ചന്ദ്ര ലക്ഷ്മണിനൊപ്പം ഞാനുമുണ്ട്, സന്തോഷം പങ്കുവെച്ച് കിഷോര്‍ സത്യ, ഈ വരവില്‍ പ്രത്യേകതകളേറെ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ കിഷോര്‍ സത്യ വീണ്ടും സജീവമാവുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് എത്തിയത്.
പ്രകാശനും സുജാതയും വരുന്നു. ഒരു ഇടവേളക്ക് ശേഷം ഞാൻ വീണ്ടും മിനിസ്‌ക്രീനിൽ തിരിച്ചെത്തുന്നു. നവംബർ ആദ്യവാരം മുതൽ സൂര്യ ടീവിയിൽ നിങ്ങളുടെ പ്രകാശനായി. കൂടെ സുജാതയായി ചന്ദ്ര ലക്ഷ്മണും ഉണ്ടെന്ന് പറഞ്ഞായിരുന്നു കിഷോര്‍ സത്യ എത്തിയത്. സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയത്.
സ്വന്തം സുജാത, മെഗാ സീരിയലിന്റെ പതിവ് കേട്ടുകാഴ്ചകൾ ഒഴിവാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇതുവരെ നിങ്ങൾ എന്നിലൂടെ കാണാത്ത കഥാപാത്രവും, രൂപവും ശരീരഭാഷയും, അങ്ങനെ ചില കുഞ്ഞു ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ട് കേട്ടോ. അൻസാർ ഖാൻ ആണ് സംവിധാനം. എഴുത്ത് സംഗീത മോഹനുമെന്നുമായിരുന്നു കിഷോര്‍ സത്യ കുറിച്ചത്. നിരവധി പേരാണ് കിഷോറിനും ചന്ദ്രയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ഏറെ മാസങ്ങൾക്ക് ശേഷം ക്യാമറക്കു മുൻപിൽ. ചായം തേച്ച് ഒരു കഥാപാത്രമാവാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു. ഈ സമയത്ത് തൊഴിൽ. ഉണ്ടാവുക. എന്ന് പറയുന്നതിനെ ഭാഗ്യം എന്ന ഒറ്റ വാക്കിൽ. മാത്രമേ വർണ്ണിക്കുവാൻ. സാധിക്കു.... ബഹുഭൂരിപക്ഷം കലാകാരൻമാർ പട്ടിണിയിലാണ്. അതുപോലെ സാങ്കേതിക പ്രവർത്തകരും ഇതിനിടെ ജീവൻ. പൊലിഞ്ഞവർ വേറെയും.
Recommended Video
കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് എല്ലായിടത്തും ഷൂട്ടിംഗ് നടക്കുന്നത്. എന്നാലും മാസ്ക് വയ്ക്കാൻ. സാധിക്കാത്ത. അതീവ. അപകട മുനമ്പിൽ. നിന്നാണ് ഓരോ അഭിനേതാവും ജോലി ചെയ്യുന്നത്. നിങ്ങളുടെ പ്രാർത്ഥനകൾ. മാത്രം ഞങ്ങൾക്ക് ഉണ്ടാവട്ടെയെന്ന് മുന്‍പായിരുന്നു നേരത്തെ കിഷോര്‍ സത്യ കുറിച്ചത്.


Click it and Unblock the Notifications











