നട്ടെല്ലിന് കുറവില്ല, ഭാവിയിൽ ഒരു വീട് വെക്കാൻ എനിക്ക് പറ്റും, അമ്മ കൊച്ചുകുട്ടിയല്ല ബോധമില്ലാത്തയാളല്ല!

ദാനം നൽകിയ സ്ഥലവുമായി ബന്ധപ്പെട്ട് ബിഷപ്പ് നോബിൾ ഫിലിപ്പും രേണു സുധിയും തമ്മിലുള്ള പ്രശ്നങ്ങൾ ശക്തമായതോടെ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നൊരാൾ സുധിയുടെ മൂത്തമകൻ കിച്ചുവാണ്. രേണുവിനെ കിച്ചു വിലക്കുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇപ്പോഴിതാ വീണ്ടും എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കിച്ചു. നിങ്ങൾ വിചാരിക്കുന്നതുപോലെ വലിയ സംഭവം ഒന്നുമല്ല നടന്നേക്കുന്നത്.

ഞങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടണമെന്നുമില്ല. ആവശ്യങ്ങൾക്കായി രേണു അമ്മയുമായി ഞാൻ കോൺടാക്ടുണ്ട്. ഒന്നാമത്തെ കാര്യം ബിഷപ്പിന്റെ സ്ഥലം വിഷയത്തിൽ കേസ് അല്ല വക്കീൽ നോട്ടീസാണ് വന്നിരിക്കുന്നത്. ഒരാൾ പരാതിപ്പെടുമ്പോൾ കിട്ടുന്നതാണ് അത്. അല്ലാതെ എന്നെ പിടിച്ച് ജയിലിൽ ഇടില്ല. വീടും പോവില്ല.

Kichu Sudhi renu sudhi

ഓരോ റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ എന്തൊക്കെ ക്യാപ്ഷനാണ് ഇടുന്നത്. ഞാൻ ബിഷപ്പിനെ തല്ലിയെന്ന് വരെ ക്യാപ്ഷൻ കണ്ടു. ബിഷപ്പിന് എതിരെ എന്തോ പറഞ്ഞതിന് സജിത എന്ന സ്ത്രീക്ക് എതിരെയാണ് കേസ് വന്നിരിക്കുന്നത്. അവർ ആരാണെന്ന് പോലും എനിക്ക് അറിയില്ല. അതുപോലെ ഫിറോസിക്കയെ വിളിച്ച് ഞാൻ സംസാരിച്ചിരുന്നു. വക്കീൽ നോട്ടീസ് കൈപറ്റാനോ ഒപ്പിട്ട് വാങ്ങാനോ ഞാൻ പോവില്ല. എന്നെ ബാധിക്കുന്ന സംഭവമല്ല.

സജിതയുടേയും രേണു അമ്മയുടേയും പേരിലാണ് നോട്ടീസ്. അവരെ പേടിപ്പിക്കാനുള്ള നോട്ടീസാണ്. അല്ലാതെ വീടും സ്ഥലവും നഷ്ടപ്പെടാൻ ഒന്നും പോകുന്നില്ല. അമ്മ ബിഷപ്പിനെ വിഷപാമ്പ് എന്ന് വിളിച്ചുവെന്ന് അറിഞ്ഞു. എനിക്ക് എന്റെ കാര്യം മാത്രമെ അറിയൂ. അത് മാത്രം എനിക്ക് ക്ലിയറാക്കിയാൽ മതി. അമ്മയെ തിരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്റെ കാര്യം മാത്രം ഞാൻ ക്ലിയറാക്കി പോയാൽ പോരേ?. അല്ലാതെ ആ ഒരു ബെൽറ്റിലോട്ട് കയറാൻ താൽപര്യമില്ല.

ആ വീട് ഒഴിഞ്ഞ് കൊടുക്കുമോയെന്ന് ചോദിച്ചാൽ ഞാൻ ആ വീട്ടിൽ അല്ല നിൽക്കുന്നത് കൊല്ലത്താണ്. ഈ വീടിന്റെ പേരിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ 15 വർഷം കഴി‌യണം. ഒരു വീട് വെക്കാനുള്ള സമയം എനിക്കുണ്ട്. ഞാൻ ഇതൊന്നും മൈന്റ് ചെയ്യാറില്ല. അല്ലാതെ നട്ടെല്ലിന്റെ കുറവ് ഉള്ളതുകൊണ്ടല്ല. നട്ടെല്ലിന് കുറവുണ്ടോയെന്ന് വന്ന് നോക്ക്. ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ ഞാൻ പരി​ഹരിക്കാം. നട്ടെല്ല് ഉള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ പോകുന്നത്.

ഭാവിയിൽ ഒരു വീട് വെക്കാൻ എന്നെ കൊണ്ട് പറ്റും. കൈയ്ക്കും കാലിനും ​കുഴപ്പമില്ലാത്ത സമയം വരെ ഞാൻ നിൽക്കും. ഞാൻ എന്റെ കാര്യം നോക്കിപ്പോയാൽ പോരേ. മറ്റൊന്നും എന്നെ ബാധിക്കുന്നില്ല. കുഞ്ഞിലെ എനിക്കുണ്ടായിരുന്നത് അച്ഛനാണ്. കൊല്ലത്തെ വീട്ടുകാരാണ് പിന്നെ എന്നെ നോക്കിയത്. ‍വീടും സ്ഥലവും തന്നെ ആരെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം.

Kichu Sudhi renu sudhi

കുറ്റം പറയാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമല്ല ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ഞാനും അമ്മയും തെറ്റി കാണുക എന്നതല്ലേ നിങ്ങൾക്ക് വേണ്ടത്. ഞാനും അമ്മയും പരസ്പരം കാര്യങ്ങളിൽ ഇടപെടാറില്ല. എനിക്ക് ചില്ലറ ആവശ്യമുള്ളപ്പോൾ അമ്മയെ ഞാൻ വിളിക്കും. ആ ഒരു കോൺടാക്ട് മാത്രം. നിങ്ങൾക്ക് അറിയാത്ത സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

അതിൽ നിന്നെല്ലാം മാറി ഞാൻ ഇങ്ങനെ വന്ന് നിൽക്കുന്നതും സംസാരിക്കുന്നതും കൂട്ടുകാർ എനിക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്. ഒന്നും സംസാരിക്കാതെ ഇരുന്നാൽ നട്ടെല്ല് ഇല്ലെന്ന് പറയും പറഞ്ഞാൽ അഹങ്കാരിയെന്നും വിളിക്കും. ഞാൻ ആരെയും കൈ വിടാനും കൈ പിടിക്കാനും നിൽക്കുന്നില്ല. എന്റെ ലൈഫ് നോക്കി മുന്നോട്ട് പോവുകയാണ്. എന്റെ ശരികൾക്ക് അനുസരിച്ചാണ് ഞാൻ പോകുന്നത്. അമ്മയും ഞാനും കൊച്ചുകുട്ടികളല്ല.

ബോധമില്ലാത്തവരല്ലല്ലോ. അമ്മയ്ക്ക് അമ്മയുടേതായ ഇഷ്ടമുണ്ട്. ലോകത്ത് നടക്കുന്നത് അമ്മയ്ക്കും കാണാവുന്നതേയുള്ളു. അമ്മയോട് ഭയങ്കരമായ കോൺടാക്ടില്ല. എന്നെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ സംസാരിച്ചുകൊണ്ടിരുന്നാൽ എന്റെ അച്ഛന്റെ പേര് ഞാൻ കളയുന്നത് പോലെയാകും. അമ്മയുടെ ഭാ​ഗത്ത് തെറ്റില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ഇതിന് പിറകെ കിടന്ന് ഓടാൻ വയ്യെന്നും കിച്ചു പറഞ്ഞു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X