ബിനു അടിമാലി പോലും വിളിക്കാറില്ല?, എന്റെ ഭാവിയെ ബാധിക്കും, ഭാവിയിൽ പെണ്ണ് പോലും കിട്ടത്തില്ല; ലൈവിൽ കിച്ചു

By Desk

മരണശേഷമാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയും അദ്ദേഹത്തിന്റെ കഴിഞ്ഞ കാല ജീവിതവും ചർച്ചയായത്. ഒരു ഘട്ടം വരെ സുധിക്ക് നല്ലൊരു ഇമേജായിരുന്നു പൊതു സമൂഹത്തിന് മുന്നിൽ. എന്നാൽ പിന്നീട് അത് ഇല്ലാതായി. ഇന്ന് ഏറ്റവും കൂടുതൽ ഹേറ്റ് സോഷ്യൽമീഡിയ വഴിയും അല്ലാതെയും ലഭിക്കുന്നത് ഈ ലോകത്ത് നിന്നും പോയ സുധിക്കാണ്. അതിന് ഒരു കാരണം സുധിയുടെ ഭാര്യ രേണു നിരന്തരമായി നൽകിയ അഭിമുഖങ്ങളും അതിൽ പറഞ്ഞ കാര്യങ്ങളുമാണെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്.

സുധിക്കും രേണുവിനും എതിരെ വരുന്ന ഹേറ്റ് നടന്റെ മൂത്ത മകൻ കിച്ചു എന്ന രാഹുലിനേയും ബാധിച്ച് തുടങ്ങി. കിച്ചുവിന്റെ വ്യക്തി ജീവിതത്തിലേക്കും ആളുകൾ കടന്ന് ചെല്ലുന്നതും ചോദ്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും പതിവായിരിക്കുന്നു.

kichu binu adimali
Photo Credit: kichu / binu adimali

കഴിഞ്ഞ ഡിസംബറിൽ മദ്യപിച്ച് വാ​ഹ​നമോടിച്ചതിന് കിച്ചുവിനെ പോലീസ് പിടിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. കൂട്ടുകാർക്കൊപ്പം തെങ്ങിൻ കള്ള് മാത്രമാണ് കുടിച്ചതെന്ന് കിച്ചു കഴിഞ്ഞ ദിവസത്തെ ലൈവിൽ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

തന്റെ പേരിലുണ്ടായിരുന്ന പെറ്റി കേസ് എന്നാൽ ഇന്ന് കഞ്ചാവ് കേസ് എന്ന രീതിയിലാണ് ഒരു കൂട്ടം ആളുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലം തന്റെ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയിലാണെന്നും കിച്ചു പറയുന്നു. നല്ലൊരു കരിയർ സെറ്റ് ചെയ്യണമെന്ന ആ​ഗ്രഹം കൊണ്ടാണ് ഇത്രയും നാൾ ഒന്നിനും എതിരെ പ്രതികരിക്കാതെ ഇരുന്നതെന്നും കിച്ചു പുതിയ ലൈവിൽ പറഞ്ഞു.

സബ്സ്ക്രൈബേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കിച്ചു. ബിനു അടിമാലി വിളിക്കാറുണ്ടോ? എന്നാണ് പ്രേക്ഷകരിൽ ഒരാൾ കിച്ചുവിനോട് ചോദിച്ചത്. സുധിയുടെ അടുത്ത സുഹൃത്തായിരുന്നു ബിനു അടിമാലി. കാർ അപകടം സംഭവിക്കുമ്പോഴും സുധിക്കൊപ്പം ബിനു ഉണ്ടായിരുന്നു. എന്നെ ഇപ്പോൾ അങ്ങനെ ആരും വിളിക്കാറൊന്നുമില്ല.

ഞാൻ എന്റെതായ രീതിയിൽ പോകുന്നു. ന്യൂസുകൾ‌‍ ഓരോന്ന് വരുന്നതുകൊണ്ട് എനിക്ക് അവിടെ നിന്നും ഇവിടെ നിന്നും എല്ലാം കുറേ കോളുകൾ വരാറുണ്ട്. ഇതിന് മുന്നേ ആരും ഇല്ലായിരുന്നു എന്നായിരുന്നു കിച്ചുവിന്റെ മറുപടി. ട്രോളുകൾ നല്ലതാണ് ചിലത് ആസ്വ​ദിക്കും. ചിലത് ഇഷ്ടപ്പെടാറില്ല. ഇങ്ങനെ തുടരെ തുടരെ ഓരോ വാർത്തകൾ വന്ന് കഴിഞ്ഞാൽ എന്റെ ഫ്യൂച്ചറിനെ അത് ബാധിക്കും. നല്ല രീതിയിൽ ബാധിക്കും.

kichu binu adimali
Photo Credit: kichu / renu sudhi (instagram)

വേറൊന്നിലും ശ്രദ്ധ കിട്ടില്ല. ഇതിന്റെ പിന്നാലെ തന്നെ നടക്കേണ്ട സ്ഥിതി വരും. ഓരോ സംഭവങ്ങളും പ്രശ്നങ്ങളും എനിക്ക് നെ​ഗറ്റീവാണ്. എനിക്ക് അറിയാത്ത കാര്യങ്ങളാണ് പലതും. എന്റെ പേരിൽ എട്ട് കഞ്ചാവ് കേസുണ്ട് എന്നൊക്കെ പ്രചരിക്കുന്നുണ്ട്. ഇത്രയേറെ കഞ്ചാവ് കേസുള്ള ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കുമോ? എന്നും കിച്ചു ചോദിക്കുന്നു. പ്രണയിനി ഉണ്ടോയെന്ന ചോദ്യത്തോടും കിച്ചു പ്രതികരിച്ചു. ലവ്വറൊന്നും എനിക്കില്ല.

എനിക്ക് വരുന്ന ലവ്വറിന് തന്നെ ഇങ്ങനൊക്കെ കേട്ട് കഴിഞ്ഞാൽ പ്രശ്നമാവില്ലേ എന്നും കിച്ചു ചോദിച്ചു. ഭാവിയിൽ പെണ്ണ് പോലും കിട്ടത്തില്ല. ഇങ്ങനൊക്കെ ആളുകൾ പറഞ്ഞ് കൊണ്ട് നടന്ന് കഴിഞ്ഞാൽ എന്നായിരുന്നു കിച്ചുവിന്റെ സുഹൃത്തിന്റെ കമന്റ്. എന്റെ ഫ്യൂച്ചറിനെയാണ് ആളുകൾ ഓരോന്നും പറയുന്നത് ബാധിക്കുന്നത്. നിങ്ങൾ തന്നെ എന്നോട് പറയുന്നുണ്ട് അമ്മയെ നോക്കണം റിഥപ്പനെ നോക്കണം എന്നൊക്കെ.

ഇങ്ങനെയുള്ള ന്യൂസുകൾ എന്നെ കുറിച്ച് ഇറക്കിയാൽ ഞാൻ എങ്ങനെ നല്ലൊരു രീതിയിൽ എത്തും?. എനിക്ക് എന്റേതായ കരിയർ സെറ്റ് ചെയ്യേണ്ടത് കൊണ്ടാണ് ഒന്നിലും ഇടപെടാതെ ഇരിക്കുന്നത്. അല്ലാതെ എന്റെ വായിൽ ആരും ഫെവിക്വിക്ക് ഒട്ടിച്ചിട്ടില്ലെന്നും കിച്ചു പ്രതികരിച്ച് പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X