്നും പ്രതാപ് പറഞ്ഞിരുന്നു.
Recommended Video

അങ്ങനെയൊരു ലിസ്റ്റില്‍ പോലും പ്രതാപ് പോത്തനെ താന്‍ പരിഗണിച്ചിരുന്നില്ല. എല്ലാത്തിലുമുപരി അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം വളരെ തിരക്കിലായിരുന്നു. അപ്പോള്‍ തമിഴ് അറിയില്ലായിരുന്നു. അമല, പ്രഭു, കമല്‍ഹാസന്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കൊപ്പം ആദ്യം അഭിനയിച്ചതായിരുന്നു. അതിന്റെ പേടിയും ഉണ്ടായിരുന്നു. അതിന് ശേഷം പ്രതാപ് സംവിധാനം ചെയ്ത മൈ ഡിയര്‍ മാര്‍ത്താണ്ഡന്‍ ചെയ്യുമ്പോള്‍ കുറച്ച് കൂടി ഫ്രീ ആയിരുന്നു എന്നും ഖുശ്ബു പറയുന്നു.

ഒരുപാട് ഹിന്ദി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് ഖുശ്ബു കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് പറിച്ച് നടപ്പെട്ടു. തന്റെ ജീവിതത്തില്‍ നടന്ന ഓരോ സംഭവങ്ങളും അഭിമുഖത്തിനിടെ ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ തന്റെ അച്ഛനെ കുറിച്ചും നടി പറഞ്ഞിരുന്നു. ജീവിത്തില്‍ അച്ഛന്‍ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് ഖുശ്ബു പറയുന്നത്. പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വര്‍ഷത്തിന് മുകളിലായെന്ന് കൂടി അന്ന് നടി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











