'കള്ള് കുടിച്ച് പോലീസ് പിടിച്ചുവെന്നത് സത്യം, തെറ്റ് പറ്റി, പെറ്റി അടച്ചു കോടതി വിടും വരെ വരാന്തയിലും നിന്നു'
യുട്യൂബർ ഷെഫീന ബീവി കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകൻ കിച്ചുവിന് എതിരെ ഗുരുതര ആരോപണവുമായി എത്തിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കിച്ചുവിന്റെ പേരിൽ കേസുണ്ടെന്നാണ് ഷെഫീന ബീവി തന്റെ ചാനലിൽ വെളിപ്പെടുത്തിയത്. ഈ കേസുകളുടെ വിവരം രേണു പുറത്ത് വിടും എന്നുള്ളത് കാെണ്ടാണ് കിച്ചു രേണുവിന് എതിരെ സംസാരിക്കാൻ മടിക്കുന്നതെന്നും ഷെഫീന ബീവി പറഞ്ഞിരുന്നു.
ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തി ജനങ്ങൾക്കും ഷെഫീന ബീവിക്കുമുള്ള മറുപടി തന്റെ പുതിയ ലൈവ് വീഡിയോയിലൂടെ കിച്ചു നൽകി. കള്ള് കുടിച്ചുവെന്നത് സത്യമാണെന്നും അത് മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണെന്നും നിയമപരമായ കാര്യങ്ങൾ വരെ കഴിഞ്ഞതാണെന്നും കിച്ചു പറഞ്ഞു. വിദേശമദ്യമല്ല ഫുഡ് കഴിക്കാൻ പോയപ്പോൾ ഷാപ്പിലെ കള്ളാണ് കുടിച്ചതെന്നും കിച്ചു പറഞ്ഞു.

ഞാൻ വാതുറക്കുന്നില്ലെന്ന വിഷമമാണല്ലോ എല്ലാവർക്കും. എല്ലാത്തിനും മറുപടി പറയുകയാണ്. ഞാൻ മൈന്റ് ചെയ്യാതെ പോകുമ്പോൾ എല്ലാം എന്റെ പേരിലാവുകയാണ്. എന്റെ പേരിലുള്ള കേസിനെ കുറിച്ച് ഞാൻ പറയാം. കഴിഞ്ഞ ഡിസംബറിൽ കോട്ടയത്തേക്ക് ഞാൻ പോയിരുന്നു. കൂട്ടുകാരെ കാണാനാണ് പോയത്. ശേഷം എല്ലാവർക്കും ഒപ്പം ഷാപ്പിൽ പോയി ഫുഡ് കഴിച്ചു. അവിടെ നിന്ന് കള്ള് കുടിച്ചു. തിരിച്ച് വരുമ്പോൾ പോലീസ് ഊതിപ്പിച്ചു.
ഹെൽമെറ്റും കാര്യങ്ങളും എല്ലാം ഉണ്ടായിരുന്നു. അന്ന് കോട്ടയത്ത് നിന്ന് പപ്പ വന്നല്ല എന്റെ കൂട്ടുകാരന്റെ ജാമ്യത്തിലാണ് പോലീസ് വിട്ടത്. കൂട്ടുകാരൻ കുടിച്ചിരുന്നില്ല. പോലീസ് ഊതിച്ചപ്പോൾ പെറ്റി അടയ്ക്കേണ്ടി വന്നു. കൂട്ടുകാരനാണ് പിന്നീട് വണ്ടി എടുത്തത്. പെറ്റി കോടതിയിൽ കൊണ്ടുപോയി അടച്ചു. ഈ കേസിന്റെ കാര്യം പറയാൻ എനിക്ക് മടിയില്ല.
ഇതിന്റെ പേരിൽ മിണ്ടാതെ ഞാൻ വായടച്ച് ഇരിക്കുകയുമല്ല. എന്റെ തെറ്റ് തന്നെയാണ്. നിയമപരമായ കാര്യങ്ങളും കഴിഞ്ഞു. തെറ്റ് പറ്റിപ്പോയി. ക്ഷമിക്കൂ. മിസ്റ്റേക്കിൽ നിന്നും ഞാൻ പഠിച്ചു. ഇത് മുമ്പ് നടന്ന സംഭവമാണ്. പ്രസന്റിൽ നടന്ന സംഭവമാണെങ്കിൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തിക്കൊളു. പണ്ടത്തെ എന്റെ ഇന്റർവ്യു നിങ്ങൾ എടുത്ത് നോക്കിക്കോളു അതിൽ നിന്നും ഞാൻ ഒരുപാട് മാറി. എനിക്ക് കോൾ എടുക്കാൻ തന്നെ പേടിയാണിപ്പോൾ. ആരൊക്കയോ വിളിക്കും.
പിറ്റേദിവസം ആ കോൾ യുട്യൂബിൽ കിടക്കുന്നത് കാണാം. കേസ് കൊടുക്കാൻ പോവുകയാണെന്ന് ഫിറോസ് ഇക്ക എന്നോടും പറഞ്ഞു. പരമാവധി ഞാൻ പറഞ്ഞ് നോക്കി വേണ്ടെന്ന്. പിന്നെ നമുക്ക് ഒരു കാര്യം പറയാൻ അല്ലേ പറ്റു. രേണു അമ്മ അല്ല ഒന്നിനും കാരണം. അത് പാവം കുറേ വീഡിയോ ഇടുന്നു എന്നല്ലേയുള്ളു.

ഓരോ വീഡിയോ കാണുമ്പോൾ ഓരോന്ന് പറഞ്ഞ് പോകുന്നുവെന്ന് മാത്രം. പാസ്റ്റിൽ ഉണ്ടായ തെറ്റ് ഞാൻ തന്നെ ഏറ്റ് പറയുന്നുണ്ടല്ലോ. പ്രായത്തിൽ പറ്റിപ്പോയതാണ്. കോട്ടയത്ത് പോയപ്പോൾ വഴി കൃത്യമായി അറിയില്ലായിരുന്നു. ഫുഡിനൊപ്പം കഴിക്കുന്ന കള്ളാണ് കുടിച്ചത്. സുഹൃത്തിന്റെ പേരിലാണ് ജാമ്യത്തിൽ വിട്ടത്. പെറ്റിയുടെ കാര്യങ്ങളെ ഉണ്ടായിരുന്നുള്ളു.
ആയിരം രൂപ ഫൈൻ അടച്ചു. കോടതി വിടുന്നത് വരെ വരാന്തയിൽ നിൽക്കുകയും ചെയ്തു. തെറ്റുകൾ ഞാൻ ആവർത്തിക്കില്ല. ആളുകൾ എന്തും പറയട്ടെ എന്ന രീതിയിലാണ് ഞാൻ പോയിരുന്നത്. റിയാക്ട് ചെയ്യാൻ നിന്നാൽ ഡെയ്ലി അതിനെ സമയം ഉണ്ടാകു. ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയത്. ലൂപ്പ് പോലെയാണ്. എപ്പോഴാണ് ഇതൊക്കെ തീരുക എന്നതാണ് എന്റെ ചോദ്യം.
ഞാൻ ഓരോന്ന് പറഞ്ഞ് കഴിഞ്ഞാൽ അത് ചർച്ചയാകും. എന്നാൽ ഞാൻ മിണ്ടാതിരുന്നാൽ എല്ലാം സത്യമാണെന്ന് ധരിച്ചാലോയെന്ന് കരുതിയാണ് മറുപടി പറയുന്നതെന്നും കിച്ചു പറഞ്ഞു. അടുത്തിടെയാണ് കിച്ചു യുട്യൂബ് ചാനൽ ആരംഭിച്ചത്.


Click it and Unblock the Notifications