twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്ത് സിനിമ ചെയ്താലും അച്ഛന് പണം മാത്രം മതിയായിരുന്നു! 8-ാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയെന്ന് ഖുശ്ബു

    |

    തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഖുശ്ബു. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടി എത്രയോ വര്‍ഷങ്ങളായി സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്. എന്നാല്‍ താന്‍ കടന്ന് വന്ന വഴികള്‍ അത്ര സുഖകരമല്ലെന്ന് പറയുകന്ന നടിയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്.

    Recommended Video

    Kushboo revealing about her father | FilmiBeat Malayalam

    ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു. സിനിമയിലേക്ക് എത്തിയ കാലം മുതല്‍ നടന്ന കാര്യങ്ങള്‍ നടി പറഞ്ഞത്. പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വര്‍ഷത്തിന് മുകളിലായെന്ന് കൂടി നടി വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് പിന്തുണ നല്‍കുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്നും ഖുശ്ബു പറയുന്നു.

     ഖുശ്ബുവിന്റെ വാക്കുകളിലേക്ക്

    ബാല്യ കാലത്ത് ഖുശ്ബു അഭിനയിച്ച സിനിമകളെ കുറിച്ചായിരുന്നു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. മുംബൈയിലെ മുസ്ലിം കുടുംബത്തിലായിരുന്നു ഖുശ്ബു ജനിക്കുന്നത്. ഒരുപാട് ഹിന്ദി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് പറിച്ച് നടപ്പെട്ടു. പഴയകാലഘട്ടം ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടി ഖുശ്ബു ബാലതാരമായി അഭിനയിച്ച സിനിമയിലെ പാട്ടും കാണിച്ചിരുന്നു. എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകൡലൊന്നാണ് ഇത്.

     ഖുശ്ബുവിന്റെ വാക്കുകളിലേക്ക്

    ഇന്നും മുംബൈയില്‍ പോയാല്‍ നിങ്ങള്‍ ബേബി ഖുശ്ബു അല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ ഖുശ്ബു ആണ്. പക്ഷേ ബേബി അല്ലെന്ന് അവരോട് പറയാറുണ്ട്. 'ധര്‍ദ് കാ രിസ്ത' എന്ന ചിത്രമാണ് ബാല്യതാരമായി അവസാനം അഭിനയിച്ചത്. ആ സിനിമ റിലീസ് ചെയ്യുമ്പോള്‍ എനിക്ക് പന്ത്രണ്ട് വയസായിരുന്നു. ആ പ്രായത്തില്‍ ബാലതാരമായിട്ടും നായികയായിട്ടും അഭിനയിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ആ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം എനിക്ക് നഷ്ടപ്പെട്ടത് ഒരു വോട്ടിനായിരുന്നവെന്നും ഖുശ്ബു പറയുന്നു.

    ഖുശ്ബുവിന്റെ വാക്കുകളിലേക്ക്

    നഖത് ഖാന്‍ എന്നാണ് നടിയുടെ യഥാര്‍ഥ പേര്. അതിന്റെ അര്‍ഥം ഖുശ്ബു എന്നാണ്. മലയാളത്തില്‍ സൗരഭ്യം എന്നും പറയും. തെന്നിന്ത്യന്‍ സിനിമയിലേക്ക് താന്‍ വരുമെന്ന് കരുതിയിരുന്നില്ല. ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നതിനാലും ഹിന്ദി സിനിമകളില്‍ അഭിനയിച്ചത് കൊണ്ടും എന്റെ കരിയര്‍ അവിടെ ആയിരിക്കുമെന്നാണ് കരുതിയത്. ചെറിയ വയസില്‍ തന്നെ അഭിനയിച്ചിരുന്നതിനാല്‍ വേറെയൊന്നും ചെയ്യാന്‍ അവസരവും കിട്ടിയിരുന്നില്ല. അങ്ങനെ എട്ടാം ക്ലാസിന് ശേഷം തനിക്ക് പഠിക്കാന്‍ പോലും അവസരം കിട്ടിയിരുന്നില്ലെന്നും ഖുശ്ബു വെളിപ്പെടുത്തുന്നു. എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാന്‍ പറയും.

     ഖുശ്ബുവിന്റെ വാക്കുകളിലേക്ക്

    ഹിന്ദിയില്‍ ചെയ്തിരുന്ന സിനിമകളെല്ലാം പരാജയമായി. അങ്ങനെയിരിക്കെ തെലുങ്കില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചു. അതോടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തി. എല്ലാവരും അന്ന് നീ എന്തിനാണ് സൗത്തിലേക്ക് പോകുന്നതെന്ന് ചോിച്ചിരുന്നു. കാരണം അവിടെ ഉള്ളവരെല്ലാം പ്രത്യേകിച്ച് ശ്രീദേവി, ജയപ്രഭ, ഭാനുപ്രിയ തുടങ്ങിയവരെല്ലാം ബോളിവുഡിലേക്ക് വന്നിരുന്നു. പക്ഷേ ഞാന്‍ തിരിച്ചായിരുന്നു. ബോംബെയില്‍ നിന്നും ആരെങ്കിലും ഇങ്ങോട്ട് വരുമോ? അത് ആത്മഹത്യ ചെയ്യുന്നത് പോലെയാണെന്നും എല്ലാവരും പറഞ്ഞിരുന്നു.

    ഖുശ്ബുവിന്റെ വാക്കുകളിലേക്ക്

    എന്നെ സംബന്ധിച്ചിടത്തോളം അത് നന്നായി. പക്ഷെ പിന്തിരിപ്പിക്കാനായിരുന്നു കൂടുതല്‍ പേരും ഉണ്ടായിരുന്നത്. അതില്‍ പ്രധാനി എന്റെ പിതാവായിരുന്നു. ഒരു തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മുപ്പത് വര്‍ഷത്തോളമായി. അച്ഛന്‍ വീട്ടില്‍ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ല. ഞാന്‍ സന്തോഷവതിയാണ്. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം. എന്നെ സംബന്ധിച്ച് സിനിമ ചെയ്യുന്നത് കരിയര്‍ മുന്‍നിര്‍ത്തി ഉള്ളതാണെന്നും ഖുശ്ബു പറയുന്നു.

    വീഡിയോ കാണാം

    Read more about: khushbu ഖുശ്ബു
    English summary
    Khushbu Sundar Says She Has Not Met Her Father For 30 Years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X