കിഷോര്‍ സത്യ എവിടെയായിരുന്നു ഇത്രയും നാള്‍? ഒടുവില്‍ ആ സന്തോഷ വാര്‍ത്തയുമായി താരമെത്തി! കാണൂ!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരങ്ങളിലൊരാളാണ് കിഷോര്‍ സത്യ. സീരിയലുകളില്‍ മാത്രമല്ല സിനിമകളിലും ഈ താരം മുഖം കാണിച്ചിട്ടുണ്ട്. ഏറ്റെടുത്ത കഥാപാത്രത്തെ അങ്ങേയറ്റം അവിസ്മരണീയമാക്കിയാണ് താരം മുന്നേറുന്നത്. ഏഷ്യാനെറ്റിലെ കറുത്ത മുത്തില്‍ നിന്നും അപ്രത്യക്ഷനായ താരം ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങിയിട്ട് നാളേറെയായി. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ ഭാഗം തീര്‍ന്നതോട് കൂടിയാണ് പരമ്പര വിട്ടതെന്നും തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സീരിയലുകളില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.

അമൃത ടിവിയില്‍ തുടങ്ങാനിരിക്കുന്ന ക്ഷണപ്രഭ ചഞ്ചലം എന്ന പരമ്പരയിലൂടെ തിരിച്ചെത്തുകയാണെന്ന സന്തോഷവാര്‍ത്തയുമായാണ് കിഷോര്‍ സത്യ എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 17 മുതലാണ് പരമ്പര തുടങ്ങുന്നത്. 75 എപ്പിസോഡില്‍ അവസാനിപ്പിക്കുന്ന പരമ്പരയാണ് ഇതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു പരമ്പരയുമായി താനെത്തുന്നതെന്നും കിഷോര്‍ സത്യ പറയുന്നുണ്ട്. തുടങ്ങുന്നതിന് മുന്‍പ് തന്നെ അവസാനവും പ്രഖ്യാപിച്ചാണ് ഈ പരമ്പര തുടങ്ങുന്നതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

Kishor Sathya

കെ സുരേന്ദ്രന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് പരമ്പര ഒരുക്കുന്നത്. ശിവമോഹന്‍ തമ്പിയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഹരിനന്ദനെന്ന തിരക്കഥാകൃത്തിന്റെ വേഷത്തിലാണ് കിഷോര്‍ സത്യ പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇചിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. പുതിയ തുടക്കത്തിന് ആശംസ നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കിഷോര്‍ സത്യയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X