സീറ്റ് ബെൽറ്റില്ല, ഡ്രൈവിങിനിടയിൽ വ്ലോഗ് എടുക്കുന്നു, മൂന്ന് കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത്; വിമർശനം!
കൊല്ലം സുധിയുടെ മരണശേഷം മൂത്തമകൻ കിച്ചു എന്ന് അറിയപ്പെടുന്ന രാഹുൽ കൊല്ലത്ത് അച്ഛന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പമാണ് താമസം. രേണുവും ഇളയ മകൻ റിതുലുമാണ് സന്നദ്ധ സംഘടന നിർമ്മിച്ച കോട്ടയത്തെ സുധി ലയത്തിൽ താമസിക്കുന്നത്. പഠനവും മറ്റ് കാര്യങ്ങളും കൊല്ലത്തായതിനാലാണ് താൻ അച്ഛന്റെ ബന്ധുക്കൾക്കൊപ്പം കഴിയുന്നതെന്ന് പലപ്പോഴായി കിച്ചു തന്നെ പറയാറുണ്ട്.
സുധിയുടെ ജീവിതത്തിലേക്ക് രേണു വരുന്നതിന് മുമ്പും കിച്ചു ഏറെയും സമയം ചിലവഴിച്ചിരുന്നത് സുധിയുടെ ബന്ധുക്കൾക്കൊപ്പമാണ്. കൊല്ലത്താണ് താമസമെങ്കിലും ഇടയ്ക്ക് അനിയനെ കാണാനായി കിച്ചു കോട്ടയത്ത് വരാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ കോട്ടയത്ത് എത്തിയതിന്റെ വിശേഷങ്ങൾ വ്ലോഗായി കിച്ചു പങ്കുവെച്ചിരുന്നു.

രേണുവിന്റെ മകൻ റിതുലിനേയും രേണുവിന്റെ സഹോദരിയുടെ രണ്ട് മക്കളേയും കിച്ചുവാണ് അന്നേ ദിവസം സ്കൂളിൽ കൊണ്ടുവിട്ടത്. വീടിന് സമീപത്ത് തന്നെയാണ് സ്കൂളെങ്കിലും കാറിൽ മൂന്ന് പേരെയും സ്കൂളിൽ കൊണ്ടുവിടണമെന്ന ആഗ്രഹം കിച്ചുവിന് ഉണ്ടായിരുന്നു. കിച്ചുവാണ് സ്കൂളിൽ കൊണ്ടുവിടുന്നതെന്ന് അറിഞ്ഞതോടെ റിതുലിനും സന്തോഷം ഇരട്ടിയായി റിതുൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്നലെയാണ് കോട്ടയത്ത് വന്നത്. റിഥപ്പനെ സ്കൂളിൽ കൊണ്ടുവിടാമെന്ന് കരുതി. വീഡിയോ എടുക്കണണമെന്ന് കരുതിയതല്ല. പക്ഷെ ഇപ്പോൾ ഒരു വീഡിയോ ചെയ്യുകയാണ്. എല്ലാവരും സ്കൂളിൽ പോകാനായി ഒരുങ്ങി വന്നിട്ടുണ്ട്. എന്റെ കാറിലല്ല അമ്മയുടെ കാറിലാണ് മൂന്ന് പേരേയും സ്കൂളിൽ കൊണ്ടുവിടാൻ പോകുന്നത് കിച്ചു പറഞ്ഞു.
യാത്രയിൽ ഉടനീളം മുൻ സീറ്റിലിരുന്ന് സ്കൂളിലെ വിശേഷങ്ങളും കൂട്ടുകാരുമായി നടത്താറുള്ള അടിപിടികളെ കുറിച്ചും ചേട്ടനോട് റിതുൽ വാചാലനാകുന്നുണ്ടായിരുന്നു. സ്കൂൾ എത്തിയപ്പോൾ കിച്ചുവിനോടും തനിക്കൊപ്പം ക്ലാസിലേക്ക് വരാൻ റിതുൽ ആവശ്യപ്പെട്ടു. കിച്ചു ചേട്ടായി ഇറങ്ങിക്കോളു എല്ലാവർക്കും കാണണ്ടേ? എന്ന ചോദ്യത്തിന് മുന്നിൽ കിച്ചുവിനും മറുത്തൊന്നും പറയാനായില്ല.
റിതുലിനെ ക്ലാസിൽ കൊണ്ട് വിട്ട് അനിയന്റെ സഹപാഠികളോടെല്ലാം കുശലം ചോദിച്ച് കുറച്ച് സമയം ചിലവഴിച്ചശേഷമാണ് കിച്ചു മടങ്ങിയത്. നാല് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ അതിവേഗത്തിൽ വൈറലായി എന്ന് മാത്രമല്ല ചർച്ച വിഷയവുമായി മാറി. അതിന് കാരണം ഡ്രൈവിങിന് ഇടയിൽ കിച്ചു ഫോൺ ഉപയോഗിച്ചു എന്നതും റിതുലിനെ സീറ്റ് ബെൽറ്റ് ഇടീപ്പിക്കാതെ മുൻ സീറ്റിൽ ഇരുത്തി എന്നതുമായിരുന്നു.

സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് കുട്ടി മുൻ സീറ്റിൽ ഇരുന്നത്. മാത്രമല്ല ഡ്രൈവിങിന് ഇടയിൽ കിച്ചു ഫോൺ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്തു. ഇതെല്ലം ആർടിഎ നിയമ ലംഘനത്തിൽ പെടുന്നതാണ്, സീറ്റും വേണ്ട ബെൽറ്റും വേണ്ട. ലോകം മുഴുവൻ ഇവരുടെ അമ്മയല്ലേ ഇപ്പോൾ ഭരിക്കുന്നത്, സീറ്റ് ബെൽറ്റ് ഇടാതെ ഒരാളും മുന്നിൽ ഇരിക്കരുത്. അതൊന്നും അറിയാൻ പാടില്ലേ കിച്ചു, ചെറിയ കുട്ടിയെ മുൻ സീറ്റിലിരുത്തി വാഹനം ഓടിക്കരുത്.
ഒരു നിമിഷത്തെ അബദ്ധത്തിൽ എന്തെങ്കിലും സംഭവിച്ചാൽ മൂന്ന് കുരുന്ന് ജീവനുകളാണ് അപകടത്തിലാവുക എന്നിങ്ങനെയാണ് വ്ലോഗ് വീഡിയോയിൽ കിച്ചുവിനെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ. വീടിന് സമീപം തന്നെയാണ് സ്കൂൾ എന്നതുകൊണ്ടും അധികം ദൂരമില്ലാത്തതിനാലാകുമാകും അനിയൻ സീറ്റ് ബെൽറ്റ് ധരിച്ചോ എന്നതിൽ കിച്ചുവിന് ശ്രദ്ധ പുലർത്താൻ കഴിയാതെ പോയത്.
ഒന്നരലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് കിച്ചുവിന്റേത്. യുട്യൂബ് വരുമാനം കൊണ്ട് കിച്ചു അടുത്തിടെ സ്വന്തമായി ഒരു കാർ വാങ്ങിയിരുന്നു. രേണുവിനും സ്വന്തമായി കാറുണ്ടെങ്കിലും സുധിയുടെ മരണശേഷം രേണുവിന് ഡ്രൈവിങ് ഭയമാണ്.


Click it and Unblock the Notifications

















