ചുംബന വിവാദങ്ങളൊക്കെ അവസാനിച്ചു! ടെലിവിഷന്‍ പരിപാടിയിലേക്ക് തിരിച്ച് വന്ന് നടി ഖുശ്ബു

എത്രയോ കാലമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്ന നടിയാണ് ഖുശ്ബു. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. തമിഴില്‍ വലിയ തരംഗമുണ്ടാക്കിയ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടായിരുന്നു ഖുശ്ബു രംഗപ്രവേശനം നടത്തിയത്. എന്നാല്‍ ചില വിവാദങ്ങളും വിമര്‍ശനങ്ങളും ഖുശ്ബുവിന്റെ പേരില്‍ വന്നിരുന്നു.

സിംപ്ലി ഖുശ്ബു എന്ന പരിപാടിയില്‍ എത്തിയ മാധവന് ഖുശ്ബുവിന് ചുംബനം നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതുപോലെ തന്നെ നിജങ്കള്‍ എന്ന ഷോ യ്ക്കിടെ അവതാരകയായിരുന്ന ഖുശ്ബു പരിപാടിയില്‍ പങ്കെടുത്ത ഒരാളുടെ ഷര്‍ട്ടില്‍ കുത്തിപിടിച്ച് ചീത്ത വിളിച്ചതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ഖുശ്ബു തിരിച്ച് വരുന്നു

വിവാദങ്ങള്‍ക്കൊടുവില്‍ ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഖുശ്ബു മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ജൂണ്‍ ആദ്യവാരം മുതല്‍ തെലുങ്ക് ചാനലുകള്‍ ചില പരിപാടികള്‍ പുനഃസംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനത്തിലാണ്. മലയാളത്തില്‍ എല്ലാ ചാനലുകളും നേരത്തെ തന്നെ ഇത് ആരംഭിച്ചിരുന്നു. 2013 ല്‍ ഗെറ്റ് റെഡി എന്ന ഗെയിം ഷോ യിലൂടെയാണ് തെലുങ്കിലെ ടെലിവിഷന്‍ പരിപാടിയില്‍ ഖുശ്ബു ആദ്യമായി അവതാരക ആയിട്ടെത്തിയത്.

 ഖുശ്ബു തിരിച്ച് വരുന്നു

തമിഴില്‍ ഒരുപാട് പരിപാടികള്‍ ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും തെലുങ്കിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് നടി. ഉടനെ സംപ്രേക്ഷണം ആരംഭിക്കുന്ന ഡ്രാമ ജൂനിയേഴ്സ് അഞ്ചാം സീസണില്‍ ജഡ്ജ് ആയിട്ടായിരിക്കും ഖുശ്ബു എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അറിയുന്നത്. ലോക് ഡൗണ്‍ ടോക്‌സ് വിത്ത് രവി എന്ന ക്വാറന്റൈന്‍ സ്പെഷ്യല്‍ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുവേയാണ് തെലുങ്ക് ചാനല്‍ പരിപാടിയിലേക്ക് താന്‍ എത്തുന്നതായി നടി സൂചിപ്പിച്ചത്. പ്രദീപ് മചി രാജു അവതാരകന്‍ ആയെത്തുന്ന ഡ്രാമ ജൂനിയര്‍ അഞ്ചാം സീസണില്‍ സീസണില്‍ ഖുശ്ബു അടക്കം മൂന്നു സെലിബ്രിറ്റി ജഡ്ജസ് ആണുണ്ടാവുക.

ഖുശ്ബു തിരിച്ച് വരുന്നു

കൊറോണയുടെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇനിയും നീളാനാണ് സാധ്യത. ചില ഇളവുകളോടെയായിരിക്കും അടുത്ത ഘട്ടം ആരംഭിക്കുക. അത് കൊണ്ട് ടെലിവിഷന്‍ പരിപാടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ടെലിവിഷന്‍ പരിപാടിയായ ഡ്രാമ ജൂനിയേഴ്സ് ഷൂട്ടിങ് പുനരാരംഭിക്കുക. പ്രദീപ് മചിരാജു തന്നെ അവതാരകന്‍ ആയിരുന്ന ലോക്കല്‍ ഗാങ്‌സ് എന്ന കോമഡി ഷോയ്ക്ക് പകരം ആയിരിക്കും ഡ്രാമ ജൂനിയേഴ്സ് 5 പ്രക്ഷേപണം ആരംഭിക്കുന്നത്. രവി, തേജസ്വി മദിവാഡാ എന്നിവര്‍ ടീം ലീഡേഴ്സും കൊറിയോഗ്രാഫര്‍ ശേഖര്‍, അനസൂയ എന്നിവര്‍ ജഡ്ജസും ആയിരുന്ന പരിപാടിയായിരുന്നു ഇത്.

 ഖുശ്ബു തിരിച്ച് വരുന്നു

പുതിയ പരിപാടികള്‍ തുടങ്ങുന്നതിന് മുന്‍പ് വീട്ടില്‍ നിന്ന് തന്നെ ചില സൗന്ദര്യ പരീക്ഷണങ്ങള്‍ നടത്തുന്ന ഖുശ്ബുവിന്റെ വീഡിയോസ് പുറത്ത് വന്നിരുന്നു. ബ്യൂട്ടിപാര്‍ലറുകളെല്ലാം അടച്ച് പോയതെയാണ് സ്വയം പരീക്ഷിക്കാന്‍ നടി തീരുമാനിക്കുന്നത്. പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഫേസ്പാക്കിനെ കുറിച്ചായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ നടി വിശദീകരിച്ചത്.

More from Filmibeat

Read more about: khushbu ഖുശ്ബു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X