അച്ഛന്റെ പേര് അമ്മ കളങ്കപ്പെടുത്തി, ആത്മാഭിമാനമില്ലാതെ എല്ലാം നശിപ്പിച്ചു; രേണുവിന്റെ പതനം അടുത്തു!
കൊല്ലം സുധി എന്ന കലാകാരനെയോർത്ത് മൂന്ന് വർഷം മുമ്പ് മലയാളികൾ ഒരുപാട് വേദനിച്ചിരുന്നു. പ്രതിഭയുണ്ടായിരുന്ന നല്ലൊരു അഭിനേതാവിനെ വളരെ പെട്ടന്ന് നഷ്ടപ്പെട്ടല്ലോ എന്നതായിരുന്നു സങ്കടം. അതിനാലാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കയ്യയച്ച് സഹായിച്ചതും. പക്ഷെ സുധിയുടെ ഭാര്യയായ രേണുവും കുടുംബവും അത് അവസരമായി കണ്ട് മുതലെടുക്കുകയാണെന്നും സുധിയുടെ മൂത്തമകൻ കിച്ചുവിന് അർഹതപ്പെട്ടതൊന്നും ലഭിക്കുന്നില്ലെന്നും സുധിയെ സ്നേഹിക്കുന്ന പ്രേക്ഷകർ തിരിച്ചറിഞ്ഞത് വൈകിയാണ്.
രേണു സബ്സ്ക്രിപ്ഷൻ ആരംഭിച്ചശേഷം അമ്മ എന്ന രീതിയിൽ ആ സ്ഥാനത്ത് നിന്ന് അവരെ മാറ്റി നിർത്തിയിരിക്കുകയാണ് കിച്ചു. യുട്യൂബ് വ്ലോഗിങ്, പ്രമോഷൻ എന്നിവ വഴി സമ്പാദിക്കുന്നതുകൊണ്ടാണ് കിച്ചു മുന്നോട്ട് ജീവിക്കുന്നത്. ഭാവി സുരക്ഷിതമാക്കണം എന്ന ചിന്തയോടെയാണ് യാത്ര.

അതിന്റെ ഭാഗമായാണ് സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് കിച്ചു ആരംഭിച്ചതും. ലക്ഷ്മി നക്ഷത്രയടക്കം കൊല്ലം സുധിക്ക് വേണ്ടപ്പെട്ടവരെല്ലാം പിന്തുണ അറിയിക്കുകയും ചെയ്തു. ഉദ്ഘാടകനായും കിച്ചു സജീവമായി തുടങ്ങി. തുടക്കം കിച്ചുവിന് ഏറെ പ്രിയപ്പെട്ടവരായ താടിയും പൊട്ടും എന്ന പേരിൽ അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഷോപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു.
സൂം ഇൻ എന്ന പേരിലുള്ള ഷോപ്പ് ലേഡീസ് വസ്ത്രങ്ങളുടെ കലക്ഷനുമായാണ് പ്രവർത്തനം ആരംഭിച്ചത്. സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയപ്പോൾ മുതൽ കിച്ചുവിന് പിന്തുണയായി ഒപ്പമുള്ള ഫാമിലിയാണ് താടിയും പൊട്ടിലെ തീർത്ഥയും വിശാഖും. ജീവിതത്തിലെ ആദ്യ ഇനാഗുറേഷൻ ഫങ്ഷന്റെ വീഡിയോ ഒരു വ്ലോഗായി കിച്ചു യുട്യൂബ് ചാനലിൽ പങ്കുവെച്ചു. ഉദ്ഘാടനത്തിന് വേണ്ടി എത്തിയിരിക്കുകയാണ്.
ആദ്യത്തെ ഇനോഗറേഷനാണ്. സൂപ്പർ എക്സ്പീരിയൻസ്. ചെണ്ടമേളമൊക്കെ ഉണ്ടായിരുന്നു. ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എന്നെ ക്ഷണിച്ചവർക്ക് നന്ദി. തീർത്ഥ ചേച്ചിയുടേയും വിശാഖ് ചേട്ടന്റെയും ഹാർഡ് വർക്കാണ്. ഷോപ്പ് നന്നായി വരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു എന്നാണ് ഉദ്ഘാടനശേഷം സംസാരിക്കവെ കിച്ചു പറഞ്ഞത്. ഞങ്ങളുമായി വളരെ അടുപ്പമുള്ളയാളാണ് കിച്ചു.
പരിപാടിയെല്ലാം ഗംഭീരമായി നടന്നു. എനിക്ക് ഭയങ്കര സന്തോഷം. കിച്ചുവിന്റെ ആദ്യത്തെ ഇനോഗറേഷനാണ്. അവൻ ഹാപ്പിയുമാണ്. അതിൽ ഞങ്ങളും ഹാപ്പിയാണ്. ഇതൊരു തുടക്കമാണ്. ഇനിയങ്ങോട്ട് ഓടി നടന്നവൻ ഇനോഗറേഷൻ ചെയ്യും. എല്ലാ സപ്പോർട്ടും നിങ്ങൾ നൽകണം. കിച്ചുവും പുതിയൊരു ബ്രാന്റ് ഇറക്കിയിട്ടുണ്ട്. നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം.

ഞങ്ങളുടെ മോൻ തന്നെയാണ് കിച്ചുവും. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തണം. അതിനുള്ള എല്ലാ കഴിവുകളും നിനക്കുണ്ട്. അച്ഛന്റെ എല്ലാ കഴിവും നിനക്കുണ്ട്. നീ എത്തും. ഞങ്ങളുടേയും ഫാമിലിയുടേയും നിന്നെ സ്നേഹിക്കുന്ന ഒരുപാടുപേരും അവരുടെ പ്രാർത്ഥനയും നിന്റെ കൂടെയുണ്ട് എന്നാണ് താടിയും പൊട്ടും ഫാമിലി കിച്ചുവിനെ കുറിച്ച് പറഞ്ഞത്. ലൂപ്സി ബൈ കിച്ചു എന്നാണ് കിച്ചു ആരംഭിച്ച ക്ലോത്തിങ് ബ്രാന്റിന്റെ പേര്.
ഏറെ കാലമായി ബിസിനസ് മോഹം തനിക്കുണ്ടെന്ന് കിച്ചു പറഞ്ഞിരുന്നു. പഠനത്തിനൊപ്പമാണ് കിച്ചു യുട്യൂബും ബിസിനസും യാത്രകളും കൊണ്ടുപോകുന്നത്. കൊല്ലം സുധി എന്ന നല്ലൊരു കലാകാരന്റെ പേരിന് കളങ്കം സംഭവിച്ചു. ഏതൊരു സ്ത്രീയും സ്വന്തം ഭർത്താവിന് ഒരു ചീത്തപ്പേര് ഉണ്ടാകാൻ അറിഞ്ഞ് കൊണ്ട് ശ്രമിക്കില്ല. പക്ഷെ അല്പം പോലും ആത്മാഭിമാനം ഇല്ലാത്ത രേണു അത് ചെയ്തു.
നിന്നിലൂടെ വേണം കിച്ചു സുധിയേട്ടൻ ജീവിയ്ക്കാൻ എന്നാണ് ആശംസകൾ അറിയിച്ച് കുറിച്ചത്. കിച്ചു ഉദ്ഘാടനകന്റെ റോളിൽ തിളങ്ങിയാൽ രേണുവിന്റെ പതനം വൈകാതെ സംഭവിക്കുമെന്നും ചിലർ കുറിച്ചു. കിച്ചുവിന്റെ പേര് പോലും രേണു ഇപ്പോൾ എവിടേയും ഉച്ചരിക്കാറില്ല.


Click it and Unblock the Notifications


