കിഷോര്‍ സത്യയും മനീഷ് കൃഷ്ണനും സന്തോഷത്തിലാണ്, കാലങ്ങള്‍ക്ക് ശേഷം തേടിയെത്തിയ സൗഭാഗ്യമാണ്
കൊവിഡ് പ്രതിസന്ധികള്‍ കടന്നുവന്നതോടെ സിനിമ-സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവെച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് ചിത്രീകരണം പുനരാരംഭിച്ചത്. റിയാലിറ്റി ഷോയും സീരിയലുകളുടേയുമെല്ലാം ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമായാണ് സീരിയലുകളുടെ ചിത്രീകരണം വീണ്ടും തുടങ്ങിയത്. ചാനലുകളിലെ പരമ്പരകളെല്ലാം ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ദിവസങ്ങള്‍ക്ക് ശേഷമായി ലൊക്കേഷനിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ചിത്രീകരണത്തിന് എത്താന്‍ പറ്റാത്തതിനെക്കുറിച്ച് പറഞ്ഞും താരങ്ങള്‍ എത്തിയിരുന്നു. ഇതിനിടയിലായിരുന്നു പല കഥാപാത്രങ്ങളുടേയും രൂപം മാറിയത്. അതുവരെ കണ്ടിരുന്ന മുഖം മാറിയതില്‍ ആരാധകര്‍ സങ്കടത്തിലായിരുന്നു. നാളുകള്‍ക്ക് ശേഷം ലൊക്കേഷനിലേക്ക് എത്തിയതിനെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് കിഷോര്‍ സത്യയും മനീഷ് കൃഷ്ണയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരങ്ങള്‍ ഈ സന്തോഷം പങ്കുവെച്ചത്.
പ്രിയരേയെന്ന് പറഞ്ഞായിരുന്നു കിഷോര്‍ സത്യ പുതിയ വിശേഷം പങ്കുവെച്ചത്. ഏറെ മാസങ്ങൾക്ക് ശേഷം ക്യാമറക്കു മുൻപിൽ. ചായം തേച്ച് ഒരു കഥാപാത്രമാവാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു. ഈ സമയത്ത് തൊഴിൽ. ഉണ്ടാവുക. എന്ന് പറയുന്നതിനെ ഭാഗ്യം എന്ന ഒറ്റ വാക്കിൽ. മാത്രമേ വർണ്ണിക്കുവാൻ. സാധിക്കു. ബഹുഭൂരിപക്ഷം കലാകാരൻമാർ പട്ടിണിയിലാണ്. അതുപോലെ സാങ്കേതിക പ്രവർത്തകരും ഇതിനിടെ ജീവൻ. പൊലിഞ്ഞവർ വേറെയും.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് എല്ലായിടത്തും ഷൂട്ടിംഗ് നടക്കുന്നത്. എന്നാലും മാസ്ക് വയ്ക്കാൻ. സാധിക്കാത്ത. അതീവ. അപകട മുനമ്പിൽ. നിന്നാണ് ഓരോ അഭിനേതാവും ജോലി ചെയ്യുന്നത്.നിങ്ങളുടെ പ്രാർത്ഥനകൾ. മാത്രം ഞങ്ങൾക്ക് ഉണ്ടാവട്ടെ. വിശദ വിവരങ്ങൾ. പിന്നെ പറയാമെന്നും കിഷോര്‍ സത്യ കുറിച്ചിരുന്നു.
Recommended Video
മാർച്ച് 6' അന്നായിരുന്നു 'സൂര്യജോഡി'യുടെ 2nd schedule last day. ഇന്ന് 'ഒക്ടോബർ 8'. ഇതിനിടയിൽ ഷൂട്ട് ഇല്ലാതിരുന്ന നീണ്ട 7 മാസം... ഇന്ന് വീണ്ടും ക്യാമറയ്ക്കു മുന്നിൽ. നിങ്ങളെല്ലാവരും ഇരുകയ്യും നീട്ടി സ്വീകരിച്ച, സൂര്യടീവിയിൽ telecast ചെയ്യുന്ന 'ഇന്ദുലേഖ'യിൽ ഞാൻ തിരിച്ചുവരുന്നു. എന്നും എനിക്ക് പ്രോത്സാഹനവും സ്നേഹവും തന്നുകൊണ്ടിരുന്ന നിങ്ങൾ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെയെന്നായിരുന്നു മനീഷ് കൃഷ്ണ കുറിച്ചത്.


Click it and Unblock the Notifications