കിച്ചുവിന്റെ പേരിൽ കേസുണ്ട്, രേണുവിനെതിരെ സംസാരിക്കില്ല, എല്ലാ പുറത്ത് വിടുമെന്ന് അവനറിയാം; വെളിപ്പെടുത്തൽ

രേണു സുധി, കൊല്ലം സുധി എന്നിവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്. രേണുവിനെതിരെ നിരന്തരം യൂട്യൂബേർസ് സംസാരിക്കുന്നു. രേണുവിന്റെ പ്രവൃത്തികൾ മരിച്ച് പോയ ഭർത്താവ് കൊല്ലം സുധിക്ക് പോലും അപമാനകരമാണെന്ന വാദം വരുന്നുണ്ട്. കൊല്ലം സുധിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ വലിയ തോതിൽ ചർച്ചയാകുന്നു. എന്നാൽ സുധിയുടെ മകൻ കിച്ചു ഇതുവരെ പ്രതികരിച്ചിട്ടില്ല. കിച്ചുവിന്റെ മൗനത്തിന് പിന്നിൽ മറ്റൊരു കാരണമുണ്ടെന്ന വാദമാണിപ്പോൾ വരുന്നത്.

യൂട്യൂബർ ഷഫീന ബീവിയാണ് തന്റെ ചാനലിൽ ഇതേക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. മദ്യപിച്ച് വണ്ടിയോടിച്ചതിന് കിച്ചുവിന്റെ പേരിൽ കേസുണ്ടെന്ന് ഷഫീന ബീവി പറയുന്നു. ഇല്ല എന്ന് പറയരുത്. എന്റെ കയ്യിൽ തെളിവുണ്ട്. ഈ കേസുകളുടെ വിവരം രേണു പുറത്ത് വിടും എന്നുള്ളത് കാെണ്ടാണ് ആ പയ്യൻ അവൾ ചെയ്യുന്ന എല്ലാ തോന്നിവാസത്തിനും മൗനമായി സമ്മതം കൊടുക്കുന്നത്. ആ പ്രതീഷിനൊപ്പമുള്ള അവളുടെ പോക്രിത്തരങ്ങൾ നിങ്ങൾ കണ്ടതാണ്. അതെല്ലാം ഒന്നും മിണ്ടാതെ ആ കുട്ടി അനുവദിച്ച് കൊടുക്കുന്നു. ഇത് ബാധിക്കപ്പെടുന്നത് രേണുവിനെയോ റിതപ്പനെയോ മാത്രമല്ല. കിച്ചുവിനെ ബാധിക്കും, സുധിയെ ബാധിക്കും.

Renu Sudhi  Kichu

പക്ഷെ കിച്ചുവിന് അത് ചോദിക്കാനുള്ള വോയിസ് ഇല്ല. കാരണം അവൻ തന്നെ ഇത് പോലുള്ള പ്രശ്നങ്ങളിൽ പെട്ട് നിൽക്കുന്ന പയ്യനാണ്. കേസുണ്ടെന്ന് പറയുമ്പോൾ ചെറുക്കന് എത്ര വയസാണെന്ന് ഓർക്കണം. അതിന് ആ കുട്ടിയെ കുറ്റപ്പെടുത്താൻ പറ്റില്ല. അമ്മ അച്ഛനെ ഉപേക്ഷിച്ച് ഒരുത്തന്റെ കൂടെ പോയി. തന്ത ഒരു കല്യാണം കഴിച്ചു, പിന്നെയും കല്യാണം കഴിച്ചു, അതിനെ കളഞ്ഞ് അടുത്തതിന്റെ കൂടെ പോയി. അപ്പോൾ എങ്ങനെ ആ കുട്ടി പുറത്തിറങ്ങി പത്ത് പേരുടെ കൂടെ കൂടുക. അപ്പോൾ അവന്റെ കൂട്ടുകെട്ട് വൾ​ഗാരിറ്റിയുള്ളവരുമായിട്ടിരിക്കും. ഞാൻ കേട്ടിട്ട് ഞെട്ടി. പത്തിരുപത്തൊന്ന് വയസുള്ള ചെറുക്കൻ കള്ള് കുടിക്കുക. കുടിക്കുക മാത്രമല്ല, കുടിച്ചിട്ട് വണ്ടിയോടിച്ച് പൊലീസ് പി‌ടിച്ചു. ഈ തങ്കച്ചനാണ് പോയി ഇറക്കിയത്, ഷഫീന ബീവി പറഞ്ഞതിങ്ങനെ. ‌കൊല്ലം സുധിയെയും ഷഫീന വിമർശിക്കുന്നുണ്ട്.

കൊല്ലം സുധിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സുധി രണ്ടാമത് വിവാഹം ചെയ്ത വീണ എസ് പിള്ള രേണുവിനെതിരെ നിരന്തരം അഭിമുഖങ്ങൾ നൽകുന്നുണ്ട്. വീണ കിച്ചുവിനെക്കുറിച്ചും സംസാരിച്ചിരുന്നു. കിച്ചുവിനാണ് സുധി പ്രാധാന്യം നൽകുന്നതെന്ന് രേണു തന്നോട് ഒരിക്കൽ പറഞ്ഞിരുന്നു എന്ന് വീണ വാ​ദിക്കുന്നു. കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീയും രം​ഗത്ത് വന്നു.

Renu Sudhi  Kichu

കിച്ചുവിനെ കുഞ്ഞായിരിക്കുമ്പോൾ വളർത്തിയത് താനാണെന്ന് ഇന്ദു തിരുവല്ല എന്ന സ്ത്രീ പറയുന്നു. ശാലിനി കിച്ചുവിന്റെ അമ്മയാണെന്നത് നൂറ് ശതമാനം സത്യമാണ്. പക്ഷെ ശാലിനിക്ക് അവനെ പ്രസവിച്ച കടമയേ ഉള്ളൂ. പക്ഷെ അവനെ വളർത്തിയത് താനാണെന്ന് ഇന്ദു പറയുന്നു. രേണുവിനെ ഇന്ദു വിമർശിക്കുന്നുണ്ട്. കിച്ചുവിന് രേണു സ്നേഹം നൽകുന്നില്ലെന്നും കിച്ചുവിന്റെ വീട്ടിൽ എന്തുകൊണ്ട് കിച്ചുവിന് നിൽക്കാനാകുന്നില്ലെന്നും ഇന്ദു ചോദിക്കുന്നു. അതേസമയം കിച്ചുവിനെയും തന്നെയും തമ്മിൽ തെറ്റിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അത് നടക്കില്ലെന്നുമാണ് രേണു പറയുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X