മുമ്പ് കോൺടാക്ടുണ്ടായിരുന്നു ഇപ്പോൾ മെസേജ് വരാറില്ല, ഞാനെന്റെ കാര്യം നോക്കുന്നു, അമ്മ എവിടെയാണെന്ന് അറിയില്ല!
കൊല്ലം സുധിയുടെ മരണശേഷം എല്ലാ മലയാളികളുടേയും മനസിൽ ആവലാതിയുണ്ടായിരുന്നത് താരത്തിന്റെ മൂത്തമകൻ കിച്ചുവിനെ കുറിച്ച് ഓർത്തായിരുന്നു. അമ്മയെ നേരത്തെ തന്നെ കിച്ചുവിന് നഷ്ടപ്പെട്ടതാണ്. അതിനുശേഷം അച്ഛൻ സുധിയായിരുന്നു കിച്ചുവിന്റെ ലോകം. ഇപ്പോൾ സുധിയുടെ അമ്മയ്ക്കും സഹോദരന്റെ കുടുംബത്തിന് ഒപ്പവുമാണ് കിച്ചുവിന്റെ താമസം. അനിയന്റെ മകനെ സ്വന്തം മകനെപ്പോലെയാണ് സുധിയുടെ ജേഷ്ഠൻ വളർത്തുന്നത്.
അതിനാൽ തന്നെയാണ് രേണുവിന് ഒപ്പം കോട്ടയത്ത് താമസിക്കാൻ കിച്ചു താൽപര്യപ്പെടാത്തതും. പ്രസവിച്ചിട്ടില്ലെങ്കിലും തന്റെ മകൻ റിതുലിനോടുള്ള അതേ സ്നേഹം കിച്ചുവിനോടും തനിക്കുണ്ടെന്നാണ് രേണു പറയാറുള്ളത്. സ്കൂൾ പഠനം പൂർത്തിയാക്കിയ കിച്ചു ഉപരിപഠനം നടത്തുന്നതും കൊല്ലത്ത് തന്നെയാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സ്വന്തമായി ഒരു യുട്യൂബ് ചാനൽ കിച്ചു ആരംഭിച്ചത്. ഇടയ്ക്കിടെ ചാനലിൽ ലൈവ് വന്ന് സബ്സ്ക്രൈബേഴ്സുമായി സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ ന്യൂഇയർ രാത്രിക്ക് മുന്നോടിയായി കിച്ചുവും കൂട്ടുകാരും ചേർന്ന് നടത്തിയ ലൈവിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കുടുംബം, പഠനം, ഭാവി പരിപാടികൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്ക് കിച്ചു മറുപടി നൽകി.
നന്നായി പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ച് അച്ഛന് അഭിമാനമായി മാറണമെന്നാണ് ഏറെയും പേർ കമന്റിലൂടെ കിച്ചുവിനോട് പറഞ്ഞത്. ഞാനിപ്പോൾ ആനിമേഷൻ വിഎഫക്സ് കോഴ്സ് പഠിക്കുകയാണ്. ഒന്നര വർഷം കൂടി കോഴ്സുണ്ട്. ഞാൻ എന്റെ കാര്യം നോക്കി പോകുന്നു. നമ്മൾ എന്തിനാണ് ഒരാളെ റെഡിയാക്കുന്നത്?.
അവരവർ അവരവർക്ക് തോന്നുന്ന രീതിയിൽ നിൽക്കട്ടെ. കോട്ടയത്ത് പോയി താമസിക്കാൻ താൽപര്യമില്ല. എനിക്ക് കംഫേർട്ട് കൊല്ലമാണ് കിച്ചു പറഞ്ഞു. രേണു സുധിയുടെ വിശേഷങ്ങൾ ചോദിച്ചുള്ള കമന്റുകൾ വന്നപ്പോൾ അമ്മ എവിടെയാണെന്ന് അറിയാൻ പാടില്ല. ഒരുപിടിയുമില്ല സത്യം പറഞ്ഞാൽ... ഫോൺ വിളിച്ചതുമില്ലെന്നായിരുന്നു കിച്ചുവിന്റെ മറുപടി.
ഒരു സമയത്ത് എല്ലാ സഹായവും സ്നേഹവും പിന്തുണയും നൽകി ഒപ്പം നിന്നിരുന്ന ലക്ഷ്മി നക്ഷത്രയുമായി സംസാരിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ മുമ്പ് മെസേജ് അയച്ചിരുന്നു എന്നായിരുന്നു കിച്ചുവിന്റെ ഉത്തരം. ലക്ഷ്മി ചേച്ചിയുമായി മുമ്പ് കോൺടാക്ട് ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ആരും മെസേജ് ഇടാറില്ല. ഞാൻ അങ്ങോട്ടും മെസേജ് അയക്കാറില്ല. അതും ഒരു കാരണമാണ് എന്നാണ് കിച്ചു പറഞ്ഞത്.

സുധി മരിച്ചശേഷം വാടകയ്ക്കും നിത്യചിലവിനും വേണ്ട തുക ലക്ഷ്മി രേണുവിനും മക്കൾക്കും നൽകിയിരുന്നു. സുധിയുടെ ബോഡി സ്മെൽ സ്പ്രേയാക്കി മാറ്റി രേണുവിന് എത്തിച്ച് നൽകിയതും ലക്ഷ്മിയായിരുന്നു. അന്ന് അതിന്റെ പേരിൽ വലിയ വിമർശനം ലക്ഷ്മിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വലിയ സൗഹൃദവും അടുപ്പവും ഉണ്ടായിരുന്നിട്ടും ബിഗ് ബോസിലേക്ക് പോകും മുമ്പ് ഒരു വാക്ക് പോലും ലക്ഷ്മിയോട് രേണു പറഞ്ഞിരുന്നില്ല.
കുറച്ച് മാസങ്ങളായി രേണുവിനേയും കുടുംബത്തേയും സന്ദർശിക്കാൻ ലക്ഷ്മി വരാറുമില്ല. ആദ്യ യുട്യൂബ് വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിനും കിച്ചു മറുപടി നൽകി. യുട്യൂബിൽ നിന്നും വരുമാനം കിട്ടുമോ ഇല്ലയോ എന്ന സംശയമൊക്കെ ആദ്യം ഉണ്ടായിരുന്നു. ആദ്യ റെവന്യൂ വന്നപ്പോൾ ചാടിയോടി ആഹ്ലാദപ്രകടനം നടത്തി. അതൊരു നല്ല ഫീലിയിരുന്നു. യുട്യൂബ് ചാനൽ സെറ്റ് ചെയ്ത് എടുക്കണം. ചെറിയ മടിയുണ്ട് അതാണ് പ്രശ്നം.
എന്തും ചെയ്യാമെന്ന രീതിയിലാണ് ഇപ്പോൾ ഞങ്ങൾ എന്നാണ് കിച്ചുവും സുഹൃത്തുക്കളും പറഞ്ഞു. ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമെന്നും കിച്ചു പറഞ്ഞു. ഭക്ഷണം ഇല്ലാതെ വെള്ളം മാത്രം കുടിച്ച് 24 മണിക്കൂർ കാറിൽ ചിലവഴിക്കുന്ന ചലഞ്ചുമായി വരാമെന്ന് പറഞ്ഞാണ് കിച്ചുവും കൂട്ടുകാരും ലൈവ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications











