ആരാധന മൂത്തു, സ്വന്തം മുഖവും മാറ്റി
ആരാധന മൂത്തു വട്ടാകുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ആരാധന മൂത്തു മുഖം തന്നെ മാറ്റി കളയുന്ന വിരുതന്‍മാറും ഈ ലോകത്തുണ്ട്. ഒരു ടെലിവിഷന്‍ പരിപാടി കണ്ടതോടെയാണ് ബ്രിട്ടീഷ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഈ ഭ്രാന്ത് ഇളകിയത്. ലോക പ്രശസ്തയായ അമരിക്കന്‍ ടെലിവിഷന്‍ താരം കിം കര്‍ദാഷിയനോടാണ് മാഞ്ചസ്റ്റര്‍ സ്വദേശിയായ ജോര്‍ദാന്‍ ജെയിംസ് എന്നയാള്‍ക്ക് അടങ്ങാനാവാത്ത ആരാധന മൂത്തത്.
ആരാധന മൂത്തു വിവാഹം കഴിക്കാനോ, പ്രണയിക്കാനോ അല്ല പുള്ളിക്കാരന്‍ പോയത്. മുഖം തന്നെ മാറ്റിയാണ് ജോര്‍ദാന്‍ ആരാധന അറിയിച്ചത്. കര്‍ദാഷിയനാകാന്‍ ജോര്‍ദാന്‍ ചിലവിട്ടത് 95 ലക്ഷം രൂപയാണ്. കീപ്പിങ് അപ്പ് വിത്ത് ദി കര്‍ദാഷിയന്‍ എന്ന ടെലിവിഷന്‍ പരിപാടി കണ്ടതോടെയാണ് ജോര്‍ദാന്‍ കര്‍ദാഷിയന്റെ ആരാധകനായത്.

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് കിം എന്നും ജോര്‍ദാന്‍ പറയുന്നു. അവതാരകയെ പോലെ ആകാന്‍ ജോര്‍ദാന്‍ അന്‍പതിലധികം കോസ്‌മെറ്റിക് ശസ്ത്രക്രിയക്ക് വിധേയനായി. ഇരുപത്തിമൂന്നു വയസ്സുകാരനാണ് ആരാധന മൂത്ത് സ്വന്തം മുഖം തന്നെ മാറ്റിയിരിക്കുന്നത്.
ജോര്‍ദാന്റെ ആരാധനയെ വിമര്‍ശിച്ച് ഇതിനോടകം നിരപധിപേര്‍ രംഗത്തു വന്നിട്ടുണ്ട്.


Click it and Unblock the Notifications











