കിച്ചു ചെയ്തത് കടന്ന കൈ, അമ്മയായി ജീവിച്ചിട്ടുള്ളതല്ലേ, ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതുകൊണ്ടുള്ള ദേഷ്യമാകും!

ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ച വിഷയമായിക്കൊണ്ടിരിക്കുന്ന രേണു സുധി-കിച്ചു വിവാദത്തിൽ പ്രതികരിച്ച് സുധിയുടെ സുഹൃത്ത് താജ്. രേണുവിനോട് കിച്ചു ചെയ്തത് ക‍ടന്ന കയ്യാണെന്ന് താജ് പറയുന്നു. ഇരുവരും സംസാരിച്ച് തീർക്കേണ്ട വിഷയമായിരുന്നു അദ്ദേഹം പറഞ്ഞു. കിച്ചു പറഞ്ഞ കാര്യങ്ങൾ കള്ളമായി തോന്നിയില്ല. പക്ഷെ അങ്ങനൊന്നും കിച്ചു പറയരുതായിരുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം കിച്ചുവിന്റെ അമ്മയായി രേണു ജീവിച്ചിട്ടില്ലേ.

കിച്ചു പറഞ്ഞത് കടന്ന കൈ ആയിപ്പോയി. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല. രേണു കാരണം വിഷമതകൾ ഉണ്ടിയിട്ടുണ്ടെങ്കിൽ സംസാരിച്ച് തീർത്താൽ മതിയായിരുന്നു. പക്ഷെ കൈ വിട്ട് പോയി. കിച്ചു ഇനി ആ വീഡിയോ ചെയ്താലും എല്ലാം ആയിരക്കണക്കിന് ആളുകൾ കണ്ടുപോയി.

Renu Sudhi

ചിലർ അതിനെല്ലാം റിയാക്ഷൻ വീഡിയോ ഇട്ടും കഴിഞ്ഞു. പലരും ഇത് ആഘോഷിക്കുകയാണ്. ഞാൻ സുധിയുമായി ബന്ധപ്പെട്ട് മുമ്പ് പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്. രേണുവിന്റെ ഇൻസ്റ്റ​ഗ്രാം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. പക്ഷെ സബ്സ്ക്രിബ്ഷൻ എടുത്തവർ അത് സ്ക്രീൻ ഷോട്ട് എടുത്ത് ആഘോഷിക്കുന്നുണ്ട്. ഈശ്വരൻ പകലും രാത്രിയും തന്നിട്ടുണ്ട്.

അത് അനുസരിച്ച് ജീവിക്കുക. രേണു സബ്സ്ക്രിബ്ഷൻ തുടങ്ങിയത് പ്രകോപിപ്പിച്ചതുകൊണ്ടാകും അങ്ങനൊരു വീഡിയോ കിച്ചു ചെയ്തത്. അല്ലെങ്കിൽ എന്തെങ്കിലും ആവശ്യപ്പെട്ടിട്ട് രേണു അത് നൽകാതിരുന്നതുകൊണ്ടുള്ള ദേഷ്യമായിരിക്കും. എന്തെങ്കിലും ദേഷ്യമില്ലാതെ ഒരാളും ഒന്നും പറയില്ല. ഇണങ്ങിയവൻ‌ പിണങ്ങിയാലും പിണങ്ങിയവൻ ഇണങ്ങിയാലും സൂക്ഷിക്കണം.

അത് മക്കളോ ഭർത്താവോ ഭാര്യയോ കൂട്ടുകാരോ ആരാണെങ്കിലും ശ്രദ്ധിക്കണം. കിച്ചു പറഞ്ഞതെല്ലാം കറക്ടാണ്. അവൻ സ്നേഹം കിട്ടാതെ വളർന്ന കുട്ടിയാണ്. അവന്റെ ഭാ​ഗത്ത് നിന്ന് മിസ്റ്റേക്കുകൾ വന്ന് കാണാം. അവൻ ചെയ്ത തെറ്റുകൾ അവൻ തന്നെ പറയുന്നുണ്ടല്ലോ. കിച്ചുവിനെ പറ്റി രേണുവും കുടുംബാം​ഗങ്ങളും പറഞ്ഞ പല കാര്യങ്ങളും എന്റെ കയ്യിൽ ഇരിപ്പുണ്ട്.

അതൊന്നും പുറത്ത് വിടാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഇനി അവർ എനിക്ക് എതിരെ എന്തെങ്കിലും ചെയ്താൽ ഞാൻ പ്രതികരിക്കും. പല ഡ‍ീറ്റെയ്ൽസും എന്റെ കയ്യിലുണ്ട്. വ്യക്തമായ തെളിവോടെ മാത്രമെ ഞാൻ പറയാറുള്ളു. ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്ത് വരാനുണ്ട്. നിശബ്ദമായി ഇരുന്നാൽ രേണുവിനും വീട്ടുകാർക്കും കൊള്ളാം. രേണു ജീവിച്ചോട്ടെ. നെ​ഗറ്റീവ് കണ്ടന്റ് ഉണ്ടെങ്കിൽ അല്ലേ ഫെയ്മസാകാൻ പറ്റും.

Renu Sudhi

കിച്ചു ജനിച്ചത് തൃശൂരാണ്. ശാലിനി എന്നാണ് അമ്മയുടെ പേര്. സുധിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഏറെ നാൾ കഴിഞ്ഞാണ് അവർ ആത്മഹത്യ ചെയ്തത്. സുധി നല്ല മനുഷ്യനായിരുന്നു. കിച്ചു ആയിരുന്നു സുധിയുടെ ജീവൻ. എല്ലായിടത്തും കുഞ്ഞുമായാണ് പ്രോ​ഗ്രാമിന് വന്നത്. രേണുവിന്റെ കുടുംബത്തെ സുധിയാണ് നോക്കിയത് എന്നൊക്കെ വെറുതെ പറയുന്നതാണ്.

രേണുവിന്റെ ചേച്ചിയുടെ ഭർത്താവിനെ എനിക്ക് അറിയാം. നല്ലൊരു പെയിന്ററാണ്, നല്ലൊരു മനുഷ്യനാണ്, ജോലിക്ക് പോകുന്നയാളുമാണ്. രേണുവിന്റെ കുടുംബാം​ഗങ്ങൾ പക്ഷെ ഹോട്ടൽ ഫുഡ് മാത്രമെ കഴിക്കാറുള്ളു അത് എനിക്ക് അറിയാം. രേണുവിന്റെ കാര്യം പറയുകയാണെങ്കിൽ ഉയരങ്ങളിലേക്ക് പോകുമ്പോൾ കുറച്ച് ഒതുങ്ങണം എന്നാണ് പറയാനുള്ളത്. വന്ന വഴി മറക്കാൻ പാടില്ലെന്നും താജ് പറയുന്നു.

അഭിനയത്തിലേക്ക് ഇറങ്ങിയശേഷം രേണുവിന്റെ മാസ വരുമാനം ലക്ഷങ്ങളാണ്. ബി​ഗ് ബോസിൽ പങ്കെടുത്തശേഷം രേണുവിന് വിദേശത്ത് നിന്ന് അടക്കം പ്രമോഷനുകളും ഉദ്ഘാടനങ്ങളും ലഭിക്കുന്നുണ്ട്. സന്നദ്ധ സംഘടന വെച്ച് നൽകിയ കോട്ടയത്തെ വീട്ടിലാണ് കുടുംബസമേതം രേണുവും സുധിയുടെ ഇളയ മകനും താമസിക്കുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X