സ്വന്തമായി ഒരു വീട് അതൊരു ആഗ്രഹമാണ്; രേണുവിന്റെ നമ്പർ പോലും സേവ് അല്ല; വിദ്യാർത്ഥിയായ കിച്ചു കാർ വാങ്ങിയ കഥ!
കൊല്ലം സുധിയുടെ മരണത്തിന് മുമ്പും അതിനുശേഷം ഒരു വർഷത്തോളവും മൂത്തമകൻ കിച്ചുവിനെ പൊതുവേദികളിൽ കാണുന്നത് ചുരുക്കമായിരുന്നു. അഭിമുഖങ്ങളിൽ പോലും വിരളമായി മാത്രമെ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. എന്നാൽ ഇപ്പോൾ കിച്ചുവിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുകയും കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുകയും മറുപടികൾ നൽകുകയും എല്ലാം ചെയ്യും.
രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും കിച്ചുവിനുണ്ട്. അടുത്തിടെയായിരുന്നു ഇരുപത്തിയൊന്നാം പിറന്നാൾ. കുടുംബത്തോടും കൂട്ടുകാർക്കുമൊപ്പം അത് ഗംഭീരമായി ആഘോഷിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് സുധിയുടെ ചേട്ടന്റെ കുടുംബത്തോടൊപ്പം അവരുടെ മകനായാണ് കിച്ചു താമസിക്കുന്നത്.

സമയം കിട്ടുമ്പോഴെല്ലാം കോട്ടയത്ത് വന്ന് അമ്മ രേണുവിനേയും സഹോദരൻ റിഥുലിനേയും കണ്ട് സ്നേഹാന്വേഷണങ്ങൾ നടത്തും. കഴിഞ്ഞ ദിവസം ക്യു ആന്റ് എ വീഡിയോ ചെയ്യുന്നതിന്റെ ഭാഗമായി തന്റെ ഫോളോവേഴ്സ് എന്ത് ചോദ്യവും ചോദിക്കാനുള്ള അവസരം കിച്ചു നൽകിയിരുന്നു. ഒട്ടനവധി പേർ കിച്ചുവിൽ നിന്ന് തങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ ചോദ്യങ്ങളായി കുറിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് കിച്ചു.
കൊല്ലം സുധിക്കായി കെഎച്ച്ഡിഇസി നിർമ്മിച്ച വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നിലനിൽക്കുന്നത് കൊണ്ടാകും... കിച്ചുവിന് വന്ന ആദ്യ ചോദ്യം സ്വന്തമായി വീട് വേണമെന്ന ആഗ്രഹമുണ്ടോയെന്നതായിരുന്നു. പഠിച്ച് ജോലിയായശേഷം സ്വന്തമായി വീട് വെക്കണമെന്ന ആഗ്രഹമുണ്ട്.
അതൊരു വലിയ ആഗ്രഹമാണ്. അങ്ങനൊരു സാഹചര്യം ഉണ്ടാകട്ടെ. എല്ലാവരും പ്രാർത്ഥിക്കണം കിച്ചു പറഞ്ഞു. നിലനിവിലെ ജീവിതത്തെ കുറിച്ചും അമ്മ രേണുവിനെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കുള്ള മറുപടി ഇങ്ങനെയായിരുന്നു... ഇപ്പോഴത്തെ ലൈഫിൽ വളരെ ഹാപ്പിയാണ്. വിഷമങ്ങളൊന്നുമില്ല. സ്നേഹത്തോടെയാണ് എല്ലാവരുടെയും കൂടെ ജീവിക്കുന്നത്. അമ്മയോട് ദേഷ്യം തോന്നാറില്ല. ആളുകൾ അമ്മയെ കുറിച്ച് പറയുന്നത് നോക്കാറില്ല.
അമ്മ അമ്മയ്ക്ക് ഇഷ്ടമുള്ളതുപോലെ പോകട്ടെ. ആളുകൾ ഓരോന്ന് പറയുന്നതിൽ എനിക്ക് ഒന്നും തോന്നിയിട്ടില്ല. നെഗറ്റീവ് കമന്റ്സ് വന്നാൽ ബാഡായി ഫീൽ ചെയ്യാറില്ല. നെഗറ്റീവ് പറയുന്ന ആളുകളുണ്ട്. അതിനെ നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത്. നെഗറ്റീവും പോസറ്റീവുമെല്ലാം സ്വീകരിക്കും.

യുട്യൂബ് ചാനൽ സെറ്റപ്പാക്കി എടുക്കണം എന്നതാണ് ഇപ്പോഴത്തെ പ്ലാൻ. യുട്യൂബ് എനിക്കൊരു വരുമാനമാർഗമാണ്. കൂടാതെ ചില കോഴ്സും പഠിക്കുന്നുണ്ട്. യുട്യൂബ് കൊള്ളം. ഇതിൽ കരപിടിക്കാൻ പറ്റുമോയെന്ന് നോക്കാം. റിഥപ്പനും അമ്മയുമായി ചേർന്ന് വീഡിയോ ചെയ്യാൻ ശ്രമിക്കാം. എപ്പോഴും അത് തന്നെയായാൽ ശരിയാവില്ലല്ലോ കിച്ചു പറഞ്ഞു. സ്വന്തമായി കാർ വാങ്ങാനുള്ള പണം എങ്ങനെ സമ്പാദിച്ചുവെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... യുട്യൂബ് റവന്യൂവിൽ ഏറ്റവും കൂടുതൽ റവന്യു ലഭിച്ചശേഷമാണ് കാർ എടുത്തത്.
വിദ്യാർത്ഥിയായ എനിക്ക് കാർ വാങ്ങാൻ പണം കിട്ടിയത് യുട്യൂബ് വഴിയാണ്. കാർ എടുക്കാനുള്ള മുഴുവൻ തുകയും യുട്യൂബിൽ നിന്നും കിട്ടിയില്ല. ബാക്കി തുക അല്ലാതെ സംഘടിപ്പിച്ചു. നല്ലൊരു റേറ്റിലായിരുന്നു അന്ന് ഈ കാർ കിടന്നത്. അതൊരു നല്ല ഡീലായി തോന്നി. അതുകൊണ്ട് വാങ്ങി കിച്ചു പറഞ്ഞു.
അമ്മ രേണുവിന്റെ നമ്പർ ഏത് പേരിലാണ് ഫോണിൽ സേവ് ചെയ്തിരിക്കുന്നത് എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. അമ്മയ്ക്ക് ഒരുപാട് നമ്പർ ഉള്ളതുകൊണ്ട് സേവാക്കിയിട്ടില്ല. ആരുടെയും നമ്പർ സേവ് ചെയ്യാറില്ല. മടിയാണ്. നമ്പറിന്റെ അവസാനം നോക്കിയാണ് ആളെ മനസിലാക്കുന്നത് കിച്ചു പറഞ്ഞു. ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമോയെന്നും ചോദ്യങ്ങളുണ്ടായിരുന്നു.
ബിഗ് ബോസിൽ വിളിച്ചാൽ പോകും. നല്ലൊരു കാര്യമല്ലേ അങ്ങനെ പോകാൻ കഴിയുക എന്നത്.സിനിമയിൽ അവസരം കിട്ടിയാലും പോകും. ഇതുവരെ ചെയ്തിട്ടില്ലല്ലോ. ഒന്നും നിരസിച്ച് കളയില്ല. എല്ലാം കൈനീട്ടി സ്വീകരിക്കുമെന്നും കിച്ചു പറഞ്ഞു.


Click it and Unblock the Notifications











