ബിഗ് ബോസ് നിര്‍ത്തുന്നു; കിച്ച സുദീപ് അവതാരകനായിട്ടെത്തിയ ബിഗ് ബോസ് കന്നഡ സീസണ്‍ 8 ആണ് നിര്‍ത്തുന്നത്

ബിഗ് ബോസ് മലയാളം നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാവാന്‍ കേവലം രണ്ടാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളു. ടൈറ്റില്‍ വിന്നര്‍ ആരാവുമെന്നി അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിനിടയില്‍ കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നതോടെ ബിഗ് ബോസ് നിര്‍ത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങി.

അപ്സരസിനെ പോലെ മനോഹരിയായി മാളവിക ശർമ്മ, ഫോട്ടോസ് വൈറലാവുന്നു

മലയാളം ബിഗ് ബോസിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ട് ഇല്ലെങ്കിലും കന്നഡ ബിഗ് ബോസ് നിര്‍ത്താന്‍ പോവുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടന്‍ കിച്ച സുദീപ് അവതാരകനായിട്ടെത്തുന്ന കന്നഡ ബിഗ് ബോസ് 70 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണവും അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

 ബിഗ് ബോസ് കന്നഡ നിര്‍ത്തുന്നു

ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന കന്നഡ ചാനലിന്റെ ബിസിനസ് ഹെഡ് പരമേശ്വര്‍ ഗുണ്ഡ്കല്‍ ആണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. 'അത്യാപൂര്‍വ്വമായ സമയങ്ങളിലെന്നാണിത്. ഒരുപാട് അണിയറ പ്രവര്‍ത്തകര്‍ വര്‍ക്ക് ചെയ്യുന്നതിനാലും അവരുടെയും മത്സരാര്‍ഥികളുടെയും ആരോഗ്യവും സുരക്ഷയും കരുതി ബിഗ് ബോസ് പാതി വഴിയില്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ ആയിരുന്നതിനാല്‍ പുറത്തെ പ്രതിസന്ധി അറിയാത്ത മത്സരാര്‍ഥികളൊക്കെ സന്തോഷത്തിലായിരുന്നു. എല്ലാവരും സുരക്ഷിതരാണ്.

  ബിഗ് ബോസ് കന്നഡ നിര്‍ത്തുന്നു

എന്നാല്‍ എന്താണ് പുറത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് എല്ലാവരും അറിയിക്കാന്‍ പോവുകയാണ്. മേയ് 10 മുതല്‍ 24 വരെ കര്‍ണാടക സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സരാര്‍ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കും. സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഷോ പകുതിയില്‍ വെച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച നടക്കുന്ന എപ്പിസോഡ് ആയിരിക്കും ഈ സീസണിലെ അവസാന എപ്പിസോഡ്. നൂറ് കണക്കിന് ആളുകളുടെ പ്രയത്‌നമാണ് പാതിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നത്.

 ബിഗ് ബോസ് കന്നഡ നിര്‍ത്തുന്നു

ബുദ്ദിമുട്ടേറിയ തീരുമാനമാണെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണ്. സുഖമില്ലാത്തത് കൊണ്ട് അവതാരകനായ കിച്ച സുദീപ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ബിഗ് ബോസില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യം വീണ്ടെടുത്ത് വന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം താരത്തിന് ഷോ യിലേക്ക് തിരിച്ച് വരാന്‍ പറ്റിയില്ലെന്നും പരമേശ്വര്‍ പറയുന്നു. അതേ സമയം ബിഗ് ബോസിന്റെ ഈ സീസണ്‍ അവസാനിപ്പിക്കുകയാണെന്ന കാര്യം കിച്ച സുദീപും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

 ബിഗ് ബോസ് കന്നഡ നിര്‍ത്തുന്നു

പ്രേക്ഷകരുടെ നിരാശ ഞാന്‍ മനസിലാക്കുന്നുണ്ട്. പക്ഷേ ലോക്ഡൗണ്‍റെ നിയമങ്ങള്‍ കൊണ്ട് നിങ്ങളത് മനസിലാക്കുമെന്ന് എനിക്കുറുപ്പുണ്ട്. മികച്ച കാര്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. വാരന്ത്യ എപ്പിസോഡുകളുമായി നമുക്ക് മടങ്ങി വരാം. എല്ലാവര്‍ക്കും സ്‌നേഹം എന്നുമായിരുന്നു കിച്ച സുദീപ് പറഞ്ഞത്. നിലവില്‍ വീട്ടില്‍ അവശേഷിക്കുന്ന പതിനേഴ് മത്സരാര്‍ഥികളെയും സ്റ്റേജിലേക്ക് വരുത്തി യാത്രയയപ്പ് നല്‍കുമെന്നാണ് സൂചനകള്‍. ഫെബ്രുവരി 28 നായിരുന്നു ബിഗ് ബോസ് കന്നഡയുടെ എട്ടാം സീസണ്‍ ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X